'ചിരിച്ചോണ്ടുപറ അല്ലെങ്കില്‍ കല്യാണത്തിന് താല്പര്യമില്ലെന്ന് വിചാരിക്കും'; സര്‍പ്രൈസ് പൊട്ടിച്ച് സിജോ
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറെ ആരാധകരുണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു സിജോ. ഫൈനൽ 5 ൽ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിന് മുൻപ് തന്നെ സിജോ പുറത്താവുകയായിരുന്നു. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയാൽ തന്റെ വിവാഹം ഉണ്ടാവുമെന്ന് സിജോ പറഞ്ഞിരുന്നു.
സിജോ തിരിച്ചുവന്നുപ്പോൾ എയർപോർട്ടിൽ സ്വീകരിക്കാൻ എത്തിയത് സിജോയുടെ ഭാവി വധു ലിനു ആയിരുന്നു. അഞ്ച് വർഷമായി തങ്ങൾ പ്രണയത്തിലാണെന്ന് സിജോ പറഞ്ഞിരുന്നു. അന്ന് മുതൽ സിജോയുടെ വിവാഹം എന്നാണ് എന്ന ചോദ്യമാണ് ഉയരുന്നത്. ഇപ്പോൾ വിവാഹവുമായി ബന്ധപ്പെട്ട കാര്യമാണ് സിജോ പങ്കുവെച്ചിരിക്കുന്നത്.

സിജോയും ലിനുവും ഒന്നിച്ചെത്തിയാണ് വിവാഹവുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞത്. വിവാഹ നിശ്ചയത്തിന്റെ തീയതി നിശ്ചയിച്ചതായി സിജോ പറയുന്നു. ഞാൻ ബിഗ് ബോസിൽ നിന്ന് ഇറങ്ങി ഇവളെ എയർപോർട്ടിൽ വെച്ച് കണ്ട സമയം മുതൽക്ക് തന്നെ എല്ലാവരും ചോദിക്കുന്ന കാര്യമാണ് സിജോ എന്നാണ് നിങ്ങളുടെ കല്യാണം, ലിനു എന്നാണ് നിങ്ങളുടെ കല്യാണമെന്ന്.
അതിന് ഒരു പകുതി മറുപടിയുമായിട്ടാണ് ഞങ്ങൾ എത്തിയിരിക്കുന്നത്. കല്യാണത്തി ഡേറ്റ് ആയിട്ടില്ല. എൻഗേജ്‌മെന്റ് ഡേയ് ആയിട്ടുണ്ട്. എൻഗേജ്‌മെന്റാണ് ഞങ്ങളുടെ, എന്നാണ് ഡേറ്റ്, എന്ന് സിജോ ലിനുവിനോട് ചോദിക്കുന്നുണ്ട്, സെപ്റ്റംബർ 8 എന്ന് ലിനു പറയുമ്പോൾ ചിരിച്ച് കൊണ്ട് പറ അല്ലെങ്കിൽ കാല്യാണത്തിന് താൽപര്യമില്ലെന്ന് ആളുകൾ വിചാരിക്കുമെന്ന് സിജോ തമാശ പറയുന്നുണ്ട്.
ചങ്ങനാശ്ശേരിയിൽ വെച്ചിട്ടാണ് എൻഗേജ്‌മെന്റ് നടത്തുന്നതെന്നും ബന്ധുക്കളും കുറച്ച് ഫാമിലിയിൽ നിന്നുള്ള ആൾക്കാൾ, ബിഗ് ബോസിലെ കുറച്ച് സുഹൃത്തുക്കൾ എന്നിവരാണ് എൻഗേജ്‌മെന്റിന് വരുന്നത്. കല്യാണം കുറച്ച് വിപുലമായി നടത്താനാണ് വിചാരിക്കുന്നത്. അതിന്റെ ഡേറ്റ് എടുക്കുന്നേയുള്ളു. സെപ്റ്റംബർ 8 തീയതിയാണ് ഞങ്ങളുടെ എൻഗേജ്‌മെന്റ് എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണമെന്നും സിജോയും ലിനുവും പറയുന്നു.
സിജോയുടെയും ലിനുവിന്റെയും കുടുംബാംഗങ്ങളുടെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും കല്യാണത്തിന്റെ തീയതി തീരുമാനിക്കുന്നത്. ഡ്രസൊക്കെ സെറ്റായി. തനിക്കും ലിനുവിനും അമ്മയ്ക്കുമെല്ലാം ഡ്രസ് എടുത്തെന്നാണ് സിജോ പറഞ്ഞത്. കല്യാണത്തിന് മുൻര് തനിക്ക് മാരേജ് കോഴ്സ് ഉണ്ടായിരുന്നുവെന്നും മൂന്ന് ദിവസം അവിടെയായിരുന്നുവെന്നും സിജോ പറയുന്നു.
എന്തായാലും സിജോയുടെ ആരാധകർ സന്തോഷത്തിലാണ്. നിശ്ചയം കഴിഞ്ഞ് ഒരുപാട് വൈകാതെ തന്നെ വിവാഹം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ശ്രീതുവും അർജുനുമൊക്കെ വിവാഹ നിശ്ചയത്തിന് എത്തുമോ എന്നും ചോദിക്കുന്നുണ്ട്...












Click it and Unblock the Notifications