'ഇതുവരെ വലിയ സമ്മാനങ്ങളൊന്നും കൊടുക്കാൻ കഴിഞ്ഞിട്ടില്ല'; ലിനുവിന് സിജോയുടെ സർപ്രൈസ് ഗിഫ്റ്റ്
ബിഗ് ബോസ് മലയാളം 6ൽ ഏറെ ആരാധകർ ഉണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു സിജോ. എന്നാൽ അപ്രതീക്ഷിതമായി സിജോയ്ക്ക് പുറത്ത് പോകേണ്ടി വന്നിരുന്നു. റോക്കി സിജോയെ ഇടിച്ചതിന് പിന്നാലെ പരിക്ക് പറ്റിയ സിജോ കുറച്ച് നാൾ മാറിനിന്ന ശേഷം വീണ്ടും തിരിച്ചെത്തുകയായിരുന്നു. ഫൈനൽ വരെ ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും സിജോ അതിന് മുൻപ് തന്നെ പുറത്താാവുകയും ചെയ്തിരുന്നു.
ബിഗ് ബോസിന് പുറത്തിറങ്ങിയപ്പോഴാണ് സിജോ തന്റെ കാമുകിയെ പരിചയപ്പെടുത്തിയത്. ലിനു എന്നാണ് പേര്. വൈകാതെ തന്നെ ഇവരുടെ വിവാഹം ഉണ്ടാവും. ഇപ്പോൾ വിവാഹത്തിന് മുൻപ് സിജോ ലിനുവിന് ഒരു സർപ്രൈസ് ഗിഫ്റ്റ് നൽകുന്നുണ്ട്. ആ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സിജോ.

ലിനുവിന് ഒരു ഗിഫ്റ്റ് കൊടുക്കാൻ പോവുകയാണ്. ഞാനും ലിനുവും പരിചയപ്പെട്ട് വിവാഹത്തിലേക്ക് എത്താൻ പോകുന്ന കാലയളവ് എന്ന് പറഞ്ഞാൽ ആറ് വർഷമാണ്. ഈ ആറ് വർഷത്തിനിടയിൽ എനിക്ക് ലിനുവിന് വലിയ സമ്മാനങ്ങളൊന്നും കൊടുക്കാൻ കഴിഞ്ഞിട്ടില്ല. സാമ്പത്തിക്കവുമില്ല. വിവാഹത്തിനോട് അനുബന്ധിച്ച് കുറച്ച് ഗിഫ്റ്റുകളെക്കെ വാങ്ങിച്ച് കൊടുത്തുതുടങ്ങണമെന്നായിരുന്നു ആഗ്രഹം.
അതിന്റെ ആദ്യ പടി എന്ന രീതിയിൽ ഞാൻ ലിനുവിന് ചെറുതായൊരു ഐ ഫോൺ വാങ്ങിയിട്ടുണ്ട്. ഐ ഫോൺ 16 ആണ് വാങ്ങിയത്. ഐ ഫോൺ 16 ലിനുവിന് ഗിഫ്റ്റ് കൊടുക്കാമെന്നാണ് വിചാരിക്കുന്നത്. അതിന് വേണ്ടിയാണ് ലിനുവിനെ ആലപ്പുഴയേിലേക്ക് വിളിച്ചിരിക്കുന്നത്. അവൾ ഇതുവരെ അറിഞ്ഞിട്ടില്ല. എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല, സിജോ പറഞ്ഞു.
ഇനിയങ്ങോട്ട് അവൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ മുന്നെ ചെയ്ത് കൊടുക്കാൻ സാധിക്കട്ടേ എന്ന് ആഗ്രഹിക്കുകയാണ്. അതിന്റെ തുടക്കം ഇവിടെ നിന്ന് ഉണ്ടാവട്ടെ എന്ന് മനസ്സ് കൊണ്ട് ആഗ്രഹിക്കുകയാണ്. ഈ ഗിഫ്റ്റ് കൊടുക്കുമ്പോൾ അവൾ എന്താണ് പറയുക എന്ന് എനിക്കറിയില്ല. അവൾ ചിലപ്പോൾ വഴക്ക് പറയുമായിരിക്കും കല്യാണ സമയത്തിനിടയിൽ ഇങ്ങനെയൊരു സാധനം വാങ്ങിച്ചതിന്റെ പേരിൽ .
ലിനുവിന്റെ ക്യാരക്ടർ അങ്ങനെയാണ്. ലിനു ലിനുവിന്റെ സന്തോഷത്തെക്കാൾ എന്റെ ലൈഫ് സ്മൂത്തായി പോകണമെന്ന് ആഗ്രഹിക്കുന്ന, ഹാപ്പിയാവണമെന്ന് ആഗ്രഹിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടാവരുതെന്ന് ആഗ്രിഹക്കുന്ന ആളാണ്. ലിവിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് വലിയ പിടിത്തമില്ലെന്നും സിജോ പറയുന്നു.
ബിരിയാണി എന്ന് പറഞ്ഞായിരുന്നു ഗിഫ്റ്റ് കൊടുത്തത്. തന്നോടാരാ ഇപ്പോൾ ഫോൺ വാങ്ങാൻ പറഞ്ഞത് എന്നാണ് ലിനു ചോദിക്കുന്നത്. ഞാൻ ലിനുവിന് അങ്ങനൊന്നും വാങ്ങിക്കൊടുത്തിരുന്നില്ല. എന്തെങ്കിലും വാങ്ങിക്കൊടുക്കണമെന്ന സന്തോഷത്തിലാണ് ഇത് വാങ്ങിക്കൊടുത്തത്, എന്ന് സിജോ പറഞ്ഞു.












Click it and Unblock the Notifications