'ജാസ്മിന് കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റാണ് ഗബ്രി, അത് എല്ലാവര്‍ക്കും കിട്ടുന്ന കാര്യമല്ല': സിജോ
ബിഗ് ബോസ് താരം ജാസ്മിന്റെ പിറന്നാൾ ആഘോഷത്തിനിടെ ജാസ്മിനെക്കുറിച്ച് സിജോ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ബിഗ് ബോഗ്‌സിന് അകത്ത് വെച്ച് ഇരുവരും തമ്മിൽ പലപ്പോഴും വഴക്ക് ഉണ്ടായിരുന്നുവെങ്കിലും പുറത്ത് എത്തിയപ്പോൾ നല്ല സൗഹൃദമാണ് സൂക്ഷിക്കുന്നത്. ഗബ്രിയാണ് ജാസ്മിന്റെ പിറന്നാളിനായി എല്ലാ ഒരുക്കങ്ങളും നടത്തിയത്.
ഗബ്രിയാണ് തന്നെ വിളിച്ച് പിറന്നാൾ ആഘോഷത്തെക്കുറിച്ച് പറഞ്ഞതെന്നാണ് സിജോ പറയുന്നത്. ഗബ്രിയെ പോലൊരു ഫ്രണ്ട് ജാസ്മിന് കിട്ടിയത് ഗിഫ്റ്റാണെന്നും സിജോ പറഞ്ഞു. ഈ സീസണ് ഒരുപാട് പ്രത്യേകതകൾ ഉണ്ടെങ്കിലും ഏറ്റവും വലിയ പ്രത്യേകതയാണ് ജാസ്മിന് ഗബ്രിയെ കിട്ടിയത് എന്നും സിജോ പറഞ്ഞു.

ജാസ്മിന്റെ പിറന്നാളാണ്, ഗബ്രിയാണ് ആദ്യം വിളിച്ച് പറയുന്നത്. എടാ ജാസ്മിന്റെ പിറന്നാളാണെന്ന്, ഇതേപോലൊരു പിറന്നാൾ ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്. വളരെ സർപ്രൈസായിട്ട് നിങ്ങൾ എത്തണമെന്ന്. ഗബ്രി പറഞ്ഞാൽ പിന്നെ അപ്പീലില്ല.
കാരണം ഗബ്രിയാണെങ്കിലും ജാസ്മിൻ ആണെങ്കിലും അത്രയും പ്രിയപ്പെട്ട ആൾക്കാരാണ്, സിജോ പറഞ്ഞു. നൂറ് ദിവസം ഒരുമിച്ച് ഉണ്ടായിരുന്നുവെന്ന് പറയുന്നതിൽ കാര്യമില്ലെന്നും അവർക്കിടയിൽ ഫ്രണ്ട്ഷിപ്പ് കീപ്പ് ചെയ്ത് പോവുക എന്നതിലാണ് കാര്യമെന്നും സിജോ പറഞ്ഞു.
ഈ സീസണിൽ എപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരുണ്ട്. ഇവിടെ ഉള്ള ആളുകളുടെ പേരെടുത്ത് ആദ്യം പറയാം. ഗബ്രിയുണ്ട്, ജാസ്മിനുണ്ട്, സായി ഉണ്ട്, അപ്‌സരയുണ്ട്, ഇവിടെ എത്തിപ്പെടാൻ സാധിക്കാത്ത ഒരുപാട് പേരുണ്ട്. നമ്മൾ ഓരോ സീസൺ കഴിയുമ്പോഴും നൂറ് ദിവസം ഒരുമിച്ച് ഉണ്ടായിരുന്നുവെന്ന് പറയുന്നതിൽ കാര്യമില്ല. അവർക്കിടയിൽ ഫ്രണ്ട്ഷിപ്പ് കീപ്പ് ചെയ്ത് പോവുക എന്നതിലാണ് കാര്യം. ഫ്രണ്ട്ഷിപ്പ് കീപ്പ് ചെയ്യുന്നതിൽ മുന്നിൽനിൽക്കുന്ന ആളാണ് ജാസ്മിൻ.
അതിനകത്ത് വെച്ച് ഞാനും ജാസ്മിനും സൗഹൃദമായിട്ട് മുന്നോട്ട് പോയിട്ടുണ്ട്, വഴക്കിട്ട് മുന്നോട്ട് പോയിട്ടുണ്ട്, പക്ഷേ പുറത്തിറങ്ങി കഴിഞ്ഞ നിമഷം മുതൽ കൃത്യമായി അറിയാം അതൊരു ഗെയിമാണെന്ന്. അതെപ്പോഴും കീപ്പ് ചെയ്ത് പോകുന്ന ആളാണ് ജാസ്മിൻ.
ജാസ്മിന് കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റാണ് ഗബ്രി. ഗബ്രിയെ പോലെ ഇത്രയും നല്ലൊരു ഫ്രണ്ടിനെ കിട്ടി. ഈ സീസണ് ഒരുപാട് പ്രത്യേകതകൾ ഉണ്ടെങ്കിലും ഏറ്റവും വലിയ പ്രത്യേകതയാണ് ജാസ്മിന് ഗബ്രിയെ കിട്ടി എന്നത് എന്നും സിജോ പറഞ്ഞു. ഗബ്രിയെ അഭിനന്ദിച്ചാണ് സിജോ വാക്കുകൾ അവസാനിപ്പിച്ചത്.
നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. സിജോ ജാസ്മിനെ കുറിച്ചുപറഞ്ഞത് വളരെ അർത്ഥവത്തായ വാക്കുകൾ , ഗബ്രി സിജോ ജാസ്മിൻ സായി ഇവരുടെയൊക്കെ ഫ്രണ്ട്ഷിപ്പ് എന്തായാലും നമുക്കൊക്കെ നല്ല സന്തോഷം, എന്നിങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications