ആ സർപ്രൈസ് വൈകാതെ സിജോ പൊട്ടിക്കും; ശ്രീതുവിന് അക്കാര്യം അറിയാം, 'അർജുനുണ്ടാവില്ലേ?'
ബിഗ് ബോസ് സീസൺ 6 ൽ തുടക്കത്തിൽ തന്നെ ഏറെ ശ്രദ്ധ ലഭിച്ച മത്സരാർത്ഥിയായിരുന്നു സിജോ. എന്നാൽ മത്സരം തുടങ്ങി കുറച്ച് കഴിഞ്ഞതിന് പിന്നാലെ തന്നെ പരിക്ക് പറ്റി ബിഗ് ബോസിന് പുറത്തേക്ക് പോകേണ്ട ഒരു സ്ഥിതി സിജോയ്ക്ക് വന്നിരുന്നു. എന്നാൽ ചികിത്സയ്ക്ക് ശേഷം സിജോ തിരിച്ച് വരികയും ചെയ്തു.
ഫൈനൽ 5 ൽ എത്തുമെന്ന് പ്രേക്ഷകർ കരുതിയിരുന്നെങ്കിലും അതിന് മുൻപ് തന്നെ സിജോ പുറത്തായി. സിജോയ്ക്ക് ഇപ്പോഴും ചികിത്സ തുടരുകയാണ്, ചികിത്സയ്ക്കായി ചെന്നൈയിൽ എത്തിയപ്പോൾ ശ്രീതു സിജോയെ കാണാൻ എത്തിയിരുന്നു. അവിടെ വെച്ച് ചില സർപ്രൈസുകളെ കുറിച്ച് ഇരുവരും പറയുന്നുണ്ട്. ഉടൻ തന്നെ ആ സർപ്രൈസ് ഉണ്ടാവുമെന്നാണ് ഇരുവരും പറയുന്നത്.

എല്ലാവരും കൂടി ആലപ്പുഴ വരുന്നുണ്ട് എന്നാണ് സിജോ പറയുന്നത്. അപ്പോഴാണ് പറഞ്ഞിട്ടില്ലാലേ ആലപ്പുഴ എന്ന് സിജോയോട് ശ്രീതു ചോദിക്കുന്നു. ഇല്ല എന്ന് സിജോ പറയുന്നു. ആലപ്പുഴ ഞങ്ങളൊക്കെ വരും അതെന്താണ് പെട്ടെന്ന് തന്നെ നിങ്ങൾക്ക് മനസ്സിലാകുമെന്നും ശ്രീതു പറയുന്നു, അത് വലിയൊരു സർപ്രൈസ് ആണ്, അത് ഇപ്പോൾ പറയുന്നില്ല, പിന്നീട് പറയും. അതിന്റെ അറ്റവും മൂലയുമൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. വിശദമായി ഇവിടെ നിന്ന് ഇറങ്ങിയ ശേഷം പറയുമെന്നും സിജോ പറയുന്നു.
സിജോയുടെ വിവാഹത്തെക്കുറിച്ചാണ് പറയുന്നത് എന്നാണ് കമന്റുകൾ. ബിഗ് ബോസിനകത്ത് വെച്ച് ശ്രീതു - സിജോ കോമ്പോ ചർച്ചയായിരുന്നു. എന്നാൽ ഇത് കൂടുതൽ മുന്നോട്ട് പോയില്ല. അർജുൻ- ശ്രീതു കോമ്പോയാണ് ഹിറ്റായത്. എന്നാൽ ബിഗ് ബോസിൽ എത്തിയ സമയം മുതൽ ശ്രീതു തങ്കച്ചിയെ പോലെയാണ് എന്ന് സിജോ പറഞ്ഞിരുന്നു. സിജോ ശ്രീതു പ്രണയം ഉണ്ടാകുമെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച ഉണ്ടായിരുന്നു. എന്നാൽ സിജോ വർഷങ്ങളായി പ്രണയത്തിലാണ്. ബിഗ് ബോസിന് പുറത്തെത്തിയപ്പോൾ സിജോ തന്റെ പ്രണയിനിയെ പരിചയപ്പെടുത്തിയിരുന്നു.
ലിനു എന്നാണ് സിജോയുടെ പ്രണയിനിയുടെ പേര്. ബിഗ് ബോസ് കഴിഞ്ഞ് പുറത്ത് വന്നപ്പോൾ സിജോയെ സ്വീകരിക്കാൻ എയർപോർട്ടിലേക്ക് ലിനു വന്നിരുന്നു. അപ്പോഴാണ് പ്രണയത്തെക്കുറിച്ച് സിജോ പറഞ്ഞത്. തന്റെ സർപ്രൈസ് ലീക്കായി എന്നാണ് സിജോ പറഞ്ഞു. ഞങ്ങൾ വളരെ രഹസ്യമായി മുന്നോട്ട് പോവുകയായിരുന്നു എന്നാണ് സിജോ പറഞ്ഞത്. വിവാഹം ഉടനെ ഉണ്ടാകുമെന്ന സൂചന സിജോ നൽകിയിരുന്നു.












Click it and Unblock the Notifications