'സ്പ്ഷ്യെൽ ഫ്രണ്ടിനെ' കുറിച്ച് പറഞ്ഞ് ശോഭ; അഖിൽ എല്ലാം തത്ത പറയുന്നത് പോലെ പറഞ്ഞു'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് സംരഭകയായ ശോഭ വിശ്വനാഥ്. വളരെ മികച്ച ഗെയിമിലൂടെ ഷോയിൽ അഞ്ചാം സ്ഥാനത്ത് എത്താൻ ശോഭയക്ക് സാധിച്ചിരുന്നു. എന്നാൽ ഷോ കഴിഞ്ഞതിന് ശേഷം കടുത്ത സൈബർ ആക്രമണമായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. തന്റെ ബിസിനസിനെ പോലും ബാധിക്കുന്ന തരത്തിലുള്ള അധിക്ഷേപങ്ങളാണ് നേരിട്ടതെന്ന് ശോഭ പറയുന്നു. ഒപ്പം ബിഗ് ബോസ് അനുഭവങ്ങളെ കുറിച്ചും ശോഭ മനസു തുറന്നു. മല്ലു ടോക്സ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'ബിഗ് ബോസിൽ സീസൺ 4 ൽ പോകാൻ വിളി വന്നിരുന്നു. പക്ഷേ അതിന് സാധിച്ചില്ല. പക്ഷേ 5 ൽ പോകുമെന്ന് ഉറപ്പിച്ചിരുന്നു. അങ്ങനെയാണ് പോയത്. ബിഗ് ബോസിൽ പോയപ്പോൾ വളരെ അധികം ബുള്ളിയിങ് അനുഭവിച്ചു.ഇങ്ങനെ കളിയാക്കിയാൽ എനിക്ക് പുറത്ത് പിന്തുണ കൂടുമെന്ന് തോന്നിയതിനാലാവണം അവർ അത് അവസാനിപ്പിച്ചത്. അകത്ത് നിൽക്കുമ്പോൾ പുറത്ത് എന്താണ് എന്ന് അറിയില്ലായിരുന്നു. പക്ഷേ അഖിൽ പുറത്ത് പോയി വന്നപ്പോൾ അവന് എല്ലാം അറിയാമായിരുന്നു. അഖിൽ തന്നെ അത് വന്ന് തത്ത പറയുന്നത് പോലെ പറഞ്ഞതാണ്.

സൈബർ ആക്രമണങ്ങൾ നേരിട്ടു. എന്റെ ഷോപ്പിന് നേരേയും സൈബർ ആക്രമണം ഉണ്ടായി. നെഗറ്റീവ് കമന്റുകൾ വന്നതോടെ ഗൂഗിൾ റേറ്റിംഗ് വരെ പോകുന്ന അവസ്ഥ ഉണ്ടായി. ബിഗ് ബോസിൽ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച കാര്യം സുഖിപ്പിക്കൽ എന്ന ആരോപണമായിരുന്നു. ബിഗ് ബോസിൽ വന്നപ്പോഴേ ഒരാൾക്ക് കിരീടം എടുത്ത് വെച്ച് കൊടുത്ത് കഴിഞ്ഞു, നമ്മൾ എന്തിനാണ് പോയതെന്ന് തോന്നിപ്പോയി. നമ്മളും കളിക്കാനാണ് പോയത്. ഒറ്റയ്ക്ക് നിന്ന് കളിക്കാനാണ് ഞാൻ ആഗ്രഹിച്ചത്.
ബിഗ് ബോസിൽ റിലേഷൻസ് ആവശ്യമാണ്.ഷിജു ചേട്ടനുമായി അടുപ്പമുള്ളത് കൊണ്ടാണ് അഖിൽ ഹൗസിൽ നിന്നത്. അഖിലിന്റെ ട്രോഫിക്ക് പകുതി അർഹൻ ഷിജു ചേട്ടനാണ്. ബാക്കി ഞാനും. ഷിജു ചേട്ടനും 100 ദിവസം നിൽക്കാൻ സാധിച്ചതും അഖിലുമായുള്ള സൗഹൃദമായിരുന്നു. ബിഗ് ബോസ് പ്രതീക്ഷിക്കുന്ന പോലൊരു ഷോ അല്ല. ഒരിക്കലും അത് സ്ക്രിപ്റ്റഡ് ഷോ അല്ല.
ബിഗ് ബോസിൽ പോയപ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്തത് എന്റെ 'സ്പെഷ്യൽ ഫ്രണ്ടിനെ' ആണ്. ബിഗ് ബോസ് അൾട്ടിമേറ്റിലേക്ക് വിളിച്ചാൽ പോകുന്നതിന് പ്രശ്നമൊന്നുമില്ല. ബിഗ് ബോസ് മിസ് ചെയ്യുന്നുണ്ട്. ജുനു എന്നെ വിളിച്ച് പറയും ഹൗസ് മിസ് ചെയ്യുന്നുണ്ടെന്ന്', ശോഭ പറഞ്ഞു.












Click it and Unblock the Notifications