Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ സാരി അൺലക്കി എന്ന് പറഞ്ഞു, ഇറങ്ങിയപ്പോൾ അത് കീറി , പക്ഷേ..'തുറന്ന് പറഞ്ഞ് ശോഭ വിശ്വനാഥ്

ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ ഫിനാലെയേക്ക് താൻ വിവാഹ സാരിയായിരിക്കും അണിയുകയെന്ന് ശോഭ വിശ്വനാഥ് തുടക്കം മുതൽ തന്നെ പറഞ്ഞിരുന്നു. എന്തുകൊണ്ട് തന്നെ ഫിനാലെയ്ക്ക് ഉടുക്കാൻ വിവാഹ സാരി തന്നെ തിരഞ്ഞെടുത്തതെന്ന് സെറീനയോട് ശോഭ വെളിപ്പെടുത്തിയിരുന്നു. ' വിവാഹ ശേഷം ആ സാരി പിന്നെ ഞാൻ ഉടുത്തിട്ടില്ല. ബാഡ് മെമ്മറി മാത്രമെ അതെനിക്ക് തന്നിട്ടുള്ളൂ. എനിക്ക് ഇവിടെ വിജയിക്കണം. ഇതെനിക്ക് വളരെ പ്രധാനപ്പെട്ടതാണ്', എന്നായിരുന്നു ശോഭ പറഞ്ഞത്. ആഗ്രഹ പ്രകാരം വിവാഹ സാരി തന്നെയായിരുന്നു ഫിനാലെ ദിവസം ശോഭ ധരിച്ചത്.

ഇനി ആ സാരി പറയുക ഒരു വിജയ ഗാഥയാണെന്ന് പറയുകയാണ് ഇപ്പോൾ ശോഭ. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. അഭിമുഖത്തിൽ ബിഗ് ബോസ് അനുഭവങ്ങളെ കുറിച്ചും സഹമത്സരാർത്ഥികളുമായി സൗഹൃദം തുടരുന്നുണ്ടോയെന്നതിനെക്കുറിച്ചുമെല്ലാം ശോഭ പ്രതികരിച്ചു. വായിക്കാം

 sobhanew-

'കയറിയ ദിവസം മുതൽ ഞാൻ ബിഗ് ബോസിൽ പറഞ്ഞിട്ടുണ്ട്. എനിക്ക് ഇവിടെ നിന്ന് പോകേണ്ടെന്ന്. ജയിച്ചിട്ട് കപ്പും കൊണ്ടേ പോകുള്ളൂവെന്നാണ് എപ്പോഴും പറഞ്ഞിട്ടുള്ളത്. മന്ത്രകോടി ഉടുത്തപ്പോൾ ഭയങ്കര സങ്കടമായിരുന്നു. അതുടക്കാൻ ഭയങ്കര പാടായിരുന്നു. ഞാനത് കൊണ്ടുപോയെങ്കിലും ഉടുത്തപ്പോൾ വളരെ വിഷമം തോന്നി. വിജയിക്കും എന്ന വിശ്വാസത്തിലാണ് ഞാൻ അവിടെ നിന്നത്. എന്റെ ഫൈനൽ സ്പീച്ച് പറഞ്ഞപ്പോൾ പോലും ഞാൻ ഭയങ്കരമായി അഭിമാനിച്ചു.

ആ സാരി പറയുന്നത് ഒരു വിജയഗാഥ തന്നെയാണ്. ഇനി അത് കാണുമ്പോൾ എന്റെ ബിഗ് ബോസ് ലൈഫ് , അതിൽ ഫൈനലിസ്റ്റായി, ലാലേട്ടനടുത്ത് സംസാരിച്ചു, കുറെ പേരെ ഇൻസ്പയർ ചെയ്യാനായി, ഒരു ഇംപാക്ട് ഉണ്ടാക്കി എന്നൊക്കെയാണ് ആ സാരി കാണുമ്പോൾ ഓർമ വരിക.

പക്ഷേ നിർഭഗ്യവശാൽ ബസിൽ നിന്ന് ഇറങ്ങിയപ്പോൾ സാരി കീറി. ഒരുപാട് പേര് കമന്റ് ചെയ്തു, അത് നിങ്ങളുടെ അൺലക്കി സാരിയാണ്, അത് ധരിക്കരുതെന്ന്. ഒരുപക്ഷേ ദേവിയായിട്ടായിരിക്കും അത് കീറിയിട്ടുണ്ടാകുക.

15 ദിവസത്തെ വസ്ത്രവുമായി പോകാനായിരുന്നു ബിഗ് ബോസ് അണിയറപ്രവർത്തകർ ആവശ്യപ്പെട്ടത്. എന്നാൽ 14000 രൂപ ലഗേജിന് വേണ്ടി അധികം അടച്ച് 100 ദിവസത്തേക്കുള്ള ഡ്രസും ആഭരണങ്ങളും അടക്കമെടുത്താണ് ഞാൻ പോയത്. ആദ്യമായിട്ടായിരിക്കും ഒരു മത്സരാർത്ഥി അങ്ങനെ പോയത്. ചത്ത് കിടന്നാലും ചമഞ്ഞ് നടക്കുകയെന്നതാണ് എന്റെ പോളിസി. എനിക്ക് എന്താണ് ഇഷ്ടം അതാണഅ ഞാൻ അവിടെ കാണിച്ചത്. എന്നെ പോലെ തന്നെ സാരിയേയും ആഭരണങ്ങളേയുമൊക്കെ സ്നേഹിക്കുന്ന ഒത്തിരിപേർ ഉണ്ടെന്ന് മനസിലാക്കാൻ പറ്റി.

ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഒമറിക്ക, ജുനൈസ്, സെറീന തുടങ്ങി പലരും ഇങ്ങോട്ട് വിളിച്ചിരുന്നു. ഞാൻ തിരുവനന്തപുരത്ത് ആണ്. ബാക്കി എല്ലാവരും കൊച്ചിയിലും. അതുകൊണ്ട് അവർ ഇടയ്ക്കിടെ കൂടും. വീഡിയോ കാണുമ്പോഴാണ് ഞാൻ അറിയുക. വിഷ്ണുവിന്റെ പിറന്നാളിന് പോകാതിരുന്നതല്ല, എന്നെ അറിയിച്ചിരുന്നുവെങ്കിൽ ഞാൻ പോയേനെ. ഞാൻ ഇവിടെ ആയിരുന്നതിനാൽ വരില്ലെന്ന് വിചാരിച്ചിട്ടാണോ എന്ന് അറിയില്ല, അടുത്ത ആഴ്ച കൊച്ചിയിൽ പോകുന്നുണ്ട്. അവിടെ വെച്ച് എല്ലാവരേയും കാണണം എന്നുണ്ട്.

എനിക്ക് മുൻപേ തന്നെ ഹെയ്റ്റേഴ്സ് ഉണ്ട്. പുരുഷാധിപത്യ സമൂഹത്തിൽ നമ്മൾ ശബ്ദം ഉയർത്തുമ്പോൾ മറ്റൊരു രീതിയിൽ നമ്മൾ മുദ്രകുത്തപ്പെടും. അങ്ങനെ പലരീതിയിലുള്ള സാഹചര്യങ്ങളിലൂടെയും കടന്ന് പോയൊരാളാണ് ഞാൻ. അത് തന്നെയാകും ബിഗ് ബോസിലും സംഭവിച്ചതെന്നാണ് കരുതുന്നത്', താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+