Get Updates
Get notified of breaking news, exclusive insights, and must-see stories!

അർജുനുമായുള്ള കോമ്പോയെക്കുറിച്ച് അമ്മയും വീട്ടുകാരും പറഞ്ഞതെന്താണ്? തുറന്നുപറഞ്ഞ് ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയത് അർജുൻ - ശ്രീതു കോമ്പോ ആയിരിക്കും. തുടക്കത്തിൽ ഒന്നും തന്നെ ഈ കോമ്പോ ശ്രദ്ധയിൽ വന്നിരുന്നില്ല, മത്സരം അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് അർജുൻ - ശ്രീതു കോമ്പോയെ പ്രേക്ഷകർ ഏറ്റെടുത്ത്. അർജുനും ശ്രീതുവും തമ്മിൽ പ്രണയത്തിലാണ് എന്നാണ് ആരാധകർ കരുതിയത്. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കളാണ് എന്നാണ് അർജുനും ശ്രീതുവും പറഞ്ഞത്.

അർജുന്റെ അമ്മയും സഹോദരിയും അത് തന്നെയാണ് പറഞ്ഞത്. എന്നാൽ അർജുൻ ശ്രീതു കോമ്പോയെക്കുറിച്ച് ശ്രീതുവിന്റെ അമ്മയ്ക്കും കുടുംബത്തിനും എന്താണ് പറയാനുള്ളത് എന്ന് അറിയാനുള്ള കൗതുകം ആരാധകർക്ക് ഉണ്ടായിരുന്നു. ഫാമിലി വീക്കിൽ ബിഗ് ബോസ് വീട്ടിൽ എത്തിയ ശ്രീതുവിന്റെ അമ്മ അർജുനുമായുള്ള ശ്രീതുവിന്റെ കോമ്പോയിൽ തനിക്ക് അത്ര താല്പര്യമില്ലെന്ന് അറിയിച്ചിരുന്നു.

BIGG BOSS

എന്നാൽ ഇതിന് ശേഷമാണ് അർജുൻ - ശ്രീതു കോമ്പോ കൂടുതൽ ചർച്ചയാവുന്നത്. ഇപ്പോൾ ഈ കോമ്പോയെക്കുറിച്ച് അമ്മയ്ക്കും സുഹൃത്തുക്കൾക്കുമൊക്കെ എന്താണ് അഭിപ്രായമെന്ന് പറയുകയാണ് ശ്രീതു. ശ്രീജുൻ കോമ്പോയെക്കുറിച്ചും അമ്മയും വീട്ടുകാരും എന്താണ് പറഞ്ഞത് എന്ന ചോദ്യത്തിന് അവർ ഓക്കെയാണ് എന്നാണ് ശ്രീതു പറഞ്ഞത്

ഫ്രണ്ട്‌സ് എന്നൊരു ബോണ്ട് ഉള്ളത് കൊണ്ട് നന്നായിട്ടുണ്ട്. പുറത്ത് നിന്നുള്ള ആൾക്കാർക്കും ഇഷ്ടപ്പെടുന്നുണ്ട്. വലിയൊരു വിഷയമാണല്ലോ. നമ്മൾ പ്രതീക്ഷിക്കാത്ത വിഷയമാണല്ലോ. ഇഷ്ടപ്പെടുന്നുണ്ട് എന്നത്. അത് എല്ലാവർക്കും നടക്കാത്ത ആണല്ലോ. ആ ഒരു ബോണ്ടാണ് എല്ലാവർക്കും ഇഷ്ടമായത്, എന്നാണ് ശ്രീതു പറഞ്ഞത്.

ശ്രീതുവുമായുണ്ടായത് ലവ് ട്രാക്ക് ആണെന്ന് പറയാൻ പറ്റില്ലെന്ന് അർജുന്റെ അമ്മ പറഞ്ഞിരുന്നു. നല്ലൊരു ബെസ്റ്റ് ഫ്രണ്ടാണ് ശ്രീതുവെന്നുംഫാമിലി റൗണ്ടിൽ കയറിയപ്പോഴും നൂറ് ദിവസം കണ്ടപ്പോഴും അങ്ങനെ തന്നെയാണ് മനസ്സിലാക്കിയിരിക്കുന്നതെന്നുമാണ് അജുന്റെ അമ്മ പറഞ്ഞത്. . അർജുന് ഹെൽത്ത് ഇഷ്യൂ ഉള്ളത് കൊണ്ട് ഒരാളുടെ ഷോൾഡർ എപ്പോഴും വേണം, അത് ശ്രീതു മാത്രമല്ല, ശ്രീതുമായിട്ടുള്ള കോമ്പോ ജനങ്ങളാണ് ഏറ്റെടുത്തത്. ഇഷ്ടപ്പെട്ടു എന്തായാലു എന്നാണ് അമ്മ പറഞ്ഞത്.

അർജുനും ശ്രീതുവും തമ്മിൽ പ്രണമാണെന്ന് ഫീൽ ചെയ്തിട്ടില്ല എന്നാണ് അർജുന്റെ ചേച്ചിയും പറഞ്ഞത്. വെളിയിലെ ഫാൻസ് ക്രിയേറ്റ് ചെയ്തതാണ് ശ്രീജുൻ കോമ്പോയെന്നും ചേച്ചി പറഞ്ഞിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് കാര്യം കേട്ടപ്പോൾ
തങ്ങൾ നോക്കി.

പക്ഷേ അങ്ങനല്ലെന്നും ശ്രീതുവിന്റെ ചേച്ചി പറഞ്ഞു. ശ്രീതുവിന്റെയും അർജുന്റെയും ഇഷ്ടങ്ങളാണ്. അവർ മെച്ച്യൂരിറ്റിയായ രണ്ട് കുട്ടികളാണ് അവരുടെ ഇഷ്ടമാണെന്നും ചേച്ചി പറഞ്ഞിരുന്നു. ശ്രീതു അർജുനെയും അർജുനും തിരിച്ചും സപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ചേച്ചി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+