Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിനക്ക് എന്തെങ്കിലും എന്നോട് പറയാനുണ്ടോ, എന്തുകൊണ്ടായിരുന്നു അർജുനോട് ആ ചോദ്യം? ശ്രീതു പറയുന്നു

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും ഇപ്പോഴും സോഷ്യൽ മീഡിയയിലെ ചർച്ച ബിഗ് ബോസിനെക്കുറിച്ചാണ്. പ്രത്യേകിച്ച് അർജുനേക്കുറിച്ചും ശ്രീതുവിനെക്കുറിച്ചും. അർജുനും ശ്രീതുവും തമ്മിൽ സൗഹൃദമാണെന്നും ഇരുവരും പറഞ്ഞിട്ടും ഇപ്പോഴും ഫാൻസിന്റെ സംശയം തീർന്നിട്ടില്ല. ഉള്ളിലെ പ്രണയം ഇനി പറയാതിരിക്കുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ബിഗ് ബോസ് സീസൺ 6 അവസാനിക്കാൻ ആയപ്പോഴാണ് അർജുൻ - ശ്രീതു കോമ്പോ ഹിറ്റായത്.

തുടക്കത്തിൽ ഗ്രബി - ജാസ്മിൻ കോമ്പോ ആയിരുന്നു ചർച്ച. എന്നാൽ ഈ കോമ്പോയ്ക്ക് വൻ വിമർശനം ലഭിച്ചിരുന്നു. പക്ഷേ അർജുൻ - ശ്രീതു കോമ്പോയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. ഗ്രാന്റ് ഫിനാലയ്ക്ക് തൊട്ടുമുൻപാണ് ശ്രീതു ബിഗ് ബോസിന് പുറത്തുപോയത്. ഈ എവിക്ഷൻ ശ്രീതു പോലും പ്രതീക്ഷിച്ചിരുന്നില്ല. ശ്രീതു വളരെ പാടുപെട്ടാണ് കരയാതെ പിടിച്ച് നിന്നത്. അർജുനും അങ്ങനെയായിരുന്നു.

arjun sreethu

ശ്രീതു പുറത്തായപ്പോൾ അർജുൻ വളരെയധികം വേദനിച്ചിരുന്നു. ബിഗ് ബോസ് വീടിന് പുറത്തിറങ്ങും മുൻപ് ശ്രീതു അർജുനോട് ചോദിച്ച ഒരു ചോദ്യം ഫാൻസ് ആ സമയത്ത് ഏറ്റെടുത്തിരുന്നു. ഇപ്പോൾ എന്തുകൊണ്ടാണ് അർജുനോട് അങ്ങനെയൊരു ചോദ്യം ശ്രീതു ചോദിച്ചുവെന്ന് തുറന്നുപറയുകയണ് ശ്രീതു. ബിഹൈൻഡ് വുഡ്‌സ് മലയാളത്തിനോടാണ് ശ്രീതു ഇക്കാര്യം പറയുന്നത്.

എവിക്ഷൻ കഴിഞ്ഞ് പുറത്തുപോകാൻ സമയത്ത് നിനക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇപ്പളോൾ പറ എന്ന് ശ്രീതു പറയുന്നുണ്ടായിരുന്നു. അങ്ങനെ എന്തെങ്കിലും പറയാൻ അർജുന് ഉള്ളതായി ശ്രീതുവിന് തോന്നിയിരുന്നോ എന്നായിരുന്നു ചോദ്യം. അങ്ങനെ എന്തിന് പറഞ്ഞതെന്ന് എനിക്കറിയില്ല. എനിക്ക് ഓർമ്മയില്ല. ഞാൻ വിചാരിച്ചു പുറത്തുപോയാൽ ഇനി ഉള്ളിൽ കയറാൻ പറ്റില്ല എന്ന്. ഞാൻ പാതിയിലല്ലേ പോകുന്നത്.

മറ്റ് മത്സരാർത്ഥികൾ ഓൾറെഡി കയറി. ഇനി ഞാൻ വീട്ടിൽ ഉള്ളിൽ കയറില്ല, ഡയറക്ട് ഫിനാലയിൽ ആയിരിക്കും കയറുക എന്നാണ് വിചാരിച്ചത്. അത് കൊണ്ടായിരിക്കും ഒരുപക്ഷേ ഞാൻ ചോദിച്ചിട്ടുണ്ടാകുക. ആ സമയത്ത് എന്റെ മനസ്സിൽ എന്താണെന്ന് എനിക്ക് അറിയില്ല. അതേ സമയം നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.

പുറത്ത് വന്ന മൈൻഡ് പോലും ഉണ്ടാവില്ല എന്ന് പറഞ്ഞ മഹാന്മാർ ഇതൊക്കെ കാണുന്നുണ്ടല്ലോല്ലേ, ഫ്രണ്ട്സ് പോലും ആവില്ല എന്ന് ആരൊക്കെയോ പറഞ്ഞായിരുന്നു, ബി​ഗ് ബോസ് 24 മണിക്കൂറും കണ്ട നമ്മളല്ലാതെ ആരാണ് ഇവരെ മനസ്സിലാക്കുക എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേ സമയം ബി​ഗ് ബോസിന് പുറത്തിറങ്ങിയ ശേഷം അർജുനും ശ്രീതുവും തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് പറഞ്ഞിരുന്നു. ലവ് ട്രാക്ക് ആയിരുന്നില്ലെന്നും നല്ല സുഹൃത്തുക്കളാണെന്നുമാണ് ശ്രീതു പറഞ്ഞത്. അർജുന് ശ്രീതു നല്ല സുഹൃത്താണ് എന്നാണ് പറഞ്ഞത്. ബി​ഗ് ബോസിലെ അപ്സ് ആന്റ് ഡൗൺസിൽ ശ്രീതു കൂടെ നിന്നിരുന്നുവെന്നും അർജുൻ പറഞ്ഞിരുന്നു. അർജുനും ശ്രീതുവും തമ്മിൽ പ്രണയത്തിലല്ല എന്നാണ് അർജുന്റെ അമ്മയും സഹോദരിയും പറയുന്നത്. ഇരവരും നല്ല സുഹൃത്തുക്കളാണെന്ന് ചേച്ചി പറഞ്ഞത്. അർജുനും ശ്രീതുവും പരസ്പരം പിന്തുണച്ചിട്ടുണ്ടെന്നും അർജുന്റെ സഹോദരി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+