'ഇത് അർജുനും ശ്രീതുവും തമ്മിലുള്ള പ്ലാനിംഗാണ്; പൂർണമായും നിഷേധിച്ചില്ലല്ലോ, 3 വർഷം കഴിഞ്ഞ് വിവാഹം നടന്നാലോ?'
ബിഗ് ബോസ് സീസണ് 6 ൽ ഏറ്റവും കൂടുതൽ ആരാധകരെ ലഭിച്ച കോമ്പോയാണ് അർജുൻ - ശ്രീതു കോമ്പോ. തുടക്കത്തിൽ ഈ കോമ്പോയ്ക്ക് അത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. എന്നാൽ മത്സരം അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് കോമ്പോ ഹിറ്റായത്. ഇത് ഇരുവർക്കും ഗുണം ചെയ്യുകയും ചെയ്തു. വളരെ പെട്ടെന്ന തന്നെ ധാരാളം ഫാൻസിനെ ലഭിച്ചു.
ശ്രീതു അവസാന ആറിൽ ഇടംപിടിച്ചു. അർജുൻ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. പുറത്തിറങ്ങിയ ശേഷവും ഇരുവരും നല്ല സൗഹൃദത്തിലാണ്. അർജുനും ശ്രീതുവും തമ്മിൽ വിവാഹം ചെയ്യുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. തങ്ങൾ നല്ല സുഹൃത്തുക്കളാണ് എന്നാണ് ഇരുവരും പറഞ്ഞത്.

എന്നാൽ ഇവർക്കുള്ളിൽ പ്രണയം ഉണ്ടെന്ന് തന്നെയാണ് ആരാധകർ പറയുന്നത്. ഇപ്പോൾ ഒരു ഉദ്ഘാടനത്തിന് പോയപ്പോൾ ശ്രീതുവിനോട് ആരാധകർ ചോദിച്ച ചോദ്യവും അതിനുള്ള മറുപടിയുമാണ് വൈറൽ ആവുന്നത്. കേരളത്തിന്റെ മരുമകൾ ആയി എത്തുമോ
എന്നായിരുന്നു ചോദ്യം. ഇതിന് ഇപ്പോൾ താൻ ആക്ടിംഗ് കരിയറിനാണ് താൻ പ്രാധാന്യം കൊടുക്കുന്നത് എന്നാണ് ശ്രീതു പറയുന്നത്. അതിന് വേണ്ടി താൻ കേരളത്തിൽ ഉറപ്പായും വരും എന്നും താരം പറയുന്നു.
എന്നാൽ ഈ വീഡിയോയ്ക്ക് താഴെ ശ്രീതുവും അർജുനും വിവാഹം കഴിക്കുമെന്ന് തന്നെയാണ് ആരാധകർ പറയുന്നത്. ചോദ്യം: കേരളത്തിന്റെ മരുമകൾ ആയി വരുമോ? ശ്രീതു: ഇപ്പോൾ ഞാൻ ആക്ടിംഗിലാണ് കോൺസെൻട്രേഷൻ കൊടുക്കുന്നത്. എന്റെ മനസ്സ്: അപ്പോ 3 വർഷം കഴിഞ്ഞ് പ്രതീക്ഷ ഉണ്ടല്ലേ, എന്നാണ് ഒരു കമന്റ്. ശ്രീതു മരുമകൾ ആയി വരുമോ എന്ന ചോദ്യം പൂർണമായും നിഷേധിച്ചിട്ടില്ലെന്നും കുറച്ച് സമയം അത് ആലോചിക്ക കൂടി ചെയ്തു ശ്രീജുൻ ഫാൻസിന് ആഘോഷിക്കാം എന്നാണ് ഒരു കമന്റ്.
അർജുനും ശ്രീതുവും ഒരേ പ്രിന്റുള്ള ഒരേ പോലുള്ള വസ്ത്രമാണ് ഉദ്ഘാടനത്തിന് ഉടുന്നത്. രണ്ട് പേരും പ്ലാൻ ചെയ്തിട്ട് തന്നെയാണെന്നും ഒരാൾ പറയുന്നു. ശ്രീതുവിന്റെ മമ്മി ഉള്ളത് കൊണ്ടാകും ആ കുട്ടി നേരിട്ട് ചോദിക്കാതെ 3 വർഷം കഴിഞ്ഞ് മരുമകൾ ആയി വരുമോ എന്ന് ചോദിച്ചത് എന്നാണ് ഒരാളുടെ കമന്റ് എന്നിങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications