'ബിഗ് ബോസിൽ പോയതോടെ അക്കാര്യം മനസിലായി; റിനോഷുമായി സൗഹൃദം ഉണ്ടോ?', തുറന്ന് പറഞ്ഞ് ശ്രുതി ലക്ഷ്മി
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ തുടക്കത്തിൽ തന്നെ കടുത്ത വിമർശനം കേട്ട താരമാണ് നടി കൂടിയായ ശ്രുതി ലക്ഷ്മി. ശ്രുതിക്ക് ബിഗ് ബോസ് ഹൗസിൽ തുടരാൻ യോഗ്യതയില്ലെന്നും യാതൊരു തരത്തിലും ഇടപെടൽ നടത്തുന്നില്ലെന്നുമായിരുന്നു പലരും അഭിപ്രായപ്പെട്ടത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ആളുകളെ കൊണ്ട് ഈ അഭിപ്രായം തിരുത്തിക്കാൻ ശ്രുതിക്ക് സാധിച്ചു. എന്നാൽ കടുത്ത മത്സരം കാഴ്ചവെയ്ക്കാൻ ഒരുങ്ങുന്നതിന് മുൻപ് തന്നെ ശ്രുതി ഷോയിൽ നിന്നും പുറത്തായി.
ഷോ കഴിഞ്ഞ് ശ്രുതിയെ കുറിച്ച് വലിയ വിവാദങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഷോയിൽ ശ്രുതിയും സഹമത്സരാർത്ഥിയായ റിനോഷും പുലർത്തുന്ന സൗഹൃദമായിരുന്നു ചിലരെ ചൊടിപ്പിച്ചത്. കടിത്ത സൈബർ ആക്രമണവും പിന്നീട് താരത്തിന് നേരിടേണ്ടി വന്നു. കുടുംബത്തിന്റേയും ഭർത്താവിന്റേയും പിന്തുണയോടെയാണ് താൻ ഇത്തരം വിവാദങ്ങളെ നേരിട്ടതെന്ന് താരം മുൻപ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഈ വിവാദങ്ങളെ നേരിട്ടതിനെ കുറിച്ചും തന്റെ ബിഗ് ബോസ് അനുഭത്തെ കുറിച്ചുമെല്ലാം പറയുകയാണ് ശ്രുതി. അടുത്ത ബിഗ് ബോസിൽ പോകാനൊരുങ്ങുന്നവർക്കുള്ള ഉപദേശവും ശ്രുതി പങ്കുവെച്ചു. നടിയുടെ വാകുകളിലേക്ക്
'ബിഗ് ബോസിലേക്ക് പോകുകയെന്നത് അടിപൊളി അനുഭവമാണ്. നമ്മുടെ ജീവിതത്തിൽ ആകെ ഒരു തവണമാത്രം കിട്ടുന്ന അനുഭവമാണ്. എന്നെ പോലെ മനസിന് കട്ടിയില്ലാത്ത മത്സരാർത്ഥികൾ ബിഗ് ബോസിലേക്ക് പേകണ്ടതില്ലെന്നാണ് എന്റെ ഉപദേശം. കാരണം ബിഗ് ബോസിന് ഉള്ളിൽ ഉള്ള കളികളെക്കാൾ പുറത്താണ് കളികൾ. അത് നമ്മുക്ക് നേരിടാനുള്ള ആത്മബലം വേണം.
ബിഗ് ബോസിൽ പോയി വരുമ്പോൾ നിങ്ങളെ പിന്തുണയ്ക്കാൻ നിങ്ങളുടെ കുടുംബവും കൂട്ടുകാരുമൊക്കെ ഉണ്ടെങ്കിൽ വിവാദങ്ങളൊന്നും വലിയ കാര്യമല്ല. ബിഗ് ബോസിൽ ആരൊക്കെ ഇനി വരുമെന്ന് അറിയില്ല. മുൻ ബിഗ് ബോസിലെ ആരെങ്കിലുമായി വലിയ സൗഹൃദമൊന്നുമില്ല. ആരെയെങ്കിലുമൊക്കെ എപ്പോഴെങ്കിലും കാണും. അടുത്തിടെ അഖിൽ മാരാരിനെ കണ്ടിരുന്നു. സെറീന ദുബൈയിൽ നിന്ന് വന്നപ്പോൾ കണ്ടിരുന്നു. ബിഗ് ബോസിൽ പോയതിന് ശേഷം ഉണ്ടായ മാറ്റം നമ്മൾ എന്താണെന്ന് അറിഞ്ഞ് ആരൊക്കെ നമ്മുടെ കൂടെ ഉണ്ടാകുമെന്ന് മനസിലാകും.
റിനോഷുമായി വലിയ ബന്ധമില്ല. ന്യൂയറിന് വിളിച്ചിരുന്നു. എല്ലാം പരസ്പരം അപ്ഡേറ്റ് ചെയ്യുന്നവരല്ല ഞാനും അവനും. അവൻ നല്ല കഴിവുള്ള കലാകാരനാണ്. അവന് എന്ത് നേട്ടമുണ്ടായാലും അതിൽ ഞാൻ ഏറെ സന്തോഷിക്കും. ഞാൻ ഇപ്പോൾ എന്റെ കുടംബത്തിന്റെ കാര്യങ്ങളുമൊക്കെയായി തിരക്കിലാണ്', ശ്രുതി ലക്ഷ്മി പറഞ്ഞു.












Click it and Unblock the Notifications