Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ നായർ ഡിവോഴ്സ് ആവാൻ കാരണം ബിഗ് ബോസ് ഷോയോ? സംഭവിച്ചതെന്ത്?; തുറന്നുപറഞ്ഞ് നടി

താൻ ഭർത്താവ് അമാനുമായി വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ വർഷമായിരുന്നു നടി വീണ നായർ തുറന്ന് പറഞ്ഞത്. രണ്ട് വർഷം മുൻപേ വിവാഹമോചിതരായെന്നായിരുന്നു വീണ വ്യക്തമാക്കിയത്. എന്നാൽ എന്താണ് തങ്ങൾക്കിടയിൽ സംഭവിച്ചതെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. ഇതോടെ നടിയുടെ ജീവിതത്തിൽ തിരിച്ചടിയായത് ബിഗ് ബോസ് ഷോ ആണ് എന്ന തരത്തിലായിരുന്നു അഭ്യൂഹങ്ങൾ.

ബിഗ് ബോസ് സീസൺ 2 ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥിയായിരുന്നു വീണ. വീണയുടെ ഗെയിമിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. ഇത് താരത്തിന്റെ വ്യക്തി ജീവിതത്തെ ബാധിച്ചുവെന്നാണ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ മറുപടി നൽകുകയാണ് വീണ നായർ. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. നടിയുടെ വാക്കുകളിലേക്ക്

veenabiggboss-17

'ഞങ്ങൾ തമ്മിലുള്ള വഴക്കിടലൊക്കെ കഴിഞ്ഞു. ഒരു സ്റ്റേജ് കഴിഞ്ഞാൽ പിന്നെ എല്ലാം ശാന്തമാകും. ഇപ്പോൾ ആരോഗ്യകരമായൊരു ബന്ധമാണ്. ബിഗ് ബോസ് ആയിരുന്നോ തിരിച്ചടിക്ക് കാരണം എന്ന് പറയാൻ സാധിക്കില്ല. രണ്ട് പേരുടേയും ഭാഗത്ത് നിന്ന് പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് വലിയ പ്രശ്നത്തിലേക്ക് പോകുന്നത്. ചിലപ്പോൾ പലരും ഇടപെട്ട് പരിഹരിച്ച് പോകും. ചിലത് പരിഹരിക്കപ്പെടാറില്ല, എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെ ആളിക്കത്തും. പിന്നെ ഒരു സ്റ്റേജ് എത്തുമ്പോഴേക്കും ഇതൊന്നും വേണ്ടിയിരുന്നില്ലെന്ന് തോന്നും. അപ്പോഴേക്കും സമയം കഴിഞ്ഞ് പോകും, രണ്ടുപേരുടെ ഭാഗത്ത് നിന്നും. ഞാൻ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്,വേർപാടായാലും വേർപിരിയാലും പ്രശ്നമില്ല, പക്ഷേ അതിനെ അതിജീവിച്ച് മുന്നോട്ട് പോകാൻ പറ്റണം. സ്റ്റക്കായി നിൽക്കുമ്പോഴാണ് പ്രശ്നം. ഇതൊക്കെ പറയാൻ എളുപ്പമാണ്. പക്ഷേ പുറത്തേക്ക് വരാൻ സമയമെടുക്കും. വന്നാൽ ഒകെയാണ്. ഓർമകൾ പോകാത്തത് കൊണ്ട് ഇടയ്ക്കിടക്ക് ഹിറ്റ് ചെയ്ത് കൊണ്ടിരിക്കും.

ബന്ധം വഷളാവാൻ ബിഗ് ബോസ് കാരണമായിട്ടില്ല. അല്ലാതെ തന്നെയുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ബിഗ് ബോസ് എന്നത് 64 ദിവസം ഞങ്ങൾ മാറി നിന്നു എന്നത് മാത്രമാണ്. ഞങ്ങളുടെ പ്രശ്നങ്ങൾ ഞങ്ങൾക്കിടയിലാകട്ടെ. അത് പൊതുസമൂഹത്തിന് മുൻപിൽ പറയേണ്ട കാര്യമില്ലെന്ന് ഞങ്ങൾ തീരുമാനിച്ചതാണ്. മകൻ വളർന്നു വരികയല്ലേ, മകന്റെ കാര്യം മാത്രമേ ഞങ്ങൾ ശ്രദ്ധിക്കാറുള്ളൂ. അവന് നല്ലൊരു മാതാപിതാക്കളാണ് ഞങ്ങൾ എന്ന് വിശ്വാസമുണ്ട്. കണ്ണൻ എപ്പോഴും വിളിക്കാറുണ്ട് മകനെ.

വ്യക്തി ജീവിതം പരാജയമാണെന്ന് തോന്നുന്നില്ല. ഭർത്താവ് ഇല്ലെന്നേ ഉള്ളൂ. എനിക്ക് കുടുംബം ഉണ്ട്, സുഹൃത്തുക്കളുണ്ട്, എല്ലാവരും ഉണ്ട്. ഡിവോഴ്സ് ആയെന്നത് സങ്കടം തന്നെയാണ് . പക്ഷേ മകന്റെ കാര്യങ്ങൾ നന്നായി നോക്കാൻ എനിക്ക് സാധിക്കുന്നുണ്ട്. ജീവിതത്തിൽ ഞാൻ സക്സസ്ഫുൾ ആണ്. ഇൻഡസ്ട്രിയിലും കുഴപ്പമില്ല,കയറി ഇറങ്ങി പോകുകയാണ്', നടി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+