Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിച്ചുപോയ മകന്റെ അതേ രൂപ സാദൃശ്യം: ആ അമ്മയുടെ ആഗ്രഹം നിറവേറ്റി വിഷ്ണു ജോഷി

സ്വന്തം കഠിനാധ്വാനം കൊണ്ട് മോഡലിങ് രംഗത്തേക്കും അവിടെ നിന്ന് ടെലിവിഷന്‍ മേഖലയിലേക്കും വളർന്ന് വന്ന താരമാണ് വിഷ്ണു ജോഷി. തികച്ചും സാധാരണമായ ഒരു കുടുംബത്തില്‍ ജനിച്ച് വളർന്ന വിഷ്ണു ജോഷിയെ മലയാളികള്‍ കൂടുതല്‍ അടുത്ത് അറിയുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ മത്സരാർത്ഥിയായി എത്തുന്നതോടെയാണ്. ബിഗ് ബോസില്‍ കപ്പ് ഉയർത്താന്‍ സാധ്യതയുള്ള താരമായി വിലയിരുത്തപ്പെട്ടെങ്കിലും വിഷ്ണു ജോഷി അവിചാരിതമായി പുറത്താകുകയായിരുന്നു.

ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം യുട്യൂബ് ചാനലും മോഡലിങ്ങുമായി സജീവമാണ് താരം. മറ്റേതൊരു മോഡലിന്റേയും എന്നത് പോലെ സിനിമ മോഹം ഉള്ളില്‍ കൊണ്ട് നടക്കുന്ന വ്യക്തി കൂടിയാണ് വിഷ്ണു ജോഷി. ഇതിനിടയിലാണ് തന്റെ യൂട്യൂബ് ചാനലില്‍ വിഷ്ണു ജോഷി പങ്കുവെച്ച ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മാറുകയാണ്.

 vishnu-joshy

മൂന്ന് വർഷം മുമ്പ് മകന്‍ മരിച്ച് പോയ ഒരു അമ്മയെ കാണാന്‍ എത്തിയ വീഡിയോയാണ് വിഷ്ണു ജോഷി പങ്കുവെച്ചിരിക്കുന്നത്. മൂന്ന് വർഷം മുൻപ് മരിച്ചു പോയ തന്റെ മകന്റെ സാമ്യതയുള്ള വിഷ്ണുവിനെ കാണാൻ അമ്മ ആ​ഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. അമ്മയുടെ ആഗ്രഹം അറിഞ്ഞ ഉടന്‍ തന്നെ വിഷ്ണു ആ വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു.

ഈ വീഡിയോ ഇടണ്ടെന്ന് കരുതിയതാണെന്നും ആരുടെയും ഫീലിം​ഗ്സ് മുതലെടുത്തല്ല ഇപ്പോള്‍ ഇത് പുറത്ത് വിടുന്നതെന്നും വിഷ്ണു പറയുന്നു. അവർക്കും ഇഷ്ടമാണ് എപ്പോഴും കാണാല്ലോ എന്ന് പറഞ്ഞത് കൊണ്ട് ഇടുന്നതാണ്. തെറ്റിദ്ധരിച്ച് വേറേ രീതിയിൽ അങ്ങനെ ആർക്കെങ്കിലും തോന്നിയെങ്കിൽ ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം യൂട്യൂബില്‍ കുറിച്ചു.

വിഷ്ണു ജോഷിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഈ അമ്മയുടെ മകൻ ജിതിൻ 3 വർഷം മുൻപ് ഒരു അപകടത്തിൽ മരണപ്പെട്ടതാണ്..എന്നെ കാണുമ്പോൾ മകനെ പോലെ തോന്നും മകന്റെ ഒരുപാട് സാമ്യങ്ങളുണ്ട്., ഒന്ന് ആ അമ്മയെ വന്ന് കാണാൻ പറ്റുമോ എന്ന് ചോദിച്ച് എനിക്ക് ഒരു ദിവസം ഒരു ഫോണ്‍ കോള്‍ വന്നിരുന്നു. അങ്ങനെ ആ അമ്മയെയും കുടുംബത്തെയും കാണാൻ പോയ വീഡിയോ ആണിത്.

എല്ലാവരെയും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം, ഞാൻ കാരണം അവർക്ക് കുറച്ച് ആശ്വാസവും, സന്തോഷവും കിട്ടുന്നുണ്ട് എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷവും ഉണ്ട്. മകന്റെ പേര് ജിതിൻ എന്ന് പറഞ്ഞ് മാത്രമാണ് അവിടെ ഉള്ളവർ എല്ലാവരും എന്നെ വിളിക്കുന്നത്. ഈ വീഡിയോ ആരുടെയും ഫീലിം​ഗ്സ് മുതലെടുത്തു കൊണ്ട് ഇടുന്നതല്ലാ.

അവർക്കും ഇഷ്ടമാണ് എപ്പോഴും കാണാല്ലോ എന്ന് പറഞ്ഞത് കൊണ്ട് ഇടുന്നതാണ്. ഇത് തെറ്റിദ്ധരിച്ച് വേറേ രീതിയിൽ അങ്ങനെ ആർക്കെങ്കിലും തോന്നിയെങ്കിൽ ഞാൻ അവരോടൊക്കെ ക്ഷമ ചോദിക്കുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+