ദിൽഷയ്ക്കും റംസാനും ഒരു എതിരാളി ആവുമോ; വിഷ്ണുവിന്റെ വീഡിയോക്ക് പിന്നാലെ റെനീഷയോട് ആരാധകർ
ബിഗ്‌ബോസ് മലയാളം സീസൺ 5 അവസാനിച്ചെങ്കിലും തങ്ങളുടെ പ്രിയ താരങ്ങളെക്കുറിച്ചുള്ള വാർത്തകൾ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. അഖിൽ മാരാർ ആയിരുന്നു സീസൺ 5ന്റെ വിജയി.
ഈ സീസൺ ആരംഭിച്ചപ്പോൾ മുതൽ പ്രേക്ഷകർ ഉറപ്പിച്ച കാര്യമായിരുന്നു, അഖിൽ ആയിരിക്കും വിജയി എന്ന്. എന്നാൽ പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാൾക്കായിരുന്നു രണ്ടാം സ്ഥാനം ലഭിച്ചത്. റെനീഷയ്ക്ക്. അപ്രതീക്ഷമായിരുന്നെങ്കിലും ആരാധകർ ഫുൾ ഹാപ്പിയാണ്.

ബിഗ്‌ബോസിനകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാർത്ഥിയായിരുന്നു റെനീഷ. റെനീഷ-സൈറീന സൗഹൃദം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. മുൻ സീസണുകളിലെല്ലാം ലവ് സ്ട്രാറ്റർജി മത്സരാർത്ഥികൾ പരീക്ഷിച്ചിരുന്നെങ്കിലും ഇത്തവണ ആരും ലവ് സ്ട്രാറ്റർജി പരീക്ഷിച്ചിരുന്നില്ല. എന്നാൽ റെനീഷയും- വിഷ്ണുവും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ സംസാരമുണ്ടായിരുന്നു.
എന്നാൽ പുറത്തിറങ്ങിയ വിഷ്ണു അത് അങ്ങനെയല്ലെന്ന് വ്യക്തമാക്കിയതുമാണ്. റിങ്കു-വിങ്കു എന്നാണ് ആരാധകർ ഇവരെ വിളിക്കുന്നത്. കഴിഞ്ഞ ദിവസം റെനീഷയുടെ വീട്ടിലേക്ക് വിഷ്ണു പോയിരുന്നു.
ഇപ്പോൾ ഇവരുടെ പുതിയ വീഡിയോ ആണ് സോഷ്യൽമീഡിയയിൽ ചർച്ചയായിരിക്കുന്നത്. ആരധകർ ആഈ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു.. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നതും.
'കാവാലയ്യ കളിക്കാൻ നോക്കി കവലയിൽ കിടന്ന് കളിക്കുന്ന ഡാൻസ് പോലെ ആക്കി ഞങ്ങൾ വിത് കാപാലിക', എന്നാണ് വീഡിയോ പങ്കുവച്ച് വിഷ്ണു ജോഷി കുറിച്ചത്. ഇതോടെയാണ് ആരാധകർ കമന്റുമായി എത്തിയത്. വളരെ നന്നായി ഡാന്ഡസ് കളിച്ചുവെന്നാണ് കമന്റുകൾ. റെനീഷയും വിഷ്ണുവും തമ്മിൽ നല്ല കെമിസ്ട്രി ആണെന്നും ആരാധകർ പറയുന്നു.
അതേസമയം ദിൽഷയ്ക്കും റംസാനും ഒരു വെല്ലുവിളി ആകുമോ എന്നാണ് മറ്റ് ചിലർ ചോദിച്ചത്. മുൻ സീസണുകളിലെ മത്സരാർത്ഥികളാണ് ദിൽഷയും റംസാനും. സീസൺ 4 ന്റെ വിജയിയും ദിൽഷ ആയിരുന്നു. ഇവർ രണ്ട് പേരും ഡാൻസേഴ്സ് ആണ്. ഇവരുടെ ഡാവൻസിനെ വിങ്കു-റിങ്കു തകർത്തുകളയുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
അതേസമയം, അപ്രതീക്ഷിതമായിട്ടായിരുന്നു വിഷ്ണു പുറത്തുപോയത്. ബിബി ഫൈനൽ 5ൽ ഉണ്ടാകുമെന്ന് പ്രേക്ഷകർ കരുതിയിരുന്ന മത്സരാർത്ഥി ആയിരുന്നു വിഷ്ണു. എന്നാൽ പുറത്താവുകയായിരുന്നു. വിഷ്ണുവിന്റെ പുറത്ത് പോക്ക് ആരാധകർക്ക് പെട്ടെന്ന് വിശ്വസിക്കാൻ സാധിച്ചിരുന്നില്ല.
ബിബി ഹൗസിൽ നിന്ന് പുറത്തിറങ്ങിയ ശേഷമായിരുന്നു റെനീഷ- വിഷ്ണു പ്രണയം ചർച്ചയായത്. എന്നാൽ പുറത്ത് ഇറങ്ങിയ ശേഷം ആണ് ഇങ്ങനെ ഒരു കോമ്പോ ഉണ്ട് എന്ന് തന്നെ അറിഞ്ഞത് എന്നായിരുന്നു പ്രണയ ചർച്ചകളെ കുറിച്ച് വിഷ്ണു പറഞ്ഞത്. എന്തായാലും റെനീഷ-വിഷ്ണു കോമ്പോ ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്. ഇനിയും ഇതുപോലെ വെറൈനി വീഡിയോയ്ക്ക് ഇവർ കാത്തിരിക്കുകയാണ്












Click it and Unblock the Notifications