'സംഭവം ഫിനാൻസ് ഒക്കെ ആണ്, എന്നാലും ഒരുപാട് സന്തോഷം'; പുതിയ വിശേഷം പങ്കുവെച്ച് വിഷ്ണു
ബിഗ് ബോസ് മലയാളം സീസൺ 5 ലെ എനർജെറ്റിക്ക് ആയ സ്‌റ്റൈലിഷ് ആയ ഇത്തരി അഹങ്കാരിയാണ് എന്ന് പേര് കേട്ട മത്സരാർത്ഥിയായിരുന്നു വിഷ്ണു. വളരെ ആക്ടീവ് ആയിരുന്ന വിഷ്ണു തന്റെ പെരുമാറ്റത്തിന്റെ പേരിൽ പലപ്പോഴും വിമർശിക്കപ്പെട്ടിരുന്നു.
അഖിലും വിഷ്ണുവും തമ്മിലുള്ള അണ്ണൻ തമ്പി കോമ്പോയ്ക്ക് ഏറെ ആരാധകർ ഉണ്ടായിരുന്നു. ആര് എന്ത് പറഞ്ഞാലും തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയുക എന്നതായിരുന്നു വിഷ്ണുവിന്റെ രീതി. ഫൈനൽ 5 ൽ ഉണ്ടാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന താരമായിരുന്നു വിഷ്ണുവെങ്കിലും അപ്രതീക്ഷിതമായി പുറത്താവുകയായിരുന്നു.

PC: Vishnu Instagram
എങ്കിലും വിഷ്ണുവിന്റെ ആരാധകരുടെ എണ്ണത്തിൽ കുറവ് ഉണ്ടായില്ല. ബിഗ് ബോസിന് അകത്ത് ഉള്ളതിനെക്കാൾ ആരാകർ ആണ് വിഷ്ണുവിന് പുറത്തിറങ്ങിയപ്പോൾ ഉണ്ടായത്. ഇപ്പോൾ മോഡലിംഗ് ഒക്കെയായി സജീവമാണ് വിഷ്ണു. സോഷ്യൽ മീഡിയയിലൂടെ വിഷ്ണു തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ തന്റെ വലിയൊരു ആഗ്രഹം നടന്ന കാര്യം ആരാധകരുമായി പങ്കുവെയ്ക്കുകയാണ് വിഷ്ണു.
താൻ സ്വന്തമായി കാർ വാങ്ങിയ കാര്യമാണ് വിഷ്ണു പങ്കുവെച്ചത്. ജീവിതത്തിൽ കണ്ട വലിയ സ്വപ്നങ്ങളിൽ ഒന്ന് ആയിരുന്നു സ്വന്തം ആയി ഒരു കാർ വാങ്ങുക എന്നത്...ഒരുപാട് ആഗ്രഹിച്ചതിന്റെയും അതിനായി കഷ്ടപ്പെട്ടതിന്റെയും ഫലമായി ഞാൻ എന്റെ ആദ്യ കാർ സ്വന്തമാക്കി. സംഭവം ഫിനാൻസ് ഒക്കെ ആണ്. എന്നാലും ഒരുപാട് സന്തോഷവും അതിനേക്കാൾ ഏറെ അഭിമാനവും ഉണ്ട്, വിഷ്ണു കുറിച്ചു.
വിഷ്ണു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ്
ജീവിതത്തിൽ കണ്ട വലിയ സ്വപ്നങ്ങളിൽ ഒന്ന് ആയിരുന്നു സ്വന്തം ആയി ഒരു കാർ വാങ്ങുക എന്നത്...ഒരുപാട് ആഗ്രഹിച്ചതിന്റെയും അതിനായി കഷ്ടപ്പെട്ടതിന്റെയും ഫലമായി ഞാൻ എന്റെ ആദ്യ കാർ സ്വന്തമാക്കി. സംഭവം ഫിനാൻസ് ഒക്കെ ആണ്. എന്നാലും ഒരുപാട് സന്തോഷവും അതിനേക്കാൾ ഏറെ അഭിമാനവും ഉണ്ട്.
"I'm feeling so Happy & Proud of MYSELF" ദൈവത്തിനും എന്റെ അച്ഛനും അമ്മയ്ക്കും ചേട്ടനും ഒരുപാട് നന്ദി & സ്നേഹം. പിന്നെ എന്റെ വിജയത്തിലും, പരാജയത്തിലും, വളർച്ചയിലും ഒക്കെ കട്ടയ്ക്ക് കൂടെ നിൽക്കുന്ന നിങ്ങൾ ഓരോരുത്തരോടും തീർത്താൽ തീരാത്ത അത്രയും നന്ദിയും കടപ്പാടും ഉണ്ട്. സ്പെഷ്യൽ മെൻഷനിംഗ് എന്റെ സ്വന്തം അണ്ണൻ അഖിൽ മാരാർ. ദിനു ചേട്ടൻ ആദ്യം തൊട്ടെ കട്ടയ്ക്ക് കൂടെ നിന്ന് ഹെൽപ് ചെയ്തതിന് ഒരുപാട് സ്നേഹം എന്നാണ് വിഷ്ണു കുറിച്ചത്












Click it and Unblock the Notifications