നാട്ടുകാരെ കൊണ്ട് കൂവിച്ചപ്പോൾ സമാധാനമായല്ലോ! റെനീഷയോട് വിഷ്ണു; കലക്കൻ കമന്റുമായി സെറീനയും
ബിഗ്‌ബോസ് മലയാളം സീസൺ 5 കഴിഞ്ഞെങ്കിലും ആരാധകർ ഇപ്പോഴും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ വിശേഷം അറിയാൻ കാത്തിരിക്കുകയാണ്. താരങ്ങളെല്ലാം സോഷ്യൽമീഡിയയിൽ സജീവവുമാണ്.
ബിഗ്‌ബോസിനകത്ത് ഉണ്ടായിരിക്കുമ്പോൾ അത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലെങ്കിലും ഇപ്പോൾ സോഷ്യൽമീഡിയിയൽ വൈറലായിക്കെണ്ടിരിക്കുന്ന കോമ്പോയാണ് വിഷ്ണു-റെനീഷ കോമ്പോ. വിങ്കു-റിങ്കു എന്നാണ് ഇവർ അറിയപ്പെടുന്നത്.

വിഷ്ണു പുറത്തായപ്പോഴാണ് ഈ കോമ്പോയെക്കുറിച്ചുള്ള ചർച്ച ഉയർന്നുവന്നത്. ഇവർ തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലായിരുന്നു ചർച്ച. എന്നാൽ വിഷ്ണു തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നു. കാര്യങ്ങൾ അങ്ങനെയല്ലെന്നാണ് വിഷ്ണു പറഞ്ഞത്. ബിഗ്‌ബോസ് കഴിഞ്ഞ ശേഷം വിഷ്ണു റെനീഷയുടെ വീട്ടിൽ പോയിരുന്നു.
അന്ന് ഇവർ ഒരുമിച്ച് ഡാൻസ് ചെയ്തിരുന്നു. ഇവർ ഒരുമിച്ചുള്ള ഈ വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോൾ വിഷ്ണു മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ആ വീഡിയോയും വൈറൽ ആണ്.
കൂയ്, ആരാണ് അതാര അത്ര കൂയ് വിട്ടത് ഈ ഡാൻസ് കണ്ട് ആരും കൂയ് കൂവരുത് എന്ന് പറഞ്ഞാണ് വിഷ്ണു റെനീഷയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കിട്ടത്. അതിന് താഴെ സെറീന കൂയ് എന്ന് കമന്റിട്ട് ഇട്ടിട്ടുണ്ട്. പിന്നാലെ തന്നെ വീഡിയോയ്ക്ക് റെനീഷയും കമന്റ് ഇട്ടു. കമന്റ് നോക്കെട എല്ലാവരും കൂവി വിളിക്കുന്നുണ്ട്.
പണി പാളി ഓടിക്കോ എന്നാണ് റെനീഷ കമന്റ് ഇട്ടത്. ഞാൻ അപ്പോഴെ പറഞ്ഞതാ നമ്മളെക്കൊണ്ട് ഇതൊന്നും പറ്റൂലാന്ന് വല്ല പറ്റണ പണിക്കും നിന്നാൽ മതിയെന്ന് നാട്ടുകാരെ കൊണ്ട് കൂവിച്ചപ്പോ സമാധാനമായല്ലോ നിനക്ക്.. ഇപ്പൊ എങ്ങനെ ഇരിക്കണ് എന്നാണ് വിഷ്ണു മറുപടി നൽകിയിരിക്കുന്നത്.
നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യണമെന്നാണ് ചിലർ പറയുന്നത്. ചിലർ പറയുന്നത് ഈ സൗഹൃദം പ്രണയമാകണമെന്നാണ്.. ചിലരാവട്ടെ നിങ്ങൾക്ക് രണ്ടാൾക്കും സിനിമയിൽ അഭിനയിച്ചൂടെ എന്നാണ് ചോദിക്കുന്നത്. നിങ്ങൾ ഇതുപോലെ റീൽ ചെയ്യുന്നത് കാണാനാണ് ഇഷ്ടമെന്നാണ് ഇവരുടെ രണ്ട് പേരുടേയും ആരാധകർ കമന്റിടുന്നത്.
ബിഗ്‌ബോസിന് അകത്ത് ഉണ്ടാവുമ്പോൾ ഇവർ രണ്ട് പേരും തമ്മിൽ വലിയ ബന്ധം ഒന്നും ഉണ്ടായിരുന്നില്ല. വിഷ്ണു, അഖിൽ, ഷിജു എന്നിവരായിരുന്നു ഒരു ഗ്രൂപ്പ്... സെറീനയും റെനീഷയുമായിരുന്നു മറ്റൊരു ഗ്രൂപ്പ്.
അതുകൊണ്ട് തന്നെ ഇവർക്കിടയിൽ അത്തരത്തിൽ ഒരു സംസാരമോ സൗഹൃദമോ ഉണ്ടായിരുന്നില്ല. എന്നാൽ പുറത്ത് വിങ്കു-റിങ്കു ഫാൻസ് ഉണ്ടാവുകയായിരുന്നു. എന്തായാലും ഇപ്പോൾ ഇവരുടെ കോമ്പോ ഹിറ്റാണ്. വൻ സ്വീകാര്യതയാണ് ഇവരുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്.












Click it and Unblock the Notifications