Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖിലിനോട് പറയാനുള്ള ധൈര്യം വിഷ്ണുവിന് ഉണ്ടോ?'; കാര്യങ്ങൾ കൈവിട്ടുപോയോ!

ബി​ഗ് ബോസ് മലയാളം സീസൺ 5 ൽ നിന്ന് പ്രതീക്ഷിക്കാതെ പുറത്തുപോയ മത്സരാർത്ഥിയായിരുന്നു വിഷ്ണു. ​ഗ്രാന്റ് ഫിനാലെ വരെ എത്തുമെന്നാണ് ആരാധകർ കരുതിയിരുന്നത്. എന്നാൽ വിഷ്ണു പുറത്താവുകയായിരുന്നു. ബി​ഗ് ബോസിൽ നിന്ന് പുറത്തുപോയ ഒരു വനിതാ മത്സരാർത്ഥിയെക്കുറിച്ച് വിഷ്ണു നടത്തിയ പരമാർശം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.

ഈ പരമാർശം വിഷ്ണുവിനെ നെ​ഗറ്റീവായി ബാധിച്ചുവെന്നാണ് പ്രേക്ഷകർ വിലയിരുത്തിയത്. വിഷ്ണുവിന്റെ സംസാര രീതിയെ വിമർശിച്ചും അനുകൂലിച്ചും ആളുകൾ രം​ഗത്തെത്തിയിരുന്നു. മറ്റുള്ളവരെ കളിയാക്കുന്ന തരത്തിലാണ് വിഷ്ണു സംസാരിക്കാരുള്ളത് എന്നായിരുന്നു വിമർശനം.

akhil

അതുപോലെ വിഷ്ണുവും അഖിലും ​ഗ്രൂപ്പായിട്ടാണ് ​ഗെയിം കളിക്കാറുള്ളതെന്ന ആരോപണവും ഉയർന്നിരുന്നു. ബി​ഗ്ബോസിന് പുറത്തിറിങ്ങിയ ശേഷം വിഷ്ണു വിവാ​ദങ്ങളിൽ ഒന്നും ചെന്നുപെടാറില്ലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വിഷ്ണു ശോഭയുടെ ഇൻസ്റ്റാ പോസ്റ്റിന് ഇട്ട കമന്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മുഖം മൂടി ഊരിമാറ്റുന്ന ഒരു ഫോട്ടോയാണ് ശോഭ പങ്കുവെച്ചിരുന്നത്. ഇതിന് വിഷ്ണു കമന്റും ഇട്ടു.

ഭയങ്കരീ ഇപ്പോഴാണോ ഇത് ഊരി മാറ്റുന്നത് എന്നായിരുന്നു വിഷ്ണു കമന്റിട്ടത്, ശോഭ വിഷ്ണു ഇട്ട ഈ കമന്റിന് മറുപടിയും നൽകിയിട്ടുണ്ട്. ആഹാ നീ ഇത്ര പെട്ടെന്ന് മറന്നോ നിന്നെ ഞങ്ങൾ ഹൗസിൽ നിന്ന് പറഞ്ഞുവിട്ടപ്പോ നീ സൂക്ഷിക്കാൻ വെക്കാൻ തന്നതല്ലേടാ എന്നാണ് ശോഭ മറുപടി നൽകിയത്..

ഇതിന് പിന്നാലെയാണ് കമന്റുമായി ബന്ധപ്പെട്ട ചർച്ച തുടങ്ങിയത്. വിഷ്ണു ശോഭയെ മനപൂർവ്വം കുത്തിപ്പറഞ്ഞതാണെന്നും എന്നാൽ ശോഭ നല്ല മറുപടി തന്നെ കൊടുത്തുവെന്നുമായിരുന്നു ശോഭയുടെ ആരാധകർ പറഞ്ഞത്. ചിലർ വിഷ്ണുവിന്റ് കമന്റിനെ എതിർത്തു. ബി​ഗ് ബോസ് ഹൗസിനകത്ത് ഉണ്ടാകുമ്പോഴും ഇങ്ങനെ തന്നെയാണ് പെരുമാറാറുള്ളതെന്നും ശോഭയെ എന്തിനാണ് ഇങ്ങനെ കളിയാക്കുന്നതെന്നുമാണ് ചിലർ ചോദിക്കുന്നത്.

മറ്റുള്ളവരെ കളിയാക്കാതെ സംസാരിക്കാൻ അറയില്ലേ എന്നാണ് ചിലർ ചോദിക്കുന്നത്. ധൈര്യം ഉണ്ടെങ്കിൽ അഖിലിന്റെ പേജിൽ ഇങ്ങനെ കമന്റ് ഇടാമോ എന്നാണ് മറ്റുള്ളവർ ചോദിച്ചത്. എന്നാൽ വിഷ്ണു താമശയായി ഇട്ട കമന്റ് ചിലർ സീരയസാക്കി കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നാണ് ചിലർ പറഞ്ഞത്.

ശോഭയുടെ പോസ്റ്റിൽ വിഷ്ണു ഇട്ട കമന്റിന് ശോഭ തന്നെ ലൈക്ക് കൊടു‌ത്തിട്ടുണ്ടെന്നും അവർ തമ്മലി‍ൽ നല്ല ബോണ്ടാണ് ചിലർ അതിനിടയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഇവർ പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+