Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് അനുമോൾ ബിഗ് ബോസ് കപ്പ് അടിക്കണം? കാരണങ്ങള്‍ നിരത്തി ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ 7-ൽ അനുമോൾ തന്നെ കപ്പ് അർഹിക്കുന്നുവെന്ന് വാദിക്കുന്ന ഒരു ആരാധകന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. സീസണിന്റെ തുടക്കം മുതൽ ഏകദേശം അമ്പത് ദിവസത്തോളം ഒറ്റയ്ക്ക് ഷോയെ ചുമലിലേറ്റി നിർത്തിയത് അനുമോളാണെന്നും, അമ്പേ പരാജയമായേക്കാവുന്ന ഈ സീസണിനെ രക്ഷപ്പെടുത്തിയത് അവളുടെ സാന്നിധ്യം മാത്രമാണെന്നും കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.

ഇപ്പോൾ മറ്റു മത്സരാർത്ഥികൾക്ക് ലഭിക്കുന്ന പോസിറ്റീവോ നെഗറ്റീവോ ആയ സപ്പോർട്ട് പോലും അനുമോളിന്റെ ശക്തമായ കളിയുടെ ഫലമാണ്. അവളോടുള്ള ഇഷ്ടക്കേട് തന്നെയാണ് മറ്റുള്ളവരുടെ ആരാധകവൃന്ദത്തെ വളർത്തിയത്. നെഗറ്റീവായാലും പോസിറ്റീവായാലും അനുമോൾ യഥാർത്ഥ കണ്ടന്റ് മേക്കറായിരുന്നു-ഈ സീസണിൽ ചർച്ചയായ എല്ലാ വിഷയങ്ങളിലും ഒരു സൈഡിൽ അനുമോൾ ഉണ്ടായിരുന്നു, ഷോയ്ക്ക് ആവശ്യമായ ഉള്ളടക്കം ഇരട്ടിയായി നൽകി അവൾ മുന്നോട്ടുകൊണ്ടുപോയെന്നും അദ്ദേഹം പറയുന്നു.

anu-mol

ഇന്നത്തെ വർത്തമാന കാലഘട്ടത്തിൽ ഒരു സ്ത്രീ വിന്നറാകേണ്ടത് അനിവാര്യമാണെന്ന് കുറിപ്പ് ഊന്നിപ്പറയുന്നു. സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാതെ അടുക്കളയിൽ തളച്ചിടുന്ന പ്രവണത ഇപ്പോഴും തുടരുന്നു; പ്രബുദ്ധ ജനത എന്ന് സ്വയം അഭിമാനിക്കുമ്പോഴും കേരളത്തിന് ഇതുവരെ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്നത് നാം വിസ്മരിക്കരുത്. ശുഷ്കിച്ച തലച്ചോറുകളാണ് സ്ത്രീ മുന്നേറ്റങ്ങൾക്ക് തടയിടുന്നത്. മുൻ സീസണിൽ ദിൽഷ വിന്നറായെങ്കിലും അത് റോബിൻ ഫാൻസിന്റെ വോട്ട് മാത്രമാണെന്ന കല്ലുകടി ഇപ്പോഴും നിലനിൽക്കുന്നു-പൂർണമായും കുറ്റം പറയാൻ പറ്റാത്ത, ആധികാരികമായ ഒരു സ്ത്രീ വിജയം ഇനിയെങ്കിലും ഉണ്ടാകേണ്ടതുണ്ട്.

അതിന് അനുമോളിന് പിന്നിൽ ശക്തമായി അണിനിരക്കണം, പ്രത്യേകിച്ച് സ്ത്രീകൾ മുന്നോട്ടുവരണം. സ്വന്തം വർഗത്തെ അസൂയയോടെ താഴ്ത്തിക്കെട്ടാൻ നോക്കുന്ന ചില ഒറ്റുകാരികളെ കണക്കിലെടുക്കേണ്ടതില്ല-അവർ അടുക്കളയിൽ കരിപുരണ്ട് ജീവിച്ചുതീർക്കട്ടെ. ഇനിയുള്ള നാളുകൾ അനുമോളിന് വേണ്ടി പ്രയത്നിക്കാം; ഒരു സ്ത്രീയുടെ മുന്നേറ്റം സമൂഹത്തിനാകെ മാറ്റമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണക്കാരിൽ നിന്നുമുള്ള ഒരു പക്കാ മലയാളി. ഒരു ശരാശരി മലയാളിക്കുള്ള എല്ലാ കുറവും ചെറിയ തെറ്റുകളും അവളിലും ഉണ്ടാകും. പക്ഷേ അവളുടെ മനസിന്റെ നിഷ്കളങ്കതയും ഗെയിമിനുള്ള ആത്മാർത്ഥതയും അവളെ വേറിട്ടതാക്കി. അവൾ കളിച്ചപ്പോൾ ഹൃദയത്തോടെ കളിച്ചു, നേരിട്ട് നിന്നപ്പോൾ ധൈര്യത്തോടെ നിന്നു. അവളായിരുന്നു ശരി, അയാളായിരുന്നു സത്യമെന്നം ആരാധകർ കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+