ബിഗ് ബോസില്‍ അനുമോൾ കപ്പടിക്കും, അനീഷിന് രണ്ടാം സ്ഥാനം; ഷാനവാസ് മൂന്നാം സ്ഥാനത്ത്- പ്രവചനം ഇങ്ങനെ..
ബിഗ് ബോസ് മലയാളം സീസൺ 7 ഫൈനലിലേക്ക് അടുക്കവെ പ്രേക്ഷകരുടെ പ്രവചനങ്ങളും ചർച്ചകളും സജീവമായി തുടരുകയാണ്. അനുമോൾ തന്നെ കപ്പ് സ്വന്തമാക്കുമെന്നാണ് ഒരുവിഭാഗം ആരാധകരുടെയും വിലയിരുത്തൽ. രണ്ടാം സ്ഥാനത്ത് കോമണറായി എത്തിയ അനീഷ് വരുമ്പോള്‍ മൂന്നാം സ്ഥാനത്ത് ഷാനവാസായിരിക്കും. നാലാം സ്ഥാനത്ത് നൂറയും അഞ്ചാം സ്ഥാനത്ത് നെവിനും എത്തിയേക്കും. ആറ്, ഏഴ് സ്ഥാനങ്ങളിൽ അക്ബറും ആദിലയും എത്താനാണ് സാധ്യതയെന്നും ഇവർ പ്രവചിക്കുന്നു.
അടുത്ത സീസണിലേക്ക് എത്തുമ്പോഴേക്കും ഇപ്പോൾ അനീഷിനെ വിമർശിക്കുന്ന പലരും "അനുമോളിനെക്കാൾ ഡിസർവ് ചെയ്യുന്നത് അനീഷാണ്" എന്ന് അഭിപ്രായപ്പെടുമെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഷോയുടെ ഭാഗമായുള്ള മത്സരങ്ങൾക്കിടയിലെ ഏറ്റുമുട്ടലുകൾ പ്രേക്ഷകർ ഗൗരവമായി കാണുന്നതാണ് ഇതിന് കാരണമായി ആരാധകർ പറയുന്നത്.

മികച്ച മത്സരാർഥികൾ: അനുമോളും അനീഷും
ഈ സീസണിലെ ഏറ്റവും മികച്ച മത്സരാർഥികളായി അനുമോളും അനീഷും തിളങ്ങിനിൽക്കുന്നു. ടെലിവിഷൻ-സിനിമാ രംഗത്ത് നിരവധി ആരാധകരുള്ള അനുമോൾ സ്വന്തം ശൈലിയും ആത്മവിശ്വാസവും കൊണ്ട് പ്രേക്ഷക മനസ്സുകൾ കീഴടക്കി. അഭിനയ രംഗത്ത് നിന്നുള്ള പ്രതിനിധിയെന്ന നിലയിൽ അവർ ഷോയ്ക്ക് പുതിയ മാനങ്ങൾ നൽകി.
അതേസമയം, സാധാരണക്കാരന്റെ പ്രതിനിധിയായി എത്തിയ അനീഷ് ആദ്യ ഘട്ടങ്ങളിൽ വലിയ ശ്രദ്ധ നേടിയില്ലെങ്കിലും പതിയെ തന്റെ സത്യസന്ധതയും ഗെയിം പ്ലാനിങ്ങും കൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ടവനായി മാറി. രണ്ടുപേരും പലപ്പോഴും ശത്രുക്കളെപ്പോലെ പെരുമാറിയെങ്കിലും, അത് ഷോയുടെ ആകർഷണം കൂട്ടി.
ആർക്കാണ് കപ്പ്? പ്രവചനം അസാധ്യം
ബിഗ് ബോസ് ഫൈനലിലേക്ക് കടക്കുമ്പോൾ മത്സരം കൂടുതൽ മുറുകുന്നു. ഓരോ മത്സരാർഥിയും തുല്യ ശക്തരാണ്. ടാസ്ക്കുകൾ, നോമിനേഷനുകൾ, പ്രേക്ഷക വോട്ടുകൾ എന്നിവയെല്ലാം ഫലത്തെ സ്വാധീനിക്കും. ആരാണ് കപ്പ് നേടുകയെന്ന് പ്രവചിക്കുക അസാധ്യമാണെന്ന് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നു.
നിവിന്‍ ആരാധകർക്ക് പറയാനുള്ളത്
അഖിൽ മാരാരും സംഘവും അനുമോളിന് വേണ്ടി എത്ര പിആർ പരിപാടികൾ നടത്തിയാലും, നമ്മുടെ ചെക്കന്റെ തട്ട്. മാരാർജിയുടെ സ്റ്റ്രാറ്റജി ബിഗ് ബോസ് ഹൗസിൽ പണിയാകാം, പക്ഷേ നാട്ടുകാരുടെ മനസ്സിൽ അതിന് സ്ഥാനം കിട്ടില്ല. നെവിൻ കപ്പടിക്കുന്നവനല്ല - ജീവിതത്തിൽ ഈ പയ്യൻ ചെയ്ത ത്യാഗങ്ങൾ പറയാനുണ്ടെങ്കിൽ മാരാർജി മനസ്സിലാക്കുമായിരുന്നില്ല. മാരാർജി അനുഭവിച്ച വേദനകൾക്കായി ഞങ്ങൾ നിങ്ങളെ പിന്തുണച്ചതുപോലെ, നെവിൻ അനുഭവിച്ച വേദനകൾക്കായി ഞങ്ങൾ ഇപ്പോൾ നെവിനെ പിന്തുണക്കുന്നു. പൈസക്കാരൻ മാരാർജി, ഞങ്ങളോട് ഒന്ന് ക്ഷമിക്കണം!












Click it and Unblock the Notifications