ജിസേൽ പുച്ഛിച്ച് വിട്ടു, ലക്ഷ്മിയുടെ ആ ഗെയിം ചീറ്റിപ്പോയ പടക്കം, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പാളി!
ബിഗ് ബോസിൽ എത്തിയ വൈൽഡ് കാർഡ് മത്സരാർത്ഥികളിൽ ഏറ്റവും ചർച്ചയായ ആൾ വേദ് ലക്ഷ്മി ആണ്. ആദില-നൂറയ്ക്ക് എതിരെയുളള പരാമർശത്തിൽ മോഹൻലാലിന്റെ വക എയറിൽ കയറിയ ലക്ഷ്മി റിയാസിന്റെ വരവോടെ വൻ തിരിച്ച് വരവാണ് നടത്തിയത്.
എന്നാൽ ആദില-നൂറ വിഷയം കഴിഞ്ഞതോടെ ലക്ഷ്മിക്ക് വേറെ കണ്ടന്റ് ഒന്നും ഇല്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. മാത്രമല്ല ജിസേലിനെതിരെ കൊണ്ട് വന്ന പ്രവോക്കിംഗ് ഗെയിം ആകട്ടെ ചീറ്റിപ്പോയ പടക്കം ആയി മാറുകയും ചെയ്തു.
ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പിൽ വൈറലാകുന്ന കുറിപ്പ് വായിക്കാം: ബിഗ്ബോസിലെ ചീറ്റിപ്പോയ ഒരു പടക്കം ആയിരുന്നു ജിസേലിനെതിരെ ലക്ഷ്മി നടത്തിയ പ്രോവോക്കിങ് ഗെയിം. കിച്ചണിൽ കുക്ക് ചെയ്യുക ആയിരുന്ന ജിസേലിനെ വെറുതെ അങ്ങോട്ട് കേറി പ്രൊവോക്ക് ചെയ്ത് കണ്ടന്റ് ഉണ്ടാക്കാനുള്ള ലക്ഷ്മിയുടെ ശ്രമം അമ്പേ പരാജയമായി പോയി.

വെറുതേ ഇരുന്നപ്പോ ലക്ഷ്മിക്ക് തോന്നി ഇന്ന് കണ്ടന്റ് എന്തെങ്കിലും കൊടുക്കണമല്ലോ എന്ന്. അതിന് ആരെയെങ്കിലും ടാർഗറ്റ് ചെയ്ത് അറ്റാക്ക് ചെയ്യണമല്ലോ? നോക്കിയപ്പോ ജിസേൽ കിച്ചണിൽ നിന്ന് ഷാനവാസിനോട് സംസാരിച്ച് കൊണ്ട് കുക്ക് ചെയ്യുന്നു. എന്നാ പിന്നെ ഇന്നത്തെ വിഷം ചീറ്റൽ ജിസേലിനെതിരെ ആകാം എന്ന് കരുതി നേരെ അങ്ങോട്ട് ചെല്ലുന്നു. പിന്നെ നടന്നത് കോമഡി ആണ്.
ജിസേലിന്റെ ഭാഗത്ത് നിന്ന് ഒരു പ്രൊവോക്കേഷൻ പോലും ഉണ്ടാകാത്തത് കൊണ്ട്, ലക്ഷ്മി തന്നെ സ്വന്തമായി വായുവിൽ നിന്ന് ഒരു കാരണം കണ്ടെത്തി, ഒരു ഉപന്യാസം വെച്ചങ്ങ് കീച്ചുന്നു. നേരത്തേ കാണാതെ പഠിച്ച് വെച്ച ടോപ്പിക്കുകൾ ആയത് കൊണ്ട് ലക്ഷ്മിയുടെ വായിൽ നിന്നും പോയിന്റുകൾ അനർഗള നിർഗളം വാക്കുകളായി ഒഴുകുകയാണ്... "ജിസേൽ അതാണ്, ഇതാണ്, മറ്റേതാണ്, മറിച്ചേതാണ്" അങ്ങനെ പോകുന്നു ലക്ഷ്മിയുടെ വാദങ്ങൾ.
ലക്ഷ്മിയുടെ പ്രൊവോക്കിങ് ഗെയിം മനസ്സിലാക്കിയ ജിസേൽ ആകട്ടെ ഇതൊന്നും മൈൻഡ് ചെയ്യാതെ അവിടെ നിന്ന് കുക്ക് ചെയ്യുന്നു. ലക്ഷ്മി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും, ജിസേൽ തീരെ മൈൻഡ് ചെയ്യുന്നില്ല. ലക്ഷ്മിയുടെ ചൂണ്ടയിലെ ഒരു പോയിന്റിൽ പോലും ജിസേൽ കൊത്തുന്നില്ലാതത് കൊണ്ട്, ലക്ഷ്മിക്ക് ഏതെങ്കിലും ഒരു പോയിന്റിൽ കോൺസെൻട്രേറ്റ് ചെയ്യാൻ കഴിയുന്നില്ല. അത്കൊണ്ട് തന്നെ ഒന്നിന് പുറകേ ഒന്നൊന്നായി പഠിച്ച് വെച്ച പോയിന്റ്സ് എല്ലാം ഒറ്റ ശ്വാസത്തിൽ ലക്ഷ്മി പറഞ്ഞ് തീർത്തു.
ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞ് തീർത്തപ്പോൾ ലക്ഷ്മിക്ക് ആശ്വാസമായി കാണും. പക്ഷേ തീർത്തും അനവസരത്തിൽ കാണിച്ച ലക്ഷ്മിയുടെ ഈ പ്രൊവോക്കിംഗ് സ്‌ട്രാറ്റജി കേട്ടിരുന്നവർക്ക് എല്ലാം അരോചകമായി തോന്നി. അത് അക്ബറിന്റെ മുഖത്തെ എക്സ്പ്രഷനിൽ നിന്നും വായിച്ചെടുക്കാം... മറ്റുള്ളവരെ പ്രോവോക്ക് ചെയ്ത് കുഴിയിൽ ചാടിക്കുക എന്നത് ബിഗ്ബോസിൽ പലരും പ്രയോഗിച്ച് വിജയിപ്പിച്ച ഒരു സ്‌ട്രാറ്റജി ആണ്. അതാണ് ലക്ഷ്മി ഇവിടെ കോമഡി ആക്കി നശിപ്പിച്ച് കളഞ്ഞത്.
നമ്മൾ മറ്റുള്ളവരെ പ്രൊവോക് ചെയ്യാൻ പോകുമ്പോൾ അതിന് നമ്മുടെ ഭാഗത്ത് പ്രോപ്പർ ആയ കാരണങ്ങൾ വേണം. അതാണ് ലക്ഷ്മിയുടെ കയ്യിൽ ഇല്ലാതെ പോയത്. മിണ്ടാതെ നിന്ന് കുക്ക് ചെയ്യുക ആയിരുന്ന ജിസേലിന്റെ അടുത്ത് അനവസരത്തിൽ ഇടിച്ച് കേറി ചെന്ന്, പണ്ടെങ്ങോ നടന്ന, അല്ലെങ്കിൽ റിലവന്റ് അല്ലാത്ത കുറേ വീക്ക് പോയിന്റ്സ് വള വളാന്ന് ശർദ്ധിച്ച് വെക്കുന്നു. അതിനെയൊക്കെ ജിസേൽ അർഹിക്കുന്ന പുച്ഛത്തോടെ മൈൻഡ് ചെയ്യാതെ വിട്ടു.
ഇവിടെ സ്കോർ ചെയ്തത് ജിസേൽ ആണ്. ബുദ്ധിപരമായി ആ സിറ്റുവേഷൻ കൈകാര്യം ചെയ്തു. ലക്ഷ്മിയുടെ പ്രൊവോക്കിങ് ഗെയിമിനെ അവഗണിച്ച് കോമഡി ആക്കി മാറ്റി.അവിടെ പല വിഷയങ്ങളിലും എടുത്ത് ചാടി പ്രതികരിക്കുന്ന ആര്യന് വരെ ലക്ഷ്മിയുടെ ചാട്ടം എന്തിന് വേണ്ടി ആണെന്ന് മനസ്സിലായി എന്നതാണ് ഇതിന്റെ ഹൈലൈറ്റ്. ആര്യൻ ഇടയ്ക്ക് കൈകൊണ്ട് മിണ്ടരുത് എന്ന് ജിസേലിനോട് ആക്ഷൻ കാണിക്കുന്നതും കാണാം.
എന്തായാലും, ലക്ഷ്മീ, പണ്ട് ആദിലയുടെയും, നൂറയുടെയും എതിരെ കളിച്ച ഹോമോഫോബിക് കാർഡ് പോലെ നേരത്തേ പഠിച്ച് വെച്ച കാര്യങ്ങൾ എടുത്ത് പ്രയോഗിക്കുമ്പോൾ , സിറ്റുവേഷൻ കൂടി നോക്കണം. പറയുന്ന കാര്യങ്ങൾ റിലവന്റ് ആണോയെന്നും, അത് പറയേണ്ട സാഹചര്യം അവിടെ ഉണ്ടോ എന്നും നോക്കണം. അല്ലെങ്കിൽ ഇതുപോലെ ഇനിയും കയ്യിലിരിക്കുന്ന പടക്കങ്ങൾ ചീറ്റും...












Click it and Unblock the Notifications