Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടിൽ നിന്ന് വിളിച്ച് ജാസ്മിനെ വഴക്ക് പറഞ്ഞോ? കട്ടാവുന്നതിന് മുൻപ് എന്താണ് അന്ന് സംഭവിച്ചത്? മനോജ് പറയുന്നു

​ഗബ്രിയുടെയും ജാസ്മിന്റെയും കോമ്പോ കേരളത്തിലെ ഒറ്റ മനുഷ്യർക്കും ഇഷ്ടമല്ലെന്നും കാരണം പ്രണയം ഇഷ്ടപ്പെടാത്തത് കൊണ്ടല്ല ഒരു രീതിയിലും അവരെ അംഗീകരിക്കാൻ പറ്റുന്നില്ല, ഫേക്ക് ആയിട്ടാണ് ഫീൽ ചെയ്യുന്നതെന്നും കേരളത്തിലെ പ്രേക്ഷകർ മണ്ടന്മാരല്ലെന്നും സീരിയൽ നടൻ മനോജ് .

ജാസ്മിന്റെ വിഷയത്തിൽ എന്താണ് സംഭിച്ചത് എന്നതിനെക്കുറിച്ച് തനിക്ക് തോന്നിയ കാര്യമാണ് പറയുന്നത്. ജാസ്മിനെ അകത്തേക്ക് വിളിപ്പിച്ചു. വാപ്പാ സംസാരിക്കണം എന്ന് പറഞ്ഞപ്പോഴാണ് അവിടെ കട്ടാവുന്നത്. ലാലേട്ടൻ വന്നാലും ആ ഫോൺ കോൾ ഇടില്ല. വേറൊരു ട്രാക്കിൽ പോകാനുള്ള പരിപാടിയാണ്. ഇത് സംഭവിച്ചിരിക്കുന്നത്, അവരുടെ വീട്ടിൽ നിന്ന് ആരോ നല്ല ഫയറിംഗ് കൊടുത്തു. അതിന്റെ പ്രതിഫലനമാണ്, ശരിക്കും ഇടിവെട്ട് കൊണ്ടത് പോലെയാണ് ജാസ്മിൻ പുറത്തേക്ക് പോയത്.

BIGG BOSS

ഫയറിംഗ് കൊടുത്ത ശേഷം അത് കട്ട് ചെയ്ത് ബിഗ് ബോസ് ജാസ്മിനുമായി കമ്യൂണിക്കേറ്റ് ചെയ്തു. ഇത് ഇങ്ങനെ പറഞ്ഞത് പുറത്ത് പറയേണ്ട, നിങ്ങളുടെ ഫാദറിന് സുഖമില്ലെന്ന് പറഞ്ഞ് തന്നെ പറഞ്ഞാൽ മതി എന്ന് പറഞ്ഞാണ് ജാസ്മിനെ പുറത്തേക്ക് വിട്ടത് എന്നാണ് തനിക്ക് തോന്നുന്നതെന്ന് മനോജ് പറഞ്ഞു.

എന്റെ വാപ്പ വിളിച്ച് എന്നെ ചീത്ത പറഞ്ഞെന്ന് പറഞ്ഞാൽ മറ്റ് മത്സരാർത്ഥികൾ പറയില്ലേ ഇവിടെ നടക്കുന്ന കാര്യങ്ങൾ പുറത്ത് നിന്ന് ഒരാൾ വിളിച്ചുപറഞ്ഞു കഴിഞ്ഞാൽ നമുക്ക് മാറിമാറി പോകാമല്ലോ, അതിലെന്താണ് അർത്ഥം ഉള്ളത്. ബിഗ് ബോസിനെ വരെ ചോദ്യം ചെയ്യുന്ന അവസ്ഥ വരും. ഇതിന് ഒരു വഴിയേ ഉളള്ളൂ സുഖമില്ലെന്ന് പറയുക. കുട്ടി പുറത്തേക്ക് വന്ന കരച്ചിലിനടയിൽ അതൊക്കെ പറയുന്നുണ്ട്. എന്നാൽ ജെനവിൻ അല്ലെന്ന് മനസ്സിലാവുമെന്നും മനോജ് പറഞ്ഞു.

​​ഗബ്രിയിലുമായുള്ള ബന്ധം ഇനി പാടില്ലെന്ന ഓർഡർ ജാസ്മിന് കിട്ടിയിട്ടുണ്ടാവും എന്നും അവിടെ ചടഞ്ഞ് കുത്തിയിരിക്കാൻ കലാപരിപാടികൾ ഒന്നും വേണ്ട കളിക്കാൻ പറ്റിയില്ലെങ്കിൽ ഇറങ്ങിപ്പോന്നാളാൻ പറഞ്ഞുകാണുമെന്നും മനോജ് പറയുന്നു. ബിഗ് ബോസും ചാനൽ അധികൃതരും പെട്ടുപോയ അവസ്ഥയിൽ ആയിക്കാണും എന്നാണ് തനിക്ക് തോന്നുന്നതെന്നും മനോജ് പറഞ്ഞു.

ശസ്ത്രക്രികളും കാര്യങ്ങളും ഇതിനകത്ത് ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും അങ്ങനെ ചെയ്യുകയാണെങ്കിൽ അതിന്റെ വല്ലാത്ത ഭാരം ജാസ്മിന് ഉണ്ടാവുമായിരുന്നുവെന്നും മനോജ് പറയുന്നു. ഇത് അതല്ല ഗബ്രിയുമായി ഒരിക്കലും കൂട്ടുകൂടാൻ പാടില്ല, അത് ബിഗ് ബോസിന് ആരോടും പറയാനും പറ്റില്ല, ആ ഫോൺകോൾ ബിഗ് ബോസിന് പുറത്തുവിടാൻ പറ്റില്ലെന്നും മനോജ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+