അനുമോൾ ആർട്ടിഫിഷ്യൽ കുലസ്ത്രീ ആണെങ്കിൽ ആദില ഒരു ഡ്യൂപ്ലിക്കേറ്റ് പുരോഗമനവാദി, വിമർശനം
ബിഗ് ബോസ് മലയാളം സീസൺ 7 ഫൈനലിസ്റ്റുകൾ ആരൊക്കെയായിരിക്കും എന്നുളള പ്രവചനങ്ങൾ നടത്തുകയാണ് ഷോയുടെ ആരാധകർ. നൂറ ഇതിനകം ടിക്കറ്റ് ടു ഫിനാലെ ടാസ്ക് വഴി ഫൈനലിൽ ഇടം പിടിച്ച് കഴിഞ്ഞു. അതേസമയം പാർട്ണർ ആദില ഈ ആഴ്ച പുറത്തായേക്കാം എന്ന അവസ്ഥയിലാണ്.
അതിനിടെ പട്ട ഗേൾസ് എന്ന് അറിയപ്പെടുന്ന അനുമോൾ- ആദില-നൂറ ഗ്യാംഗ് പിരിഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. അനുമോളെ വിമർശിച്ചും ആദില-നൂറയെ വിമർശിച്ചും ആരാധകർ രംഗത്തുണ്ട്. അനുമോളെ കുലസ്ത്രീ എന്ന് വിളിക്കുന്ന ആദിലയുടെ പുരോഗമന ചിന്താഗതിയെ ചോദ്യം ചെയ്യുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
''എന്താണ് പുരോഗമന ചിന്താഗതി അഥവാ പ്രോഗ്രസ്സീവ്നെസ്സ്? പുതിയ ആശയങ്ങളെയും വീക്ഷണങ്ങളെയും സ്വീകരിക്കുകയും സമൂഹത്തിൽ ആവശ്യമായ മാറ്റങ്ങൾ അംഗീകരിക്കുകയും എല്ലാ വിഭാഗം ആളുകൾക്കും തുല്യ അവസരങ്ങളും അവകാശങ്ങളും വേണം എന്ന് ആഗ്രഹിക്കുകയും നിലവിലുള്ള വ്യവസ്ഥിതികളെയും ചിന്താരീതികളെയും ചോദ്യം ചെയ്യാനുള്ള കഴിവും ഒക്കെ ആണ് പുരോഗമനം. എന്നാൽ ആദില എന്ന വ്യക്തി അത്തരത്തിൽ ഒരാൾ ആണോ ?

സ്വന്തം ജീവിതത്തിലെ ജൻഡർ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മാത്രം ആണ് പുരോഗമനം ഉള്ളു. മറ്റുള്ളവരുടെ കാര്യത്തിൽ ഇല്ല. ബിൻസി-അപ്പാനി എന്നിവരെ കുറിച്ച് ആദ്യം തെറ്റിദ്ധാരണ ഉണ്ടാക്കിയ വ്യക്തി ആദില ആണ്. അങ്ങനെ അപവാദം പറയുമ്പോള്‍ പുരോഗമനം ഇല്ലായിരുന്നു.
സ്വന്തം പാർട്നെർന്റെ ഇഷ്ടങ്ങൾക്കും അഭിപ്രായങ്ങൾക്കും മേൽ ആധിപത്യം കാണിക്കുന്ന വ്യക്തി ആണ് ആദില. അവിടെ തുല്യതയോ, അഭിപ്രായ സ്വാതന്ത്ര്യമോ ഇല്ല. തനിക്ക് ഇപ്പോൾ കിസ്സ് ചെയ്യാന്‍ പറ്റില്ല എന്ന് നൂറ പറയുമ്പോള്‍ നിര്‍ബന്ധവും ഭീഷണിയും കാണിക്കുന്ന ആദിലക്ക് എവിടെ ആണ് പുരോഗമനം. രേണു സുധി എന്ന സ്ത്രീ തനിക്ക് ഇഷ്ടപെട്ട ജോലി ചെയ്യുന്നതിനെ ഭർത്താവു മരിച്ച സ്ത്രീ എന്ന കാരണത്താൽ വിമർശിച്ചു വീഡിയോ ഇട്ട വ്യക്തി. ഭർത്താവു മരിച്ചു രണ്ടു വർഷം കഴിഞ്ഞാലും കണ്ണീരണിഞ്ഞു ഇരിക്കണം അത്രേ. അല്ലാതെ സന്തോഷിക്കാൻ പാടില്ല .
ഈ വ്യക്തി ആണ് കഴിഞ്ഞ ദിവസം ബിഗ്ബോസ് വീട്ടിൽ ഇരുന്നു പറഞ്ഞത് സങ്കടങ്ങളിൽ നിന്ന് മൂവ് ഓൺ ചെയ്യണം എന്ന്. പക്ഷെ ആദിലയുടെ അഭിപ്രായത്തില്‍ രേണുവിന് അത് ബാധകം അല്ല . തനിക്കും പാർട്നെർക്കും ബിഗ്ബോസ് വീട്ടിൽ ഒരു പുതപ്പിനടിയിൽ കിടക്കാം, അത് കുടുംബ പ്രേക്ഷകർക്കു പ്രശ്നം അല്ല. മറ്റൊരു പെണ്‍കുട്ടിയും ആയി ഒരുമിച്ച് കിടക്കാം, ഡ്രസ്സിംഗ് റൂമില്‍ പോകാം. എന്നാൽ ആര്യനും ജിസേലും ഒരുമിച്ച് കിടന്നാൽ പ്രേക്ഷകർ വഴി തെറ്റി പോകും. പുതപ്പും എടുത്ത് കൊണ്ട് ഡെമോ കാണിക്കാൻ പോലും നാണം ഇല്ല.
നെവിനോട് ആണാണോ എന്ന് ചോദിക്കുമ്പോഴും ഈ പുരോഗമനം ഇല്ല. ഷാനവാസിന്റെ വിഷയത്തിൽ നിവിനെ മോശം കാർഡ് എടുത്തു കളിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഇവർ വന്ന കാറ്റഗറി എന്തെന്ന് മറന്നു പോയോ? അനുമോൾ ആർട്ടിഫിഷ്യൽ കുലസ്ത്രീ ആണെങ്കിൽ ആദില ഒരു ഡ്യൂപ്ലിക്കേറ്റ് പുരോഗമന വാദി ആണ്''.












Click it and Unblock the Notifications