'അനുമോൾക്ക് പ്ലാൻ മാറ്റാൻ സമയമായി, വരും ദിവസങ്ങളിൽ കാണാം, പുറത്ത് നെഗറ്റീവ് ആണെന്ന ഹിന്റ് കൊടുത്തു'
ബിഗ് ബോസ് മലയാളം സീസൺ 7നിൽ വോട്ടിംഗ് പ്രകാരം നിലവിൽ മുന്നിൽ നിൽക്കുന്നത് അനുമോൾ ആണെന്നാണ് റിപ്പോർട്ടുകൾ. നോമിനേഷനുകളിൽ എത്തിയപ്പോഴൊക്കെയും നല്ല വോട്ടുകളാണ് അനുവിന് ലഭിക്കുന്നത്. നിലവിൽ നടക്കുന്ന ഹോട്ടൽ ടാസ്കിൽ ഗസ്റ്റുകളായി എത്തിയവരിൽ ഷിയാസ് കരീം അനുമോളുടെ അടുത്ത സുഹൃത്താണ്.
വന്നതിന് പിന്നാലെ അനുമോളുടെ പാവയായ പ്ലാച്ചിയെ എടുത്ത് പുറത്തേക്ക് എറിഞ്ഞ് വലിയ ഡ്രാമയാണ് ഷിയാസ് കരീം സൃഷ്ടിച്ചത്. ഇത് അനുമോൾക്കുളള സൂചനയാണെന്നാണ് ബിഗ് ബോസ് ആരാധകർ ഒന്നടങ്കം പറയുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പ് വായിക്കാം:
'' അനു മോൾക്ക് ഒരു കപ്പ് പദ്ധതിയുടെ അടുത്ത സ്റ്റെപ്പ്.. ഷിയാസും ശോഭയും ഹൗസിൽ ഗസ്റ്റ് ആയി വരുന്നു, എന്നിട്ട് ഷിയാസ് പ്ലാച്ചിയെ ഹൗസിന്റെ വെളിയിലോട്ട് എടുത്ത് കളയുന്നു, അവിടെ അടുത്ത കണ്ടന്റ് ആയി അനുമോൾക്ക്, പിന്നെ കരച്ചിൽ നാടകം,
എന്നിട്ട് ശോഭ ക്ലാസ് കൊടുക്കുന്നു, നീ ഇവിടെ എന്തിനാ വന്നെ ഗെയിം കളിക്കണം എന്നൊക്കെ, പറഞ്ഞ് ക്ലാസ് കൊടുക്കുന്നു.

അനുവിന് പുറത്ത് ഉള്ള ഈ പാവക്കൂത്തും, കരച്ചിൽ നാടകം ഒക്കെ നെഗറ്റീവ് ആണെന്ന് അനുവിന് ഹിന്റ് കൊടുക്കാൻ ആണ് അവർ ശ്രമിക്കുന്നത്, അനുവിന്റെ പ്ലാൻ മാറ്റാൻ സമയം ആയി. ഇനി വരും ദിവസങ്ങളിൽ കാണാം ഗസ്റ്റ് വന്ന് പോയതിന്റെ അനു എഫക്ട്.
ആദ്യം വൈൽഡ് കാർഡ്സ് വന്ന് സപ്പോർട്ടും ഹിന്റും കൊടുക്കുന്നു, ഇപ്പൊ ഗസ്റ്റുകളും.
വോട്ടിങ്ങിൽ അനു ആണ് മുന്നിൽ, കുറെ സീരിയൽ പ്രേക്ഷകരും, അനു പുറത്ത് ഏൽപിച്ച പിആർ ടീമും ഉള്ളപോ അത് സേഫ് ആണ്. പിന്നെ നെഗറ്റീവ് +ve ആക്കാൻ ആണിപ്പോ നോക്കുന്നത്, അവിടെ ഹൗസിന് ഉള്ളിൽ ഏറ്റവും വെറുപ്പിക്കുന്ന, ഒരു ഗുണവുമില്ലാത്ത ആൾ ഇത്രയും വോട്ട് നേടി ജയിക്കുമ്പോൾ അത് ഷോയിൻ്റെ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്യും, ഒട്ടും വിജയിക്കാൻ അർഹത ഇല്ലാത്ത ആൾ വിജയിക്കുമ്പോൾ വിഷയം ഉണ്ടാകും..... അതൊക്കെ നേരത്തെ മുൻകൂട്ടി കണ്ടാണ് ഇപ്പഴേ ഓരോന്ന് ചെയ്ത് വെക്കുന്നത്, നോമിമേഷനിൽ വന്നപ്പോൾ എല്ലാം അനുമോൾ ആയിരുന്നു മുന്നിൽ, അതും വലിയ ലീഡോട് കൂടി..... സോ അവർക്ക് ഈ ഷോയുടെ ജെനുവിനിറ്റി കളയാനും പാടില്ല, അനു ജയിക്കയും ചെയ്യണം...''












Click it and Unblock the Notifications