Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍ തന്നെ എല്ലാത്തിനും കാരണം: കാമുകന്റെ വോയ്‌സ് ക്ലിപ്പ് ലീക്കായത് അടക്കം പറഞ്ഞു, എന്നിട്ടോ?

ജാസ്മിന്‍ ബിഗ്ബോസിലെ മികച്ച ഗെയിമാറാണെങ്കിലും ഗബ്രിയുമായുള്ള കൂട്ടുകെട്ട് അവളുടെ പ്രകടനത്തെ ബാധിക്കുന്നുവെന്നാണ് വലിയൊരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ജബ്രി കോംബോ മുന്നോട്ട് കൊണ്ട് പോകുന്നതും നയിക്കുന്നതും ഗബ്രിയാണ്. അവന്റെ കൺട്രോളിൽ ആണ് നിങ്ങൾ മികച്ച ഗെയിമർ എന്നവകാശപ്പെടുന്ന ജാസ്മിനെന്നുമാണ് തോമസ് ചാക്കോയെന്ന പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്.

ജാസ്മിനെക്കാൾ സ്ട്രോങ്ങ് മത്സരാർത്ഥിയാണ് അവിടെ നോറ. അല്പ സ്വല്പം കരയും എങ്കിലും ജാസ്മിനെക്കാൾ ആരെയും കൂസാതെ മുഖത്തു നോക്കി സംസാരിക്കാനും സ്വന്തം ഗെയിം കളിക്കാനും നോറയ്ക്ക് അറിയാമെന്നും ഏറെ ചർച്ചാ വിഷയയമായ കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

jasmine-nora

ബിഗ്ഗ് ബോസ്സ് രണ്ടാം ദിവസം മുതൽ ഗബ്രിയുമായി ചേർന്ന് കളിയ്ക്കാൻ തീരുമാനിച്ചത് ജാസ്മിൻ. മുൻ സീസണുകളിൽ കണ്ട് മറന്ന ലവ് - ഫ്രിണ്ട്ഷിപ് ഡ്രാമ ആണെന്ന് കോ കോണ്ടെസ്റ്റന്റ്സ് പറഞ്ഞപ്പോ അവരെ അവഗണിച്ചു ഇതാണ് എന്റെ ഗെയിം എന്ന് തീരുമാനിച്ചത് ജാസ്മിൻ. കൂടെ ഉള്ളവർ അടുത്ത് വന്നിരിക്കാൻ ശ്രമിക്കുമ്പോൾ പോലും ഞങ്ങൾക്ക് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു അവരെ അകറ്റി ഗബ്രിയുമായി ഒറ്റയ്ക്ക് ഇരുന്ന് സ്വയം കോർണർ ആയി മാറിയത് ജാസ്മിൻ.

ഗബ്രി നടത്തുന്ന ചീപ്പ് ഗെയിം സ്ട്രാറ്റജി പിടിച്ചു അവനു വേണ്ടി അവനെക്കാൾ സൗണ്ടിൽ സംസാരിച്ചത് ജാസ്മിൻ. (റോക്കി ബോള് എറിയാൽ ഇഷ്യൂവും വുമൺ കാർഡ് കളിക്കാൻ നോക്കി സ്വന്തം ടീം വരെ തേച്ചതും ഉദാഹരണം). ഗബ്രിയുടെ കൂടെ നടന്ന് അവനെ സോപ്പ് അടിച്ചു അവന്റെ ഔദാര്യത്തിലും മാനിപ്പുലേഷൻ ഗെയിമിലും പവർ ടീമിൽ കയറിപറ്റിയത് ജാസ്മിൻ.

ലാലേട്ടൻ വീക്ക്എൻഡ് എപ്പിസോഡിൽ ജാസ്മിൻ-ഗബ്രി കോംബോ ആണ് പ്രേക്ഷകരിൽ എത്തുന്നത് എന്ന് പറഞ്ഞപ്പോ അവഗണിച്ചത് ജാസ്മിൻ. ഗബ്രി ഉള്ളത് കൊണ്ട് ബിഗ്ഗ് ബോസ്സ് വീട്ടിൽ കഴിഞ്ഞു പോകുന്നു എന്ന് പറഞ്ഞപ്പോ ബിഗ്ഗ് ബോസ്സ് കൊടുത്ത വാണിംഗ് അവഗണിച്ചത് ജാസ്മിൻ.

ഇല്ലാത്ത ഓപ്പറേഷന്റെ പേരിൽ അച്ഛനുമായി സംസാരിക്കാൻ അവസരം കൊടുക്കുകയും അച്ഛൻ ഫോണിൽ ഗബ്രിയുമായുള്ള ഗെയിമിനെതിരെ വിളിച്ചു പൊരിച്ചതും അവഗണിച്ചത് ജാസ്മിൻ. അതിനു ശേഷമുള്ള വീക്കെൻഡ് എപ്പിസോഡിൽ അതെ വിഷയം ലാലേട്ടൻ എടുത്തിട്ട് വീണ്ടും ഒരു അഡ്വൈസ് പോലെ കൊടുത്തിട്ടും ഗബ്രിയുമായി തുടർന്നും ഗെയിം കളിച്ചത് ജാസ്മിൻ.

ബിഗ്ഗ് ബോസ്സ് വീട്ടിൽ ഉള്ളവർ ഉൾപ്പെടെ എൻഡ് എപ്പിഡോഡിൽ ജാസ്മിനും ഗബ്രിയുമായുള്ള ഗെയിനെതിരെ പറഞ്ഞിട്ടും, വീക്കെൻഡ് എപ്പിസോഡ് കാണാൻ വരുന്ന പ്രേക്ഷകരുടെ കരഘോഷങ്ങൾ കേട്ടിട്ടും അതെല്ലാം അവഗണിച്ചത് ജാസ്മിൻ. ക്യാപ്റ്റൻ ആയി തിരഞ്ഞെടുത്തപ്പോൾ ഏറ്റവും മോശം പവർ ടീം മെമ്പർ ആയിരുന്നിട്ട് കൂടെ ഗബ്രിയ്ക്ക് വീണ്ടും ചാൻസ് കൊടുത്തത് ജാസ്മിൻ.

വൈൽഡ് കാർഡ്‌സ് വന്ന് ആറിൽ ആറു പേരും ജാസ്മിൻ ഗബ്രി ഗെയിമിനെ പറ്റി നെഗറ്റീവ് ആയി സംസാരിച്ചിട്ടും അത് അവഗണിച്ചത് ജാസ്മിൻ സായ് എന്ന വൈൽഡ് കാർഡ് പുറത്ത് ജാസ്മിന്റെ ഫാമിലി നടത്തിയ ഇന്റർവ്യൂ, കാമുകന്റെ ന്റെ ലീക്ക് ആയ വോയ്‌സ് ക്ലിപ്പ്, കാമുകന്‍ ഇൻസ്റ്റയിൽ ഇട്ട പോസ്റ്റ് എന്നിങ്ങനെ ബിബി വീടിനു നടന്ന സംഭവങ്ങൾ വള്ളി പുള്ളി വിടാതെ പറഞ്ഞു കൊടുത്തിട്ട് അതും അവഗണിച്ചത് ജാസ്മിൻ.

ബിഗ്ഗ് ബോസ്സ് ഷോയിൽ ധരിക്കാനുള്ള ഡ്രസ്സ് ലേറ്റ് ആക്കി നെഗറ്റീവ് ആണ് പുറത്ത് നടക്കുന്നത് എന്ന് കോഡ് കൊടുത്തിട്ടും (പണ്ടൊക്കെ ഡ്രെസ്സിൽ എംബ്രോയിഡറി ചെയ്തും ഡ്രസ്സ് കളർ വെച്ചും ആയിരുന്നു കോഡ്) തുടർന്നും ഗബ്രിയുമായി ചേർന്ന് ഗെയിം കളിക്കുന്നത് ജാസ്മിൻ. ഇത്രയൊക്കെ മാത്രം കഴിഞ്ഞ 1 മാസം ആയി തുടർന്ന് പോകുന്ന ജാസ്മിൻ ഗബ്രിയുമായി തുടർന്ന് പോകുന്ന ഗെയിം നെഗറ്റീവ് ആണെന്ന് അവരുടെ ഫാൻസ്‌ പോലും സമ്മതിക്കുകയും ഗബ്രി ഒഴിഞ്ഞു പോയാൽ ജാസ്മിൻ നന്നാവും എന്ന് പറയുകയും ചെയ്യുമ്പോൾ ഒന്നേ ചോദിക്കാൻ ഉള്ളൂ.

ഇനി ആരൊക്കെ പറയുകയും എന്തൊക്കെ സൂചനകൾ നൽകുകയും മറ്റ് മത്സരാര്ഥികളോട് എത്ര അനീതി കാണിക്കുകയും ചെയ്‌താൽ ഈ ജാസ്മിൻ ഗബ്രിയേ ഒഴിവാക്കും. ഗബ്രി ജാസ്മിനെ ഇട്ടിട്ട് പോവുക എന്നല്ലാതെ ജാസ്മിനു ഗബ്രിയേ ഇട്ടിട്ട് പോകാൻ കഴിയില്ലേ? ഇല്ല.

കാരണം ഇപ്പോ ജബ്രി കോംബോ മുന്നോട്ട് കൊണ്ട് പോകുന്നതും നയിക്കുന്നതും ഗബ്രിയാണ്. അവന്റെ കൺട്രോളിൽ ആണ് നിങ്ങൾ മികച്ച ഗെയിമർ എന്നവകാശപ്പെടുന്ന ജാസ്മിൻ. ഇനി ഗബ്രി തീരുമാനിക്കുമ്പോൾ മാത്രമേ ജാസ്മിന് ഈ കൊമ്പൊയിൽ നിന്ന് ഒരു മോചനം ഉള്ളൂ. സ്വന്തമായി തീരുമാനം പോലും നടപ്പിലാക്കാൻ സാധിക്കാതെ മറ്റൊരു എതിരാളിയുടെ കളിപ്പാവയായി കഴിയാൻ മാത്രമാണ് ജാസ്മിന്റെ നിയോഗം. എന്നാലും മികച്ച ഗെയിമർ എന്ന വിശേഷണമാണ് ബാക്കി.

ജാസ്മിൻ ഒരു പുരുഷൻ ആണെങ്കിൽ ആളുകൾ അവളെ കൊണ്ടാടിയേനെ എന്ന പ്രേക്ഷകർക്ക് എതിരെയുള്ള ആരോപണം ആണ് ജാസ്മിൻ ഫാന്സില് നിന്ന് കേൾക്കുന്ന മറ്റൊരു ജല്പനം. അവർക്ക് മനസ്സിലാവാൻ പറയുന്നു. ബിഗ്ഗ് ബോസ്സ് സീസണ് 6 ഇൽ ജാസ്മിന്റെ പുരുഷ പതിപ്പാണ് ഗബ്രി. അവനു എന്താണ് പ്രേക്ഷകരിൽ നിന്ന് കിട്ടുന്ന പിന്തുണ എന്നറിഞ്ഞാൽ തീരും ആ സംശയം.

ജാസ്മിനെക്കാൾ സ്ട്രോങ്ങ് മത്സരാർത്ഥിയാണ് അവിടെ നോറ. അല്പ സ്വല്പം കരയും എങ്കിലും ജാസ്മിനെക്കാൾ ആരെയും കൂസാതെ മുഖത്തു നോക്കി സംസാരിക്കാനും സ്വന്തം ഗെയിം കളിക്കാനും നോറയ്ക്ക് അറിയാം. പണ്ട് നോറ എന്നും കരച്ചിൽ ആണെന്ന് പറഞ്ഞു അവഹേളിച്ച ജാസ്മിൻ നോറയെക്കാൾ കൂടുതൽ കരച്ചിൽ നാടകം നടത്തിയാണ് ബിഗ്ഗ് ബൊസ്സില് തുടരുന്നത് എന്നത് മറ്റൊരു ഐറണി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+