Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലക്ഷ്മി അനുമോളെക്കാൾ ഭേദം..പക്ഷെ ബിഗ് ബോസ് ലക്ഷ്മിയെ എടുത്ത് പുറത്ത് കളയും കാരണം'

മസ്താനിയെ ഒനിയൽ സാബു മോശമായി സ്പർശിച്ചുവെന്ന പേരിൽ ലക്ഷ്മി ഉയർത്തിയ ആരോപണം ബിഗ് ബോസ് ഹൗസിനകത്തും പുറത്തും വലിയ പൊട്ടിത്തെറിക്ക് കാരണമായിരിക്കുകയാണ്. മത്സരത്തിനിടയിൽ അബദ്ധത്തിൽ സാബു മസ്താനിയുടെ കൈയ്യിൽ തൊടുകയായിരുന്നു. ഉടൻ തന്നെ താരം ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാൽ മസ്താനി ഇക്കാര്യം ലക്ഷ്മിയോട് സംസാരിച്ച് അതിൽ സംശയം പ്രകടിപ്പിച്ചു. കേട്ടപാതി കേൾക്കാത്ത പാതി ലക്ഷ്മി ഇത് ഏറ്റ് പിടിക്കുകയും ഒനിയലിനെതിരെ രംഗത്തെത്തുകയും ചെയ്തു.

പിന്നീട് സംഭവത്തിൽ ലക്ഷ്മി ഒനീലിനോട് മാപ്പ് പറയാൻ പോയെങ്കിലും ഒനീൽ അത് അംഗീകരിച്ചില്ല. വിവാദം ഇന്നത്തെ എപ്പിസോഡിൽ അവതാരകനായ മോഹൻലാൽ ചോദ്യം ചെയ്യുന്നുണ്ട്. ഇതിന്റെ പ്രമോ വീഡിയോ ഏഷ്യാനെറ്റ് പങ്കുവെച്ചു. അതേസമയം വിഷയത്തിൽ ലക്ഷ്മിയെ പിന്തുണച്ചുള്ള ചില കുറിപ്പിൽ ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പ്രചരിക്കുന്നുണ്ട്. ലക്ഷ്മി ചെയ്തത് തെറ്റാണെങ്കിലും ക്ഷമ ചോദിച്ചില്ലേയെന്നാണ് കുറിപ്പിൽ പറയുന്നത്. പൂർണരൂപം ഇങ്ങനെ

lakshmianumol

'ഒരാൾ ഒരു തെറ്റ് ചെയ്‌താൽ അതിൽ കുറ്റബോധം പിന്നീട് ഉണ്ടാവുക, എന്നിട്ട് ക്ഷമ ചോദിച്ചാൽ അതിന് അപ്പുറത്തേക്ക് അയാൾക്ക് ഒന്നും ചെയ്യാനില്ല. ചെയ്തത് വലിയ തെറ്റ് തന്നെ, പക്ഷെ ലക്ഷ്മി അതിൽ ക്ഷമ ചോദിക്കാൻ കാണിച്ച മനസ് നല്ലത് തന്നെ. ഒരിക്കലും അനുമോളായി ലക്ഷ്മിയെ താരതമ്യം ചെയ്യാൻ പറ്റില്ല. മസ്താനി എങ്ങനെ ആണ് ആ കഥ വിവരിച്ചത് എന്ന് കൂടെ ലാലേട്ടൻ ഇന്ന് കാണിക്കണം, അതും ആവാം ലക്ഷ്മിയുടെ കയ്യിൽ നിന്നും പോയത്.

പക്ഷെ ലാലേട്ടനും ബിബി ഹൗസും നോക്കീട്ടും കാണാത്ത കാര്യം കണ്ടെന്ന് പറഞ്ഞ് ബിഗ് ബോസിന് ഇതുവരെ ഇല്ലാത്ത നാണക്കേടിന്റെ മുള്‍മുനയിൽ നിർത്തിക്കൊണ്ട് ഒരു ഖേദവും ഇല്ലാതെ, കുറ്റബോധം ഇല്ലാതെ, ക്ഷമ ചോദിക്കാതെ വീണ്ടും വ്യക്തിപരമായ വൈരാഗ്യം വെച്ച് പോയ അനുമോൾ ഈസ് ടൂമച്ച്.

അപ്പോ പറഞ്ഞ് വരുന്നത് ലക്ഷ്മിയെ പലരും പറയുന്നുണ്ട് വാരാന്ത്യ എപ്പിസോഡ് ആയോണ്ട് ലാലേട്ടനെ പേടിച്ച് ആണ് ഇപ്പോ തെറ്റ് അംഗീകരിക്കുന്നതെന്ന്.അങ്ങനെ പറയുന്ന് മണ്ടത്തരമാണ്, കാരണം അവൾക്ക് എന്തായാലും അറിയാം ഇനി പറഞ്ഞിട്ട് കാര്യമില്ല കയ്യിൽ നിന്ന് പോയെന്ന്, അതുകൊണ്ട് അവൾ ക്ഷമ ചോദിക്കണം, തെറ്റ് അംഗീകരിക്കണം എന്ന് ഒരു നിർബന്ധവുമില്ല.

വെറുതെ എന്തിന് ലാലേട്ടന്റെ അടുത്ത് നിന്ന് കിട്ടും എന്ന് ഉറപ്പായപ്പോൾ എല്ലാ മത്സരാർത്ഥികളോടും പോയി കുറ്റം ഏറ്റുപറയണം.
തെറ്റ് അംഗീകരിക്കാനും ക്ഷമ ചോദിക്കാനും വലിയ മനസ് വേണം
കാരണം മറ്റുള്ളവർ അടിമയായി കാണും, ഷോ കാണിക്കും
ക്ഷമ ചോദിച്ചത് സ്വീകരിക്കാനും പോന്നില്ല.

അതൊക്കെ വെച്ചുനോക്കുമ്പോൾ ലക്ഷ്മി ചെയ്തതിനോട് മതിപ്പ് തോന്നി
അവർക്ക് എന്ത് എവിടെ പറയണം എന്ന കൺഫ്യൂഷൻ ആണ്, എല്ലാത്തെയും വിട്ട്, ആണുങ്ങളെ മൊത്തം വെറുക്കുന്നു എന്ന് അക്ബർ പറഞ്ഞതിനോട് ഒരിക്കലും യോജിക്കാൻ പറ്റില്ല.
ആൾക്ക് ആളുടേതായ ശരികൾ ഉണ്ട് പക്ഷെ അത് ഇങ്ങനെ ഉള്ള പ്ലാറ്റ്ഫോമിൽ ശ്രദ്ധിക്കേണ്ടിയിരുന്നു, അവരുടെ ശരി മറ്റുള്ളവരെ ശരി ആയിരിക്കില്ല.

പിന്നെ ആൾക്ക് ഇങ്ങനെ എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടാകാം, മാനസികമായി വല്ല പ്രശ്‌നവും കാണും - ആരറിയാം അവളുടെ വ്യക്തിജീവിതവും വിവാഹജീവിതവും
എന്തായാലും അവർ ചെയ്തത് ആരും അംഗീകരിക്കില്ല, അത് ഉറപ്പാണ്, അവൾ വലിയ തെറ്റ് ചെയ്തു. അംഗീകരിക്കുന്നു.

എന്തായാലും ലക്ഷ്മി വളരെ മെച്ചമാണ് - അസൂയ, കപടംത, ചെറിയ കാര്യങ്ങൾക്ക് പോലും വ്യക്തിപരമായ വൈരാഗ്യം വെച്ച്, ഒരിക്കലും ക്ഷമിക്കാതെ, പ്രതികാരം ചെയ്യാൻ ഏത് തലത്തിലേക്കും പോകുന്ന, കള്ളം പറയുന്ന അനുമോളിനേക്കാൾ.

എന്തായാലും ഇനി സംഭവിക്കാൻ പോകുന്നത് ഇതിന്റെ പേരിൽ ലക്ഷ്മിയെ പുറത്താക്കുകയില്ല അത് നറ് ശതമാനം ഉറപ്പാണ്.
അനുമോൾ പ്രശ്‌നം വന്നിട്ടും നടപടി എടുക്കാത്ത BB ഇതിന് എന്തെങ്കിലും ചെയ്യും എന്ന് വിശ്വസിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ, പക്ഷെ അനുമോളിന് പുറത്തു സീരിയൽ ആരാധകർ ഉള്ളത് കൊണ്ട് അവളെ പുറത്താക്കാൻ പറ്റില്ല അത് വേറെ കാര്യം. എന്നാൽ ലക്ഷ്മിയെ വോട്ട് കുറഞ്ഞെന്ന് പറഞ്ഞ് പുറത്താക്കും. പക്ഷേ യഥാർത്ഥ കാരണം.. പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+