ബിഗ് ബോസിലെ ഏറ്റവും ബോറൻ മത്സരാർത്ഥി ഇത്, ഏറ്റവും നെഗറ്റീവും നിർഗുണനും ഇവർ, ഇംപ്രൂവ് ആയത് ആര്?
ബിഗ് ബോസ് മലയാളം സീസൺ 7നിൽ ഇത്തവണത്തെ ഡബിൾ എവിക്ഷനിൽ ജിഷിനും അഭിലാഷുമാണ് പുറത്ത് പോയിരിക്കുന്നത്. തീരെ ആക്ടീവ് അല്ലാത്ത ആളുകൾ തുടരുമ്പോൾ ഇവരെ പുറത്താക്കിയത് ശരിയായില്ലെന്നാണ് ഫാൻസിന്റെ വിലയിരുത്തൽ. മത്സരം കടുക്കുന്ന ഈ ഘട്ടത്തിൽ ബാക്കിയുളളത് ഇനി 13 പേരാണ്. ആദ്യ വീക്കിൽ നിന്ന് ഷോ എട്ടാം ആഴ്ചയിൽ എത്തുമ്പോൾ ഓരോ മത്സരാർത്ഥിയിലും വന്ന മാറ്റങ്ങൾ വിശകലനം ചെയ്തുകൊണ്ടുളള കുറിപ്പ് ബിഗ് ബോസ് ഫാൻസ് പേജിൽ വൈറലാകുന്നു.
കുറിപ്പ് വായിക്കാം: '' ഒരു ആഴ്ച കൂടി കഴിഞ്ഞിരിക്കുന്നു. ഈ സീസണിൽ ഇത് വരെ ഉള്ള എവിക്ഷൻസ് എല്ലാം റീസണബിൾ ആയിരുന്നു. എന്നാൽ യാതൊരു ലോജിക്കും ഇല്ലാത്ത എവിക്ഷൻ ആയിപ്പോയി ഇത്തവണത്തേത്. പ്രത്യേകിച്ച് ജിഷിന്റേത്. അഭിലാഷ് കഴിഞ്ഞ കുറച്ച് ആഴ്ചകൾ ആയി ഗെയിം കളിക്കുന്നതിനേക്കാൾ കുളമാക്കാൻ ആണ് നിന്നത്, അത് കൊണ്ട് തന്നെ ഫാൻ ബേസ് ഉണ്ടായിരുന്നില്ല. പക്ഷേ ജിഷിൻ ഗെയിം നല്ല രീതിയിൽ കളിക്കുകയും നല്ല ഇടപെടലുകൾ നടത്തുകയുകയും ഒക്കെ ചെയ്ത വ്യക്തിയാണ്.
മറ്റു മത്സരാർത്ഥികളിൽ ഇംപ്രൂവ് ആയി എന്ന് തോന്നിയത് ആര്യൻ ആണ്. പഴയ വെറുപ്പിക്കൽ ഒരുപാട് കുറഞ്ഞ ഒരാഴ്ച ആയിരുന്നു അവസാനത്തേത്. ടാസ്ക് കുളമാക്കും എന്ന് പറഞ്ഞു ഇറങ്ങിയെങ്കിലും ബോട്ടിൽ ടാസ്ക് പൂർത്തിയാക്കണം എന്ന ആത്മാർത്ഥ ശ്രമം ഉണ്ടായ മൂന്ന് പേരിൽ ഒന്ന് ആര്യൻ ആണ്. ജിഷിനും അനീഷും ആണ് മറ്റു രണ്ട് പേർ.

സ്വഭാവത്തിൽ മാറ്റം വന്ന മറ്റൊരാൾ അനീഷ് ആണ്. സ്ട്രാറ്റജി ഇല്ല എന്ന് ലലേട്ടനോടൊക്കെ പറയുമെങ്കിലും ഒറ്റപ്പെടൽ സ്ട്രാറ്റജി തന്നെ ആണ് അനീഷ് പ്ലാൻ ചെയ്തത്, പക്ഷേ ഷാനവാസിന്റെ ഗെയിം അനീഷിനെ ചിലപ്പോഴൊക്കെ റിയാലിറ്റിയിലേക്ക് കൊണ്ട് വരുന്നു. കൂടുതൽ പേരോട് ചിരിച്ചു കൊണ്ട് സംസാരിക്കാൻ പുള്ളിക്ക് ഇപ്പോൾ കഴിയുന്നു. പലരും അനീഷ് ആണ് ബോട്ടിൽ ടാസ്ക് നശിപ്പിച്ചു എന്ന് പറയുന്നത് കേട്ടു , അടുത്ത റൗണ്ടിലേക്ക് ഇതായാലും അനുമോൾ ആരെയും കടത്തി വിടില്ല എന്നുറപ്പാണ് , ആ ഫ്രസ്ട്രേഷനിൽ പുള്ളി ചെയ്ത കാര്യം ആണത്.
അനുമോൾ- ഏറ്റവും ബോറൻ മത്സരാർഥി. പക്ഷേ പതിവ് പോലെ സീരിയൽ പ്രേക്ഷകരുടെ സ്വന്തം ആയത് കൊണ്ട് തന്നെ സീസൺ വിന്നർ ആകാൻ പോലും സാധ്യത. എന്താണ് അവളുടെ ക്വാളിറ്റി എന്ന് എനിക്ക് മനസിലായിട്ടില്ല. അപ്പാനി-അക്ബർ ഗാംഗ് ഇവളെ പിറകെ നടന്നു ബുള്ളി ചെയ്തപ്പോൾ എല്ലാവരെയും പോലെ എനിക്കും അനുകമ്പ ഉണ്ടായിരുന്നു.
പക്ഷേ ഇത്രേം അസൂയയും കുശുമ്പും കണ്ണുകടിയും ഉള്ള , പോസിറ്റീവ് എന്ന് തോന്നിപ്പിക്കുന്ന ഒരു കാരക്ടറും ഇല്ലാത്ത ഒരാൾക്ക് സപ്പോർട്ട് കിട്ടുന്നത് സങ്കടത്തോടെ നോക്കി നിൽക്കാനേ നമ്മൾക്ക് കഴിയൂ. ബോട്ടിൽ ടാസ്ക്കിൽ തനിക്ക് കോയിൻസ് കിട്ടാൻ സാധ്യത ഇല്ല എന്ന് മനസ്സിലാക്കിയ ടൈം അനുമോൾ തീരുമാനിച്ചതാണ് ആർക്കും കിട്ടേണ്ട എന്ന്. ഇന്നലെ ജിസേലും ആര്യന്റെയും എക്സ്ട്രാ പുതപ്പിന്റെ ഉള്ളിൽ കൂടി സിസിടിവി വെക്കാൻ പറ്റാത്തത് കൊണ്ട് കാണിച്ചു കൂട്ടിയ കാര്യങ്ങൾ ചീപ് എന്നല്ലാതെ ഒന്നും പറയാനില്ല.
ഒനിൽ- അഭിലഷിന്റെ കൂടെ കൂടി നെഗറ്റീവ് ഗെയിം, ബോട്ടിൽ ടാസ്ക്കിൽ അനുമോളുടെ അത്രേം തന്നെ മുഖ്യ പ്രതി , പക്ഷേ ആരും ശ്രദ്ധിച്ചില്ല ആ ചീപ് സ്ട്രാറ്റജി. സാബുമോൻ പോയില്ലേൽ, എവിക്ഷൻ ലിസ്റ്റിൽ വന്നാൽ നെക്സ്റ്റ് പുറത്തേക്ക് ആകും എന്ന് പ്രതീക്ഷിക്കുന്നു.
സാബുമോൻ- മലയാളം പ്രേക്ഷകരുടെ വിചിത്രമായ ഇഷ്ടം കൊണ്ട് നിൽക്കുന്ന നിർഗുണൻ. ഒന്ന് ഇറങ്ങിപ്പോടെ.
ഷാനവാസ്- കുഴപ്പമില്ലാതെ വല്യേട്ടൻ ആറ്റിറ്റ്യൂഡിൽ മുന്നോട്ട് പോകുന്നു. നോ ചേഞ്ച്.
ആദില- ഏറ്റവും നെഗറ്റീവ് കഥാപാത്രങ്ങളിൽ ഒരാൾ . ആദ്യം ഉണ്ടാക്കിയ ഇഷ്ടം ഒക്കെ കളഞ്ഞു.
നൂറ- പ്രത്യേകിച്ച് ഗെയിം ഒന്നുമില്ല. ആദില ചാടാൻ പറഞ്ഞാൽ ചാടും നിക്കാൻ പറഞ്ഞാൽ നിൽക്കും.
നെവിൻ - ഭക്ഷണ മോഷണം മാത്രം കോണ്ടെന്റ്. വെറുപ്പിക്കലിന്റെ പീക് ആയിട്ടുണ്ട്.
ജിസേൽ - പ്രത്യേകിച്ച് മാറ്റം ഒന്നുമില്ലാതെ പോകുന്നു.
അക്ബർ- ലാസ്റ്റ് വീക്ക് ആൾ ഡൌണ് ആയി. ഒന്നാമത് പഴേ ടീം ഇപ്പോൾ ആരും ബാക്കി ഇല്ല.
ബിന്നി- നോ ചേഞ്ച്.
ലക്ഷ്മി- പുറത്ത് ഫാൻ ബെസ് കൂടുന്നുണ്ട്. ആദില - നൂറ നെഗറ്റീവ് ആകുന്ന അത്രേം ലക്ഷ്മി പോസിറ്റീവ് ആകും , പക്ഷേ ലക്ഷ്മി അതറിയുന്നില്ല എന്ന് മാത്രം. സേവ്ഡ് ആയപ്പോലുള്ള റിയാക്ഷൻ തന്നെ അതിന് തെളിവ്.












Click it and Unblock the Notifications