മസ്താനി-നെവിൻ- ലക്ഷ്മി ഒരുമിച്ചൊരു കളി കളിക്കും, ഷാനവാസ് വിയർക്കും, ഗുണ്ടാഗാങ്ങിന് ഓർക്കാപ്പുറത്ത് കിട്ടിയ അടി
വൈൽഡ് കാർഡായി അഞ്ച് പേർ എത്തിയതോടെ ബിഗ് ബോസ് മലയാളം സീസൺ 7ലെ സമവാക്യങ്ങളൊക്കെ ആകെ മാറി മട്ടാണ്. ഗ്രൂപ്പുകളൊക്കെ പൊളിഞ്ഞ് തുടങ്ങിക്കഴിഞ്ഞു. പലരും ഗ്രൂപ്പുകൾ മാറി, നെവിനെ പോലെ ചിലർ ഗ്രൂപ്പ് വിട്ടു, ശത്രുക്കളുമായി പോലും വെടി നിർത്തൽ പ്രഖ്യാപിച്ചു.
വൈൽഡ് കാർഡുകളുടെ വരവ് ഏറ്റവും പണിയായിരിക്കുന്നത് ഷാനവാസിനും ശരത്തിനും ആണെന്നാണ് ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പിൽ പറയുന്നത്. മസ്താനിയുടെ മെയിൻ ഇര ഷാനവാസ് ആണ്.
കുറിപ്പ് വായിക്കാം: '' ഈ പോയ ആഴ്ചയിൽ ഏറ്റവും വലിയ ചേഞ്ച് ഗുണ്ടാ ഗാങിന് ഓർക്കാപ്പുറത്തു കിട്ടിയ അടി ആണ്. ഇതുവരെ അവർ തമ്മിലുള്ള മൂപ്പു ഇളപ്പു വഴക്കു മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ വൈൽഡ് കാർഡ് വന്നതോടെ അവരുടെ അപ്രമാദ്യത്തിനു തീരുമാനം ആയി. പ്രത്യേകിച്ച് ബെല്ലും ബ്രേക്കുമില്ലാതെ മസ്താനി പ്രൊവോക്കിങ് ആയി ഇറങ്ങിയതോടെ. ഇതിൽ അവൾ കാരണം ഏറ്റവും ഭീഷിണി ഷാനവാസിനും, ശരത്തിനുമാണ് , അതിൽ തന്നെ ഷാനവാസിന്.

ലൈവ് എല്ലാം കണ്ടിട്ടാണ് മസ്താനിയുടെ വരവ്. അത് കൊണ്ട് അതിനകത്തെ ഉഡായിപ്പുകളെ എല്ലാം അവൾക്കു കൃത്യമായി അറിയാം. ആരോക്കെ ഉൾട്ട അടിക്കുന്നുണ്ട് അവരെ എക്സ്പോസ് ചെയ്യാനും പറ്റും. അവളുടെ മെയിൻ ഇര ഷാനവാസ് തന്നെ ആയിരിക്കും. നിവിൻ പോയപ്പോൾ അവൻ പറഞ്ഞത് എനിക്ക് കോൺടെന്റ് ഉണ്ടാക്കുനുള്ള കോംബോ പോയതിൽ വിഷമം ആണെന്നാണ്. ഇപ്പോൾ മസ്തിനിയോടൊപ്പം നിവിനും കൂടി ഉള്ളത് കൊണ്ട് ചോദ്യം ചെയ്യാൻ എളുപ്പം ആണ്.
അന്ന് അഭിയും ഒനീളും കൂടി പ്ലാനിട്ടത് അവസരം കിട്ടുമ്പോൾ അടിക്കാം എന്നാണ്. കഴിഞ്ഞ ദിവസം എടുത്തിട്ടെങ്കിലും, അതിൽ പിടിച്ചു നില്ക്കാൻ അഭി ശ്രമിച്ചില്ല. അത് ഇനിയും പുകയും, ഷാനവാസ് വിയർക്കും. ബിൻസി ആയിരിന്നു ഷാനവാസിനെ എയറിൽ കയറ്റിയിരുന്നത്. പോയപ്പോൾ ആശ്വസിച്ച അവനു ഇരുട്ടടി പോലെയാണ് ഇപ്പോൾ മസ്താനി.
ശരത്തിനെ പ്രകോപിപ്പിക്കാൻ അവന്റെ ഭാര്യയെ പറഞ്ഞായിരിക്കും അടിക്കുന്നത്, ചിലപ്പോൾ ബിൻസിയുടെ പേരും വലിച്ചിട്ടേക്കാം. മസ്താനിയുടെ നിഴൽ പോലെ ലക്ഷ്മി ഉണ്ട്. മസ്താനിയെ പൊളിറ്റിക്കൽ കറക്റ്റ് ആക്കാൻ ലക്ഷ്മിയുടെ ഹെല്പ് കാണും. മസ്താനി നിവിൻ ലക്ഷ്മി ചിലപ്പോൾ ഒരുമിച്ചു ഒരു കളി കളിക്കും .












Click it and Unblock the Notifications