ബിഗ്ബോസ് പ്രേക്ഷകരെ ചതിച്ചോ? വിവാദം, ഒടുവിൽ അക്കാര്യം ലാലേട്ടൻ തന്നെ ബിഗ് ബോസിനോട് ചോദിച്ചു, മറുപടി
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഇന്നലെ മോഹൻലാൽ എത്തിയ എപ്പിസോഡായിരുന്നു. മോഹൻലാൽ എത്തുമ്പോഴാണ് പരാതികളെക്കുറിച്ച് സംസാരിക്കാറുള്ളത്. കഴിഞ്ഞ ദിവസം പുറത്ത് ഏറ്റവും കൂടുതൽ വിമർശനങ്ങൾക്ക് ഇടയാക്കിയ ഒരു സംഭവത്തെക്കുറിച്ച് മോഹൻലാൽ തന്നെ ബിഗ് ബോസിനോട് ചോദിച്ച് വ്യക്തത വരുത്തി. ജാസ്മിന് വീട്ടിൽ വന്ന ഫോൺ കോളിനെക്കുറിച്ചും അത് സംപ്രേക്ഷണം ചെയ്യാത്തതിനെക്കുറിച്ചും വലിയ വിമർശനം വന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ വ്യക്തത വരുത്തിയത്.
ബിഗ് ബോസ്, എന്റെ ബിഗ് ബോസെ, നിങ്ങൾ ഭയങ്കര പക്ഷാഭേദമാണെന്നാണല്ലോ ആളുകൾ പറയുന്നത്. സോഷ്യൽ മീഡിയയിലെ എല്ലാം ചർച്ചാ വിഷയം ബിഗ് ബോസ് ഒരു മത്സരാർത്ഥിക്ക് മാത്രം വീട്ടുകാരുമായി സംസാരിക്കാൻ അവസരം കൊടുത്തെന്നും മറ്റ് മത്സരാർത്ഥികൾക്ക് അത് സാധ്യമാക്കി കൊടുക്കുന്നില്ലെന്നുമാണ്, എന്താണ് ബിഗ് ബോസ് ഇങ്ങനെയൊക്കെ, എന്നാണ് ചോദിച്ചത്.

ശ്രീ മോഹൻലാൽ ഇതൊരു ടി വി ഷോ മാത്രമാണ്. അത് താങ്കൾക്കും അറിയാമല്ലോ. ഇവരെല്ലാം ഇതിലെ മത്സരാർത്ഥികളും. അതിനപ്പുറം ഇവരെല്ലാം പച്ചയായ മനുഷ്യരാണ്. സുഖ ദുഃഖ സമിശ്രമായ കുടുംബങ്ങൾ ഉള്ളവരും. ജാസ്മിന്റെ പിതാവിന്റെ അസുഖവുമായി ബന്ധപ്പെട്ട് ഒരു അച്ഛനും മകളും തമ്മിലുള്ള തീർത്തും സ്വകാര്യമായ സംഭാഷമാണ് അന്ന് അവിടെ നടന്നത്. അതും എന്റെ സാന്നിധ്യത്തിൽ.
ഈ മത്സരത്തെയോ മത്സരാർത്ഥികളെയോ മത്സരാർത്ഥികളുടെ പ്രേക്ഷക പിന്തുണയെയോ ബാധിക്കുന്ന ഒന്നല്ല അത് എന്ന് വ്യക്തമായത് കൊണ്ടും ആരോഗ്യകാര്യമായത് കൊണ്ടും ആ വീട്ടിലെ തീരുമാനങ്ങൾ എടുക്കുന്നതിൽ ജാസ്മിൻ പ്രധാന ആളായതുകൊണ്ടും മാത്രമാണ് അവരുടെ സ്വകാര്യത മാനിച്ച് അത് സംപ്രേക്ഷണം ചെയ്യാതിരുന്നത്. ഇത്തരം അവശ്യ സന്ദർഭങ്ങളിൽ ഇതിനും മുമ്പും ഇത്തരം ഫോൺ കോളുകൾ ബിഗ് ബോസ് ചരിത്രത്തിൽ സംഭവിച്ചിട്ടുണ്ട്. മത്സരത്തിനും മുകളിലാണ് മനുഷ്യത്വം എന്നാണ് ബിഗ് ബോസ് പറഞ്ഞത്.
ഇതിനെ പിന്നാലെ മോഹൻലാൽ ഇതേക്കുറിച്ച് വ്യക്തമാക്കി, ഷോ കാണുന്ന നിങ്ങളിൽ പലർക്കും ഉണ്ടായ സംശമാണ് ജാസ്മിൻ അവരുടെ അച്ഛനുമായി ഫോണിൽ സംസാരിച്ച കാര്യം. ജാസ്മിന്റെ അച്ഛന് ഹൃദയ സംബന്ധമായ അസുഖം കാരണം ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് മകളുമായി സംസാരിക്കണം എന്ന് വീട്ടിൽ നിന്ന് അറിയിപ്പ് ലഭിച്ചത് കാരണം ഒരു മാനുഷിക പരിഗണ കാരണം ബിഗ് ബോസ് അത് അനുവദിക്കുകയായിരുന്നു.
ബിഗ് ബോസിന്റെ നേതൃത്വത്തിൽ നടന്ന ആ സംഭാഷണ തികച്ചും വ്യക്തിപരമായിരുന്നു. അത് കൊണ്ടാണ് ജാസ്മിന്റെ കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് ആ ഭഗങ്ങൾ സംപ്രേക്ഷണം ചെയ്യാതിരുന്നത് എന്നും മോഹൻലാൽ പറഞ്ഞു












Click it and Unblock the Notifications