'മോഹൻലാൽ ഈ പണി നിർത്തുക, കഥ അറിയാതെ ആട്ടം കാണുകയാണ്, മനസാക്ഷിയെ വിറ്റിട്ട് പ്രതിഫലം വാങ്ങരുത്'
എല്ലാ ബിഗ് ബോസ് സീസണുകളിലും അവതാരകനായ മോഹൻലാൽ സോഷ്യൽ മീഡിയാ ആക്രമണം നേരിടാറുണ്ട്. ഇത്തവണ പതിവിന് വിപരീതമായി ഫയറായി മാറിയ മോഹൻലാലിനെയാണ് കണ്ടത്. എന്നാൽ ഈ വീക്കെൻഡ് എപിസോഡിന് പിന്നാലെ മോഹൻലാലിനെതിരെ വലിയ വിമർശനം ആണ് ഉയരുന്നത്.
ബിഗ് ബോസ് ഷോ ഡയറക്ടറുടെ സുഹൃത്താണ് അക്ബറെന്നും അതിനാൽ അക്ബറിനെ വെള്ളപൂശാനാണ് മോഹൻലാൽ ശ്രമിക്കുന്നതെന്നുമാണ് ആരോപണം. അക്ബറും ആര്യനും നെവിനും ചെയ്യുന്നതൊന്നും മോഹൻലാൽ കാണുന്നില്ലെന്നും അനുമോളെയും അനീഷിനെയും ടാർഗറ്റ് ആക്രമിക്കുകയാണെന്നും ഫാൻസ് കുറ്റപ്പെടുത്തുന്നു.
ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പിൽ പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെ: '' മോഹൻലാൽ ലൈവും കാണുന്നില്ല, എപ്പിസോഡും കാണുന്നില്ല, ബിബി എക്സ്ട്രയും കാണുന്നില്ല. ഇതു കാണുന്ന ഏതൊരാൾക്കും ശ്രീ. ലാലിന്റെ ശനി, ഞായർ എപ്പിസോഡ്സ് അംഗീകരിക്കാൻ പറ്റില്ല. ചെറിയ ചെറിയ തെറ്റുകൾ ചെയ്ത അനുമോളെ എന്തിനിങ്ങനെ ഹരാസ്സ് ചെയ്യുന്നു എന്ന് മനസ്സിലാവുന്നില്ല. അതുപോലെ അനീഷിനെയും. അതെ സമയം ആ നിവിൻ എന്നവൻ അവിടെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ എല്ലാം അംഗീകരിച്ചു സർട്ടിഫിക്കറ്റ് കൊടുത്തു. അതുകണ്ടു അവൻ തുള്ളിച്ചാടുന്നു.

ഒരു കോടതി സീൻ ഉണ്ടായിരുന്നു. അതിൽ അഡ്വക്കേറ്റ് ആയി ലക്ഷ്മി ചോദിക്കുമ്പോൾ അതിനു അവൻ തിരിച്ചു അവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ശ്രീമാൻ നെവീൻ. ആ അധിക്ഷേപം ലാലിന് കൂടി ബാധിക്കുന്നില്ലേ എന്ന് കണ്ടുകൊണ്ടിരുന്നപ്പോൾ തോന്നിപ്പോയി. അതു കണ്ടു ഒന്ന് മിണ്ടാതെ ലാൽ. എന്താ ഇത്? നെവീന് ഫുൾ സപ്പോർട്ടുമായി ഏകദേശം നെവീന്റെ സ്റ്റാൻഡേർഡ് ഉള്ള അക്ബറും, ആര്യനും. ഈ രണ്ടു പേർക്കും അവരിലേക്ക് അനുവോ, അനീഷോ ചൂണ്ടുന്ന ആരോപണങ്ങളെ വളച്ചൊടിച്ചു അവർ അവരുടെ ഉദ്ദേശശുദ്ധി നല്ലതാക്കി കൊണ്ട് വരും.
ഒന്നും കാണാത്ത മോഹൻലാലിന് അതിനു മറുപടി പറയാൻ പറ്റില്ല. ഇതുപോലെ പ്രതികരിക്കാൻ അനുവിന് ലാലിന്റെ ചോദ്യത്തിന് കറക്റ്റ് മറുപടി പറയാൻ കഴിയുന്നില്ല. അനീഷ് കാടുകയറി എന്തൊക്കെയോ പറയുന്നു. ആരോപണത്തിന് ഒട്ടും യോജിച്ച ഉത്തരമില്ല പറയുന്നത്. എന്തായാലും ബിബി ഈ കാണിക്കുന്നത് എന്തിന്റെ പേരിൽ ആയാലും ശരിയാണ് എന്ന് തോന്നുന്നില്ല.
മോഹൻലാലിനോട് : താങ്കളെ കുറ്റപ്പെടുത്തുന്നില്ല. കാരണം താങ്കൾക്ക് 24 മണിക്കൂറും ലൈവ് കാണണോ, എപ്പിസോഡ് കാണാനോ കഴിയില്ല. ആർക്കും അതു മനസ്സിലാവും. താങ്കൾ പലപ്പോഴും കഥ അറിയാതെ ആട്ടം കാണുകയാണ്. അതിനു താങ്കൾ പഴി കേൾക്കുകയും ചെയ്യുന്നു. താങ്കൾ പ്രതിഫലമായി വൻ തുകയായിരിക്കും വാങ്ങുന്നത്. തെറ്റല്ല. പക്ഷേ അതു താങ്കളുടെ മനസാക്ഷിയെ വിറ്റു കൊണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നു. ഒന്നുകിൽ ഈ പണി നിറുത്തുക. അല്ലെങ്കിൽ ലൈവ് കണ്ടു ബോധ്യപ്പെട്ട ശേഷം പ്രതികരിക്കുക''.












Click it and Unblock the Notifications