Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിലയെയും നൂറയെയും വേർപിരിക്കും, ഇതൊന്നും ഇവിടെ സമ്മതിക്കില്ല, ബിഗ് ബോസിൽ നിന്ന് നെവിൻ പുറത്ത് പോയത് ഇത് കാരണം

ബിഗ് ബോസ് മലയാളം സീസൺ 7ൽ അപ്രതീക്ഷിത ട്വിസ്റ്റ് ആയി മാറിയിരിക്കുകയാണ് നെവിന്റെ പുറത്ത് പോകൽ. ജിസേലുമായി അനുമോൾ കയ്യാങ്കളിയിലേക്ക് വരെ കാര്യങ്ങൾ പോയപ്പോൾ പണി കിട്ടിയത് നെവിനാണ്. അനുമോളെ പുറത്താക്കിയില്ലെങ്കിൽ താൻ പുറത്ത് പോകുമെന്ന് നെവിൻ വെല്ലുവിളിച്ചു.

അതാണ് തീരുമാനമെങ്കിൽ പുറത്ത് പോകാൻ ബിഗ് ബോസും പറഞ്ഞു. ഇതോടെ നെവിൻ പുറത്തായി. എന്നാൽ ഇത് ബിഗ് ബോസിന്റെ ഗെയിം ആണെന്നും സീക്രട്ട് റൂമിൽ നിന്ന് നെവിൻ തിരിച്ച് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും നെവിന്റെ പുറത്ത് പോകൽ ബിഗ് ബോസ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

നെവിൻ പുറത്ത് പോകാനുളള കാരണങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പ് വായിക്കാം: '' നെവിൻ പുറത്ത് പോകാൻ എനിക്ക് തോന്നിയ ചില കാരണങ്ങൾ... നെവിൻ കുറച്ചു നാളുകൾ ആയിട്ടു പറയുന്നതാണ് എനിക്ക് പുറത്ത് പോകണം, ഞാൻ വന്ന കാര്യങ്ങൾ ഒക്കെ നേടി, ഞാൻ അത്യാവശ്യം ഫെയിം ആയി, എനിക്ക് ഇനി പുറത്തു പോയാലും പ്രശ്നമില്ല എന്ന്... ബിഗ്‌ബോസിന്റെ റൂൾസ്‌ ബ്രേക്ക്‌ ചെയ്തത് കൂടുതലും നെവിൻ ആയിരുന്നു, ഫുഡ്‌ കട്ടെടുക്കുക എന്നതായിരുന്നു കൂടുതലും ചെയ്തിരുന്നത്... വാണിംഗും കിട്ടിയതാണ്... എന്നാലും നെവിൻ ഫുഡിന്റെ കാര്യത്തിൽ വല്ലാത്ത ആക്രാന്തം ആണ് കാണിച്ചിരുന്നത്... മറ്റുള്ളവർക്ക് ഫുഡ്‌ തികയുന്നുണ്ടോ എന്ന് നെവിൻ നോക്കാറേ ഇല്ല, സ്വന്തം കാര്യം മാത്രം...

bb

ആദില, നൂറ എന്നിവരോട് നെവിൻ പറഞ്ഞിട്ടുണ്ടായിരുന്നു അവരെ അവൻ വേർപിരിക്കും എന്ന്... അവൻ അങ്ങനെ അവന്റെ ഒരു ഫ്രണ്ടിന്റെ ഫാമിലിയെ പിരിച്ചിട്ടുണ്ടെന്നു... അതിന്റെ ഭാഗം ആയിട്ടാണ് അവരെ രണ്ടുപേരെയും രണ്ട് മത്സരാർഥികൾ ആക്കിയപ്പോൾ നെവിൻ ആദിലയെ ഡയറക്റ്റ് എവിക്ഷനിൽ ഇട്ടത്. ആദില, നൂറ ഇവർ രണ്ടുപേരും പുറത്തു വെച്ച് തന്നെ ഇവർക്ക് ഒരുപാട് ബുള്ളിയിങ് നേരിട്ടിട്ടുള്ളവർ ആണ്... അവരെ പിരിക്കാൻ ഒരുപാട് ശ്രമങ്ങൾ നടന്നിട്ടുമുണ്ട്...

ഇവിടെയും അത് ആവർത്തിച്ചപ്പോൾ ആണ് അവർ ട്രിഗർ ആയത്... ഇതിന് മുൻപ് ജിസലിന് വെച്ച് ആരുടെയോ പേര് തമാശയ്ക്ക് പറഞ്ഞപ്പോൾ നെവിൻ അത് സീരിയസ് ആയിട്ട് എടുത്തു, ഞാൻ ഉള്ളപ്പോൾ ഇതിവിടെ നടത്തിക്കില്ല എന്ന് പറയുന്നതും കേട്ടിട്ടുണ്ട്... അവന് പെയർ ആയിട്ട് ആരും ഇരിക്കുന്നത് ഇഷ്ടമല്ല എന്ന്... അനുവും ജിസലും തമ്മിലുണ്ടായ ഇഷ്യൂ... ബിഗ്ഗ്‌ബോസ് എന്നാ റിയാലിറ്റി ഷോയ്ക്ക് സ്പോട് ഡിസിഷൻ എടുക്കാൻ അവിടെ ആളുകൾ ഉണ്ട്, സ്പോട്ടിൽ പുറത്താക്കണം എങ്കിൽ അതും ചെയ്യും, ഇതിനു മുൻപും ചെയ്തിട്ടുണ്ട്...

അതുമല്ലെങ്കിൽ വീക്കെൻഡിൽ ലാലേട്ടൻ വരുമ്പോൾ ഡിസിഷൻ എടുക്കും... ഇതൊന്നും പോരാതെ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ഇഷ്യൂ ഉണ്ടാക്കി... അനുമോൾ ഇവിടെ ഉണ്ടെങ്കിൽ ഞാൻ ക്വിറ്റ് ചെയ്യും എന്ന മണ്ടത്തരം വിളിച്ചു പറഞ്ഞു... ബിഗ്ഗ്‌ബോസിനെ വരെ വെല്ലുവിളിച്ചു... എന്തിന്??? സ്വന്തം കുഴി സ്വയം തോണ്ടി... അവിടെയുള്ളവർ ഗ്രുപ്പിസം കളിക്കുന്ന എല്ലാവരും പറയുന്ന ഒരു കാര്യം ആണ് ഫ്രണ്ട്സ് ആണെങ്കിലും സിറ്റുവേഷൻ വരുമ്പോൾ ഞങ്ങൾ ഗെയിം കളിക്കുമെന്ന്, ആദില, നൂറയും അതുതന്നെയല്ലേ ചെയ്തത്...

അവർക്കു സിറ്റുവേഷൻ കിട്ടി അവർ അത് പരമാവധി ഉപയോഗിച്ചു... 20 പേര് അടങ്ങുന്ന മത്സരാർത്ഥികൾ വന്നത് തിന്നു കുടിച്ചു ടൂറിനു വന്നതല്ല, ഗെയിം കളിക്കാൻ ആണ്... കൂടെയുള്ളവർ ഓരോ ഘട്ടം വരുമ്പോൾ പോകണം അതാണ് ഗെയിം... നെവിൻ, എനിക്ക് ഏറെ ഇഷ്ടമുള്ള മത്സരാർത്ഥി ആയിരുന്നു, നല്ല എന്റെർറ്റൈനെർ, പക്ഷെ കുറച്ചു വിവേകം കാണിച്ചിരുന്നേൽ തുടർന്ന് പോകാമായിരുന്നു... ട്രിഗ്ഗർ ചെയ്തപ്പോൾ അതിൽ വീഴാൻ പാടില്ലായിരുന്നു, കാരണം ഇതൊരു മൈൻഡ് ഗെയിം കൂടെയല്ലേ... തിരിച്ചു വന്നാലും പഴയ നെവിൻ ആകുമോ എന്ന് അറിയില്ല...''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+