Get Updates
Get notified of breaking news, exclusive insights, and must-see stories!

'നൂറ നമ്മളുദ്ദേശിച്ച ആളല്ല, ബിഗ് ബോസ് ഇട്ട ട്വിസ്റ്റ്..ബുദ്ധിയിറക്കി നൂറ, അക്ബറിനേയും പൂട്ടി'

ബിഗ് ബോസ് ഷോയുടെ ഒരു പ്രത്യേകത തുടങ്ങുമ്പോൾ കത്തിനിന്നവരായിരിക്കില്ല ചിലപ്പോൾ ഷോ അവസാനിക്കുമ്പോൾ മുൻപന്തിയിൽ നിൽക്കുന്നത്. ചിലർ തുടക്കത്തിൽ തന്നെ തങ്ങളുടെ തന്ത്രങ്ങളെല്ലാം പുറത്തെടുക്കുമ്പോൾ മറ്റ് ചിലർ ആലോചിച്ച് ഉറപ്പിച്ച് മെല്ലെ മെല്ലെയാകും കളത്തിലിറങ്ങുക. അത്തരത്തിലൊരാളാണ് നൂറ. തുടക്കത്തിൽ നൂറ സംസാരിക്കുന്നില്ലെന്നും ആദിലയുടെ നിഴലായി നിൽക്കുകയാണെന്നുമുള്ള പരാതിയായിരുന്നു പൊതുവെ ഉയർന്നത്. നൂറ അധികം സംസാരിക്കാത്ത ആളാണോ എന്ന് അവതാരകനായ മോഹൻലാൽ ഉൾപ്പെടെ ചോദിച്ചിരുന്നു.

എന്നാൽ പിന്നീടങ്ങോട്ട് ഫയർ ആകുന്ന നൂറയെ ആണ് പ്രേക്ഷകർ കണ്ടത്. കത്തിക്കയറി എതിരാളിയോട് പോരടിക്കുന്ന നൂറ വളരെ പെട്ടെന്ന് തന്നെ ബിഗ് ബോസിൽ കളം നിറഞ്ഞു. ഇപ്പോഴിതാ മികച്ച ഗെയിം തന്ത്രങ്ങളാണ് നൂറ പയറ്റുന്നതെന്ന് പറയുകയാണ് ആരാധകർ. ഏറ്റവും ഒടുവിൽ ഹൗസിൽ നടക്കുന്ന 'നൂദില കമ്പനി' ടാസ്കിലെ നൂറയെ പ്രകടനത്തെ ആരാധകർ വാഴ്ത്തുകയാണ്. ഇത് സംബന്ധിച്ച് ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

noora2-17

'നൂറ നമ്മളുദ്ദേശിച്ച ആളല്ല സർ ,അറിയാതെ വായിൽ നിന്നും ബിഗ്ബോസ് കൺഫെഷൻ റൂമിൽ നിന്നും തനിയെ വിളിച്ചു ഒരു കാര്യം പറഞ്ഞിരുന്നു എന്ന് ഒന്നാം ദിവസം ടാസ്ക് കഴിഞ് നൂറയുടെ വായിൽ നിന്നും വന്നപ്പോൾ നൂറ തീർന്നു എന്ന് കരുതിയിരുന്നു. പക്ഷേ ഇന്ന് നടന്ന 2 ആൻ ദിവസത്തിൽ അക്ബർ ആൻഡ് ടീം നൂറക്ക് എതിരെ നിന്ന് ടാസ്ക് കുളമാക്കിയപ്പോളും നൂറയുടെ പവേഴ്സ് നഷ്ടപ്പെടും എന്ന് കരുതി ഇരുന്നപ്പോൾ ബിഗ് ബോസ്സ് ട്വിസ്റ്റ് ഇട്ടു ..കൂടുതൽ കറുപ്പ് കോയിന് ആർക്ക് കിടുന്നോ അവർ ഡയറക്റ്റ് എവിക്ഷനിലേക്ക്.

അവിടെയാണ് നൂറ എന്ന ബുദ്ധിമതിയായ ഗെമർന്റെ ബുദ്ധി.. അക്ബറിന് 2 കോയിൻ കൊടുക്കാതെ ഒരു കോയിൻ കൊടുത്ത് അഭിലാഷിന് 2 കോയിൻ കൊടുത്തു.. ഇനി മൂന്നാം ദിവസത്തെ ടാസ്ക്കിൽ 3 ബ്ലാക്ക് കോയിന് ആയിരിക്കണം കിട്ടുന്നത്, അതിലെ പ്രധാന ഇടങ്ങേറികളായ1 . അക്ബർ : ഇപ്പോൾ ഒരു കോയിൻ ലഭിച്ചു, ഇനി നൂറയെ വെറുപ്പിച്ചാൽ 2 കോയിൻ കൂടെ തനിക്ക് നൂറ തന്നു എവിക്ഷനിലേക്ക് പോകുമോ എന്ന പേടി കാരണം അക്ബർ നെ നൂറ പൂട്ടി.. കത്തി നിന്ന അപ്പാനി പോയപ്പോൾ തന്നിക്ക് വെളിയിൽ നെഗറ്റീവ് ആണോ എന്നുള്ള പേടി അക്ബറിന്റെ ഉള്ളിൽ ഉണ്ട്..

2. അഭിലാഷ്: നിലവിൽ രണ്ട് കറുപ്പ് കോയിന് ലഭിച്ച അഭിലാഷ്.. ഇനി അടുത്ത ദിവസങ്ങളിലെ കോയിൻ വാങ്ങാതെ നോക്കുകയും.. ആ കോയിനുകൾ വാക്കി ആരുടെയെങ്കിലും തലയിൽ അടിക്കാൻ ഉള്ള കളികൾ നടത്തും, ബുദ്ധിമാനായ അക്ബർ ആ കെണിയിൽ വീഴില്ല എന്ന് അറിയാവുന്ന അഭിലാഷ് ഒന്നെങ്കിൽ മസ്താനിയെ കരുവാടാക്കി പിരി കയറ്റി വിടും.

3 . ഒനിയൽ: മിക്കപ്പോഴും സെഫ് ഗെയിം കളിക്കുന്ന oneel നൂറയെ വെറുപ്പിക്കാൻ ചാൻസ് കുർവാണ് , പോരാത്തതിന് അക്ബറും നൂറയുടെ പക്ഷത്തേക്ക് ചാടുമ്പോൾ ആപ്പിലകതെ ഇരിക്കാൻ ഒനീലും നൂറയുടെ മുന്നിൽ അടിയറവ് പറയും. പിന്നെ മസ്താനി ലക്ഷ്മി, അക്ബ്കർ എതിരെ ഉണ്ടെങ്കിൽ ഒരു പരിപാടിയും നടക്കില്ല എന്ന് 2 പേർക്കും മനസ്സിലാകും. ഇവരെയല്ലാം കൊണ്ട് 2 ആം ദിവസം സംഭവിച്ച കേടുപാടുകൾ നൂറ മൂന്നാം ദിവസം തീർത്ത് ടാസ്ക് പൂർത്തിയാക്കും..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+