Get Updates
Get notified of breaking news, exclusive insights, and must-see stories!

പൃഥ്വിരാജ് ബിഗ് ബോസ് മലയാളത്തിന്റെ അവതാരകനാകണമെന്ന് ആഗ്രഹം; പക്ഷെ..റോബിൻ പറയുന്നു

ബിഗ് ബോസ് മലയാളം സീസൺ 6 കഴിഞ്ഞതോടെ സീസൺ 7 നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അടുത്ത വർഷം ആദ്യമായിരിക്കും പുതിയ സീസൺ തുടങ്ങുക. സീസൺ 6 പോലെ തന്നെ അടിമുടി മാറ്റങ്ങളുമായിട്ടായിരിക്കും ഷോ എത്തുക എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.

പുതിയ സീസണിൽ പ്രേക്ഷകർ ഉറ്റുനോക്കുന്ന ഒരു കാര്യം അവതാരകനെ കുറിച്ച് തന്നെയാണ്. ബിഗ് ബോസ് മലയാളത്തിൽ തുടങ്ങിയ കാലം തൊട്ട് മോഹൻലാൽ ആണ് ഷോയുടെ അവതാരകൻ. എന്നാൽ സീസൺ 6 ന് ശേഷം മോഹൻലാൽ അവതാരക സ്ഥാനത്ത് നിന്ന് ഇനി മാറി നിന്നേക്കാമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ട്. നടി മംമ്ത മോഹൻദാസ് അടക്കമുള്ളവരുടെ പേരുകൾ അവതാരക സ്ഥാനത്തേക്ക് ചർച്ചയാകുന്നുണ്ട്. ഇപ്പോഴിതാ ഇത് സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ റോബിൻ. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സീസൺ 7 ൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു റോബിൻ. താരത്തിന്റെ വാക്കുകളിലേക്ക്

prithvi2-

'ബിഗ് ബോസ് ഷോയ്ക്ക് റീച്ച് വേണം,ടി ആർ പി വേണം എന്നാലെ ഷോയ്ക്ക് ഗുണം ഉള്ളൂ. എന്നാൽ ബെനിഫിറ്റ് കിട്ടുന്നുവെന്ന് വെച്ച് ടിആർപി കൊടുക്കുന്ന അതേ വാല്യു മത്സരാർത്ഥികളെ ജീവിതത്തിനും കൊടുക്കണം. ഇൻസ്റ്റന്റ് ഫീഡ് ബാക്ക് ഉണ്ടാകുമ്പോൾ ജനങ്ങൾ മത്സരാർത്ഥികളെ വെറുക്കുന്ന സാഹചര്യം ഉണ്ടാകും. സൈബർ ബുള്ളിയിങിന് കാരണമാകും. സൈബർ അധിക്ഷേപം നേരിട്ടവർക്ക് മാത്രമേ ഇതിന്റെ ബുദ്ധിമുട്ട് അറിയുകയുള്ളൂ. ബിഗ് ബോസിൽ മത്സരിച്ച മിക്ക മത്സരാർത്ഥികൾക്കും സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ടിആർപിക്കൊപ്പം ജനങ്ങളുടെ ഇമോഷൻസിനും പ്രധാന്യം കൊടുക്കേണ്ടതുണ്ട്.

ബിഗ് ബോസ് ഷോ അവതാരകനായി പോകാൻ എനിക്ക് ഇഷ്ടമല്ല, ബിഗ് ബോസ് കൊണ്ട് ഞാൻ ആഗ്രഹിച്ചിരുന്ന കാര്യം പ്രശസ്തിയാണ്. അതിന്റെ നൂറ് മടങ്ങ് കിട്ടി. ഈ ഷോയിൽ തന്നെ സ്റ്റിക്ക് ഓൺ ചെയ്ത് നിൽക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല. ബിഗ് ബോസ് അൾട്ടിമേറ്റിലേക്ക് വിളിച്ചാൽ പോലും ഞാൻ പോകില്ല. എനിക്ക് ഷോ ആങ്കർ ചെയ്യാൻ താത്പര്യവുമില്ല, ഞാനതിന് നിക്കത്തുമില്ല.

ബിഗ് ബോസ് പോലൊരു ഷോയ്ക്ക് അവതാരകനായി യോഗ്യർ ഒന്ന് മോഹൻലാലും മറ്റൊന്ന് മമ്മൂട്ടിയുമാണ്. മമ്മൂട്ടി അവതാരകനായി നിൽക്കുമെന്ന് തോന്നുന്നില്ല. പിന്നെ ഈ ഷോയ്ക്ക് പ്രായം പ്രധാനഘടകമാണ്. പൃഥ്വിരാജ് എന്ന വ്യക്തി ബിഗ് ബോസ് ഷോ അവതരിപ്പിക്കണമെന്ന ആഗ്രഹം ഉണ്ട് എനിക്ക്. പുള്ളി വ്യക്തിത്വം ഉള്ള നിലപാടുള്ള ആളാണ്. പക്ഷെ പുള്ളിയുടെ പ്രായം ഒരു തടസമാണ്.

ലാലേട്ടൻ എന്ന് പറയുമ്പോൾ ആളുകൾക്കൊരു ബഹുമാനം ഉണ്ടാകും. മറിച്ച് പൃഥ്വിരാജ് ഒക്കെയാണെങ്കിൽ അദ്ദേഹത്തെക്കാൾ മുതിർന്ന പ്രായമുള്ള മത്സരാർത്ഥികൾ വരുമ്പോൾ തിരിച്ചുപറയാനുള്ള ഒരു ടെന്റൻസി ഉണ്ടാകും. അത് ഷോയെ തന്നെ ബാധിക്കും. സുരേഷ് ഗോപി ചെയ്താൽ നന്നായിരിക്കും.

വനിത അവതാരകരായി ആരേയും പറയാനാകില്ല. ഹിന്ദിയിൽ ആണെങ്കിൽ സൽമാൻ ഖാൻ, തമിഴിൽ കമൽഹാസൻ ഇത്തരത്തിൽ വലിയ വലിയ താരങ്ങളാണ് അവതാരകർ. മംമ്ത മോഹൻദാസ് അവതാരകയാകുമെന്ന് അഭ്യൂഹങ്ങൾ ഞാൻ ശ്രദ്ധിച്ചിട്ടില്ല. അവതാരക എന്ന നിലയിൽ അവർ അടിപൊളിയായിരിക്കും. പക്ഷെ ബിഗ് ബോസ് അവതാരകയെന്ന് പറയുമ്പോൾ നല്ല കമാന്റിങ് പവർ വേണം', റോബിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+