രേണു സുധി വിശ്രമിക്കുന്നതിന്റെ കാരണം അതാണ്; ഇനിയെങ്കിലും മോഹൻലാലും ബിഗ് ബോസും അക്കാര്യം ചെയ്യണം; ദയ അച്ചു
ബിഗ് ബോസ് മലയാളം സീസൺ 7 ലെ 'തീപ്പൊരി' മത്സരാർത്ഥിയാകുമെന്ന് പ്രവചിക്കപ്പെട്ട താരമായിരുന്നു രേണു സുധി. എന്നാൽ ബിഗ് ബോസ് തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ രേണുവിനെതിരെ വിമർശനം കടുത്തു. രേണു ഗെയിമിലും ഹൗസിലുമൊന്നും സജീവമല്ലെന്ന വിമർശനങ്ങൾ ശക്തമായി. സുധിയുടെ പേര് പറയുമ്പോൾ മാത്രമാണ് രേണു ഏതെങ്കിലും തരത്തിൽ പ്രതികരിക്കുന്നത് എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ കുറ്റപ്പെടുത്തിയത്. ഒരു ഘട്ടമായപ്പോൾ തനിക്ക് വീട്ടിൽ പോകണമെന്ന് രേണു ബിഗ് ബോസിനോട് അഭ്യർത്ഥിച്ചു. തനിക്ക് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ട് ഉണ്ടെന്നും പോകാൻ അനുവദിക്കണമെന്നുമായിരുന്നു രേണുവിന്റെ അഭ്യർത്ഥന. എന്നാൽ വൈകാതെ ഇത് മാറ്റി പറയുകയും ചെയ്തു. ഇതിന് ശേഷവും ഹൗസിൽ നിന്ന് തനിക്ക് പോകണമെന്ന് വ്യക്തമാക്കി രേണു രംഗത്തെത്തിയിരുന്നു.
അതേസമയം സീസൺ 7 നാലാം ആഴ്ചയിലേക്ക് കടക്കുമ്പോഴും രേണുവിന്റെ പ്രകടനം മെച്ചപ്പെട്ടിട്ടില്ലെന്നും അവർ ഹൗസിൽ ഉണ്ടോയെന്ന് പോലും അറിയാത്ത അവസ്ഥയാണെന്നുമാണ് ഒരു വിഭാഗം പ്രേക്ഷകരുടെ പ്രതികരണം. ഇപ്പോഴിതാ രേണുവിനെതിരെ മുൻ ബിഗ് ബോസ് താരം ദയ അച്ചു രംഗത്തെത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് രേണുവിനെ പുറത്താക്കണമെന്നാണ് അവർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

'സത്യം പറഞ്ഞാൽ രേണു എന്ന ഈ സ്ത്രീക്ക് പുറത്ത് നിന്ന് പിആർ വർക്കർമാരുടെ നിരവധി അനവധി വോട്ടുകൾ കിട്ടുന്നുണ്ട്. കിട്ടും എന്നും ഇവൾക്കറിയാം' അതാണവളുടെ വിശ്രമത്തിൻ്റെ രഹസ്യം. എന്നാൽ ബിഗ് ബോസും ശ്രീ മോഹൻലാലും ഇക്കാര്യം കുറച്ചു കൂടി ഗൗരവമായെടുക്കണം. വോട്ടിംഗിൻ്റെ അടിസ്ഥാനത്തിലാണ് അവിടുള്ള മത്സാരാർത്ഥികൾ നില്ക്കുന്നതെങ്കിലും ഇവൾക്ക് കിട്ടുന്ന വോട്ടുകൾ ഇവളുടെ അധ്വാനത്തിൻ്റെ ഫലമാണോ ഇവൾക്കത് അർഹതപ്പെട്ടതാണോ എന്ന് ഇവളുടെ ഈ ഷോയിലെ ഗെയിമിലുള്ള മികവ് കണ്ട് വിലയിരുത്തി ആ വോട്ടുകൾ അസാധുവാക്കണം.
ഈ ഷോയുടെ ഒരു ഭാഗവുമാവാതെ അവിടെ മാറി ഇവിടെ മാറി വിശ്രമിക്കുന്ന ഈ മെയ്യനങ്ങാക്കള്ളിയെ പിടിച്ച് പുറത്താക്കണം. രേണുവിന് ലഭിക്കുന്ന വോട്ടുകൾ അവളുടെ കമ്മട്ടമായ പിആർ വർക്കറുടെ മാത്രമാണ്. ഇവളെ ഒരു പണിയും ചെയ്യാതെ ഈ ഹൗസിനുള്ളിൽ ചിലവിനും കൊടുത്ത് പണവും കൊടുത്ത് പുറത്തുന്നുള്ള അധ്വാനിക്കാത്ത കൂലിയും കൊടുത്തിരുത്തിയിരിക്കുന്നത് കഷ്ടപ്പെടുന്ന മറ്റു മത്സരാർത്ഥികളെയും ഈ ഷോ കാണുന്നവരെയും പുച്ഛിക്കുന്നതിന് തുല്യമാണ്', ദയ അച്ചു കുറിച്ചു.
രേണു സുധി ബിഗ് ബോസ് മെറ്റീരിയൽ അല്ലെന്ന് ഹൗസിൽ നിന്നും ആദ്യം പുറത്തായ സരിഗ, ശാരിക തുടങ്ങിയ മത്സരാർത്ഥികൾ പറഞ്ഞിരുന്നു. രേണു വളരെ ജെനുവിൻ ആയ വ്യക്തിയാണ്. അവർക്ക് പക്ഷെ ബിഗ് ബോസ് പോലൊരു ഗെയിം കളിക്കാനുള്ള ആരോഗ്യപരവും മാനസികപരവുമായ ശേഷി ഇല്ല. അത് അവർ തന്നെ തുറന്ന് പറഞ്ഞതാണ്. പലപ്പോഴായി തന്നോട് അടക്കം ബിഗ് ബോസിൽ നിന്നും പുറത്ത് പോകാൻ താത്പര്യം ഉണ്ടെന്ന് അവർ പറഞ്ഞതായി സരിഗ വെളിപ്പെടുത്തിയിരുന്നു. പ്രതിഫലത്തെ കുറിച്ച് ഓർത്ത് മാത്രമാണ് രേണു സുധി പിന്നീട് ഇക്കാര്യം തിരുത്തി പറയുന്നുണ്ടാകുകയെന്നും സരിഗ വ്യക്തമാക്കിയിരുന്നു.
ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാൾ രേണുവാണെന്ന് നേരത്തേ റിപ്പോർട്ട് ഉണ്ടായിരുന്നു. പ്രതിദിനം അവർക്ക് 50,000 രൂപ വരെയാണ് പ്രതിഫലം ലഭിക്കുന്നതെന്നായിരുന്നു വാർത്തകൾ. രേണുവിന് സമാനമായ തുക പ്രതിഫലമായി വാങ്ങുന്ന മറ്റൊരു താരം അനുമോളാണ്.












Click it and Unblock the Notifications