Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹൻലാലിന് മുന്നിൽ മിണ്ടാട്ടം മുട്ടി രേണു, ജിസേലിനും കണക്കിന് കിട്ടി, എന്താണ് അനുമോളുടെ ശരിക്കുളള പ്രശ്നം?

ബിഗ് ബോസ് മലയാളം അവതാരകനായി മോഹൻലാൽ അത്ര പോര എന്നൊരു പരാതി ഉണ്ടായിരുന്നു ഷോയുടെ ആരാധകർക്ക് ഇതുവരെ. ഹിന്ദി ബിഗ് ബോസ് അവതാരകനായ സൽമാൻ ഖാനെ പോലെ മത്സരാർത്ഥികളെ പറപ്പിക്കുന്നില്ല ലാലേട്ടൻ എന്നായിരുന്നു വിമർശനം. എന്നാൽ ആ പരാതി ഇതോടെ തീർന്നിരിക്കുന്നു.

ഈ വീക്കെൻഡ് എപിസോഡിൽ ഒന്നിന് പിറകെ ഒന്നായി പല മത്സരാർത്ഥികളേയും പറപ്പിച്ചിരിക്കുകയാണ് മോഹൻലാൽ. വളരെയേറെ പ്രശ്നങ്ങൾ നടന്നൊരു ആഴ്ചയാണ് ബിഗ് ബോസിൽ കടന്ന് പോയത്. അതുകൊണ്ട് തന്നെ ചിലർ എയറിലാവും എന്നൊരു പ്രതീക്ഷ ആരാധകർക്ക് നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാലും ഇത്രയും പ്രതീക്ഷിച്ചില്ല എന്നാണ് അവർ പറയുന്നത്.

നെവിൻ ഷോ വിട്ട് പുറത്ത് പോയതും അനുമോളും ജിസേലും തമ്മിലുളള വഴക്ക് കയ്യാങ്കളിയിലേക്ക് വരെ എത്തിയതും ആര്യന്റെ കളിയാക്കിയുളള വർത്തമാനവും രേണു സുധിയുടെ കരച്ചിലും എല്ലാം ഒന്നിന് പിറകെ ഒന്നായി മോഹൻലാൽ പൊക്കി. ഇടയ്ക്കിടെ ക്യാമറയ്ക്ക് മുന്നിൽ ചെന്ന് തനിക്ക് ഇവിടെ നിൽക്കാൻ പറ്റുന്നില്ലെന്നും വീട്ടിലേക്ക് വിടണമെന്നും രേണു സുധി ആവശ്യപ്പെടാറുണ്ട്.. ഇടയ്ക്കിടയ്ക്ക് പോകണം എന്ന് പറയുന്ന രേണുവിന് വാതിൽ ഇപ്പോൾ തുറന്ന് തരാമെന്നും എന്താണോ പോകണോ എന്നും മോഹൻലാൽ ചോദിച്ചു. ഉത്തരമില്ലാതെ നിൽക്കുകയാണ് രേണു സുധി.

biggboss

അനുമോളെ പുറത്താക്കിയില്ലെങ്കിൽ ക്വിറ്റ് ചെയ്യുമെന്ന് പറഞ്ഞ് ഷോ വിട്ട് പോയ നെവിനെയും വെറുതെ വിട്ടില്ല. ഒരാൾ ഇറങ്ങിപ്പോയാൽ തിരിച്ച് വിളിക്കുന്ന പ്രശ്നമേ ഇല്ലെന്നും വളരെ അധികം സോറി പറഞ്ഞത് കൊണ്ട് മാത്രമാണ് തിരിച്ച് എടുത്തത്. ബിഗ് ബോസിനോട് പോയി ഇത് ചെയ്യണം എന്ന് പറയുന്നു. എന്ത് ചെയ്യണം എന്ന് ഞങ്ങൾക്കറിയാം. അങ്ങനെ തോന്ന്യവാസം കാണിക്കാൻ പറ്റില്ലെന്നും പറയാതെ തന്നെ പുറത്താക്കാൻ അറിയാമെന്നും മോഹൻലാൽ തുറന്നടിച്ചു.

കഴിഞ്ഞ ആഴ്ച മുഴുവൻ കണ്ടന്റ് ഉണ്ടാക്കിയ അനുമോൾക്കും ആവശ്യത്തിനുളളത് മോഹൻലാലിന്റെ കയ്യിൽ നിന്ന് കിട്ടി. എന്താണ് അനുമോളുടെ ശരിക്കുളള പ്രശ്നം എന്ന് മോഹൻലാൽ ചോദിച്ചു. മേക്കപ് ഉപയോഗിക്കരുതെന്ന് ബിഗ് ബോസ് പറഞ്ഞിട്ടുണ്ടെന്നുളള അനുവിന്റെ മറുപടിക്ക്, ബിഗ് ബോസ് പറഞ്ഞതെല്ലാം കേൾക്കുന്ന ആളാണോ നിങ്ങൾ എന്നായിരുന്നു മോഹൻലാലിന്റെ മറുചോദ്യം. ക്യാപ്റ്റൻ പറയുന്നത് കേൾക്കാത്തതിനേയും മോഹൻലാൽ ചോദ്യം ചെയ്തു. തന്നെ എല്ലാവരും ടാർഗറ്റ് ചെയ്യുന്നു എന്നുളള അനുമോളുടെ പരാതിയിക്ക് അത് ഒരു ഗെയിം അല്ലേ എന്ന് മോഹൻലാൽ ചോദിച്ചു.

ആരെങ്കിലും വന്ന് നിങ്ങളുടെ ചുണ്ടിൽ തൊട്ടാൽ എന്ത് ചെയ്യുമെന്ന് മോഹൻലാൽ ചോദിച്ചു. മിണ്ടാതെ നിൽക്കുന്ന അനുമോളെ വീഡിയോയിൽ കാണാം. ജിസേലിനോടും എന്താണ് പ്രശ്നമെന്ന് മോഹൻലാൽ ചോദിച്ചു. അനുവിനെ പിടിച്ച് തള്ളിയപ്പോൾ എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിലോ എന്ന് ചോദിച്ച മോഹൻലാൽ രണ്ട് പേർക്കും ചികിത്സ വേണമെന്നും പുറത്ത് വന്ന പ്രമോ വീഡിയോയിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+