Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി​ഗ് ബോസ് സീസൺ 3ന്റെ സമയത്ത് മെയിൽ അയച്ച് ഭീഷണി ഉണ്ടായിട്ടുണ്ട്; തുറന്നുപറഞ്ഞ് യൂട്യൂബർ‌ രേവതി

ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് ബി​ഗ് ബോസ് മലയാളം സീസൺ 6 ആരംഭിക്കാൻ പോവുകയാണ്. മാർച്ച് 10 നാണ് ലോ‍ഞ്ചിം​ഗ് എപ്പിസോഡ്. ആരൊക്കെ ആയിരിക്കും ഇത്തവണ ബി​ഗ് ബോസ് വീട്ടിലെത്തുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. പലരുടെയും പേരുകൾ മത്സരാർത്ഥികളുടെ ലിസ്റ്റിൽ പറഞ്ഞുകേൾക്കുന്നുണ്ട്. വിവിധ മേഖലകളിലെ പ്രമുഖർ മത്സരാർത്ഥികളായി ഉണ്ടാവും. സീസൺ ഒന്ന് മുതൽ 5 വരെ മികച്ച സ്വീകാര്യതയാണ് ബി​ഗ് ബോസിന് ലഭിച്ചത്.

ഷോയെക്കുറിച്ച് നിരവധി വ്യക്തികൾ റിവ്യൂ പറയാറുണ്ട്. അത്തരത്തിൽ റിവ്യൂ പറഞ്ഞ് ശ്രദ്ധനേടിയ വ്യക്തിയാണ് രേവതി. കഴിഞ്ഞ ആറ് വർഷമായി ഷോയെക്കുറിച്ചുള്ള റിവ്യൂ രേവതി പറയാറുണ്ട്. സീസൺ ആറിനെക്കുറിച്ചുള്ള വിവരങ്ങളും ആരതി നൽകുന്നുണ്ട്.

bb revathy

ഇപ്പോൾ തനിക്കെതിരെ വരുന്ന വിമർശനങ്ങളെക്കുറിച്ചും മോശം കമന്റുകളെക്കുറിച്ചും പറയുകയാണ് രേവതി. സൈന സൗത്ത് പ്ലസിനോടാണ് ആരതി ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. തനിക്ക് ഒത്തിരി ഓൺലൈൻ അറ്റാക്ക് ഉണ്ടായിട്ടുണ്ടെന്നും സീസൺ മൂന്നിലൊക്കെ മെയിൽ അയച്ച് ഭീഷണി ഉണ്ടായിട്ടുണ്ടെന്നും ആരതി പറയുന്നു.

" എനിക്ക് ഒത്തിരി ഓൺലൈൻ അറ്റാക്ക് ഉണ്ടായിട്ടുണ്ട്. സീസൺ മൂന്നിലൊക്കെ മെയിൽ അയച്ച് ഭീഷണി ഉണ്ടായി. ആദ്യമാെക്കെ ഇതെന്താ ഇങ്ങനെ എന്ന് എനിക്ക് തോന്നിയിരുന്നു. ഇത്രയ്ക്ക് വേണ്ടി പറയാൻ ഞാൻ ഒന്നും പറയുന്നില്ല.

അത് ചെയ്യേണ്ടിയിരുന്നില്ല, അല്ലെങ്കിൽ അത് ചെയ്തില്ല എന്നെ പറയാറുള്ളൂ, ചിലർ മത്സരാർത്ഥികളെ അന്തമായി സ്നേഹിച്ചിട്ട് കമന്റ് ഇടും. എന്റെ മോളെ വരെ പറയുന്നവരുണ്ട്, കാസ്റ്റ് വരെ എടുത്തിട്ടാണ് കമന്റ് ചെയ്യുന്നത്, രേവതി പറഞ്ഞു.ഞാൻ ഇതൊന്നും ആലോചിക്കുന്നത് പോലും ഇല്ല, പക്ഷേ അങ്ങനെ ആക്കാൻ വേണ്ടി കുറച്ച് പേരുണ്ട്. പേയ്ഡും ക്രിയേറ്റഡ് ആയിട്ടുള്ളതും വരുന്നുണ്ട്. ഭയങ്കര ഫാൻ ഫോളോവിങ്ങുമായി ഒരാൾ രാജാവായി.

അയാൾ എന്തെങ്കിലും തെറ്റ് ചെയ്തു. അത് തെറ്റായി എന്ന് പറഞ്ഞാൽ പിന്നെ ഞാൻ മറ്റെ ആളുടെ വശമാണെന്ന് പറയും. പ്ലാൻഡ് അറ്റാക്ക് നടക്കും. ഉടനെ വാട്സാപ്പിൽ മെസേജുകൾ വരും. കൂട്ടമായി വന്ന് അറ്റാക്ക് ചെയ്യുന്നവരുമുണ്ട്. ഫാൻസുള്ള എല്ലാവർക്കും ഇങ്ങനെ വരാറുണ്ട് ഈ സീസണിലും വരും, പ്രത്യേകിച്ച് രാജക്കന്മാർ ഉണ്ടെങ്കിൽ, പ്രതീക്ഷിച്ചാണ് ഇരിക്കുന്നത്, രേവതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+