Get Updates
Get notified of breaking news, exclusive insights, and must-see stories!

പരിഹസിക്കുന്നവർക്ക് റിയാസിന്റെ മറുപടി; മേക്കപ്പ് ഇട്ട് ചെയ്യുന്ന വീഡിയോയ്ക്ക് കിട്ടുന്ന പ്രതിഫലം ഇത്ര..

ബി​ഗ് ബോസ് മലയാളം സീസൺ 4 ഏറ്റവും കൂടുതൽ ശ്രദ്ധ ലഭിച്ച മത്സരാർത്ഥികളിൽ ഒരാളാണ് റിയാസ് സലിം. ഏറ്റവും കൂടുതൽ വിമർശനം ലഭിച്ച മത്സരാർത്ഥി കൂടിയായിരുന്നു റിയാസ്. എന്ത് കാര്യം മുഖത്ത് നോക്കി പറയുന്ന ശീലമാണ് റിയാസിന്. അതുകൊണ്ട് ബി ബി ഹൗസിനകത്ത് പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്.

ബി​ഗ് ബോസിന് ശേഷം പുറത്തെത്തിയ റിയാസ് സോഷ്യൽ മീഡിയയിൽ സജീവമാണ്. റിയാസിന്റെ സംസാരവും വസ്ത്രധാരണ രീതിയും പലപ്പോഴും പരിഹസിക്കപ്പെട്ടിട്ടുണ്ട്. മേക്കപ്പ് ചെയ്തും ലിപ്സ്റ്റിക്ക് ഇട്ടുമൊക്കെ റിയാസ് വീഡിയോ പങ്കുവെയ്ക്കാറുണ്ട്. റിയാസിന്റെ ഈ രീതിയെ പരിഹസിച്ച് ഒരു വിഭാ​ഗം രം​ഗത്ത് എത്തുകയും ചെയ്യാറുണ്ട്.

Riyaazz

എന്നാൽ ഈ പരിഹാസങ്ങൾക്കൊന്നും റിയാസ് വില കല്പിക്കാറില്ല. നല്ല മറുപടിയും നൽകാറുണ്ട്. ഇപ്പോൾ താൻ മേക്കപ്പ് വീഡിയോ പങ്കുവെയ്ക്കുന്നതിനെ പരിഹസിച്ചവർക്കുള്ള മറുപടി നൽകിയിരിക്കുകയാണ് റിയാസ്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

താൻ മേക്കപ്പ് ഇടുന്നത് തന്റെ പൈസയ്ക്കാണെന്നും അതിന് മറ്റുള്ളവർക്ക് എന്താണ് പ്രശ്നമെന്നും റിയാസ് ചോദിക്കുന്നു. ഇത്തരം കമന്റ് ഇടുന്നവർക്ക് എന്താണ് ലഭിക്കുന്നതെന്നും റിയാസ് ചോദിച്ചു. താൻ മേക്കപ്പ് ഇടുന്നതും കയ്യിൽ ബാ​ഗ് പിടിക്കുന്നതും ഷൈനിം​​ഗ് ആയിട്ടുള്ള വസ്ത്രം ധരിക്കുന്നതും ആണോ അവരുടെ പ്രശ്നം. ഞാൻ മേക്കപ്പ് ഇടുന്നത് എന്റെ പണം കൊണ്ടാണ്, ഇങ്ങനെ ചെയ്യണമെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും റിയാസ് പറയുന്നു.

'' എന്റെ മേക്കപ്പ് വീഡിയോ കണ്ട് എന്നെ തെറിവിളക്കുന്ന മനുഷ്യന്മാർ ആലോചിക്കേണ്ടത്, ഞാൻ സിംപിളി മേക്കപ്പ് ഇട്ട് ചെയ്യുന്ന വീഡിയോയ്ക്ക് എനിക്ക് ബ്രാൻഡ് പേ ചെയ്യുന്നുത് ഒരുലക്ഷം രൂപയായിരിക്കാം.

നിങ്ങളെന്നെ വന്ന് തെറി വിളിക്കുന്ന ആളുകൾ മാസത്തിൽ മുപ്പത് ദിവസം ഇരുന്ന് മെന്റലി, ഫിസിക്കലി, ഇമോഷണലി വർക്ക് ചെയ്താൽ കിട്ടാത്ത ക്യാഷ് മേക്കപ്പിന്റെ ഒരു വീഡിയോ ഇട്ട് ഞാൻ ഉണ്ടാക്കുന്നുണ്ട്. ഞാൻ ലിപിസ്റ്റ്ക്ക് ഇട്ട് പണം ഉണ്ടാക്കുന്നുണ്ട്, നിങ്ങൾ എന്താണ് ചെയ്യുന്നത്. നിങ്ങൾ എന്നെ വേദനിപ്പിക്കാൻ ശ്രമിക്കുകയാണ്, പക്ഷേ എന്നെ അത് ബാധിക്കുക പോലുമില്ല, റിയാസ് പറഞ്ഞു.

താൻ മേക്കപ്പ് അത്രയേറെ ഇഷ്ടപ്പെടുന്ന ആളാണ്. തന്നെ ഇഷ്ടമുള്ളവരെ മാത്രം ഇഷ്ടപ്പെട്ടാൽ മതി, എന്തിനാണ് ആവശ്യമില്ലാത്ത വെറുപ്പ് പ്രചരിപ്പിക്കുന്നതെന്നും റിയാസ് പറയുന്നു. ബി​ഗ് ബോസ് മലയാളം സീസൺ 4 ൽ വൈൽ‍ഡ് കാർഡ് ആയിട്ടാണ് റിയാസ് എത്തിയത്. അവസാനം വരെ പിടിച്ച് നിൽക്കാൻ റിയാസിന് സാധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+