ആ ഫോട്ടോയിൽ അങ്ങനൊരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ടോ? സോഷ്യൽമീഡിയയിൽ ചർച്ചയായി സെറീന പങ്കുവെച്ച ഫോട്ടോ
ബിഗ് ബോസ് സീസണ്‍ 5 അവസാനിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പ്രിയ താരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് വലിയ ആകാംക്ഷയാണ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത് സാഗറും സെറീനയും ഒരുമിച്ചുള്ള ഫോട്ടോകളാണ്. ദുബായില്‍ നിന്നുള്ള ഫോട്ടോകളാണ് സെറീന പങ്കുവെച്ചത്.
നിരവധി പേരാണ് കമന്റുമായി എത്തിയത്. ആരാധകരെ സംബന്ധിച്ച് ഏറെ ആവേശം നിറഞ്ഞ നിമിഷമായിരുന്നു ഇത്. ഇരുവരും പ്രണയത്തിലാണോ എന്ന് ഇപ്പോഴും ഉറപ്പായിട്ടില്ല, ബിഗ്‌ബോസിനകത്ത് ഉണ്ടായിരുന്ന സമയത്ത് ഇരുവരും തമ്മില്‍ പ്രണയത്തിലാണ് എന്ന ചര്‍ച്ച ഉയര്‍ന്നുവന്നിരുന്നു. തുടക്ക സമയത്ത് റെനീഷയും സെറീനയും ആയിരുന്ന കൂട്ട്..

സാഗറും ജുനൈസുമായിരുന്നു അടുത്ത ബന്ധം ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് സാഗറും സെറീനയും തമ്മില്‍ നല്ല സൗഹൃദത്തിലായി പ്രണയം എന്ന് തോന്നുമെങ്കിലും രണ്ട് പേരും അത് തുറന്നുപറഞ്ഞിരുന്നില്ല. അതിനിടയില്‍ ആയിരുന്നു സാഗറിനെ തനിക്ക് ഭയങ്കര ഇഷ്ടമാണ് എന്ന് നാദിറ പറഞ്ഞത്, സെറീനയെ ഇഷ്ടമാണെന്ന് ജുനൈസും പറഞ്ഞു.
ഇതോടെ പ്രേക്ഷകരും ആകെ ആശങ്കയിലായി. എന്നാല്‍ നാദിറയോട് പ്രണയമില്ലെന്ന് സാഗറും ജുനൈസിനോട് പ്രണയം ഇല്ലെന്ന് സെറീനയും വ്യക്തമാക്കി. ഏറെ വൈകാതെ സെറീന- സാഗര്‍ പ്രണയം പൂവണിയുമെന്ന് പ്രേക്ഷകര്‍ കരുതിയെങ്കിലും സാഗര്‍ പുറത്തായതോടെ ആ സാധ്യതയും തീര്‍ന്നു.
എന്നാല്‍ സെറീനയെ കാണാന്‍ താന്‍ ദുബായില്‍ വരുമെന്ന് സാഗര്‍ വാക്ക് കൊടുത്തിരുന്നു ആ വാക്കാണ് ഇപ്പോള്‍ പാലിച്ചത് എന്നാണ് ഇവരുടെ ആരാധകര്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോസ് പങ്കുവെച്ചതിന് പിന്നാലെ നിരവധിപേരാണ് കമന്റുമായി എത്തിയത് റെനീഷയും നാദിറയുമൊക്കെ കമന്റ് ചെയ്തിരുന്നു. സാഗറീന ഫാന്‍സിന് ചാകരയായി എന്നായിരുന്നു റെനീഷ പറഞ്ഞത്.
എന്തായാലും ഫോട്ടോ വന്നതോടെ സാഗറീന ഫാന്‍സ് ആവേശത്തിലാണ്. ഇപ്പോള്‍, ഈ ഫോട്ടോയുടെ ഒരു പ്രത്യേകത ആരാധകര്‍ കണ്ടെത്തിയിരിക്കുകയാണ്. സാഗറിന്റെ ഇന്‍സ്റ്റാ ഡിപിയില്‍ അമ്മയ്‌ക്കൊപ്പം ഉള്ള ചിത്രമാണ്.. അതില്‍ സാഗറും അമ്മയും നീല ഷേയ്ഡ് ഉള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത് ഇപ്പോള്‍ സാഗറും സെറീനയും ഉള്ള ഫോട്ടയോില്‍ അതേ കളര്‍ തീം തന്നെയാണ്. ആരാധകര്‍ക്കിടയില്‍ ഇക്കാര്യം ആണ് ഇപ്പോള്‍ ചര്‍ച്ച. സാഗറിന് അമ്മയെ പോലെ തന്നെ ഏറെ പ്രിയപ്പെട്ട ആളാണ് സെറീന എന്നാണ് ഇവര്‍ പറയുന്നത്.












Click it and Unblock the Notifications