'ജാസ്മിനെ ഉളുപ്പുണ്ടോ നിനക്ക്, നീ എന്തൊക്കെയാണ് ഇവിടെ ചെയ്യുന്നത്': ജാസ്മിനെ പൊരിച്ച് അഭിഷേക് ശ്രീകുമാർ
ബിഗ് ബോസ് മലയാളം വീട്ടിലേക്ക് ആറ് വൈല്‍ഡ് കാർഡ് എന്‍ട്രികളും എത്തിക്കഴിഞ്ഞു. സായി കൃഷ്ണ, അഭിഷേക് എസ്, അഭിഷേക് ജയദീപ്, പൂജ കൃഷ്ണന്‍, നന്ദന, സെബിന്‍ എന്നിവരാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് വൈല്‍ഡ് കാർഡായി എത്തിയ താരങ്ങള്‍. വീട്ടിലേക്ക് എത്തിയ ഓരോരുത്തരേയും നിലവിലെ മത്സരാർത്ഥികള്‍ ചേർന്ന് സ്വാഗതം ചെയ്യുകയും ചെയ്യുന്നു.
നിലവില്‍ വീടിന് അകത്തുള്ളവരെക്കുറിച്ച് നിങ്ങള്‍ക്ക് തോന്നിയ അഭിപ്രായം പറയുക എന്നതായിരുന്നു വൈല്‍ഡ് കാർഡുകള്‍ക്ക് ബിഗ് ബോസ് നല്‍കിയ ആദ്യ ടാസ്ക്. ഇതോടെ ഓരോരുത്താരായി ഓരോ മത്സരാർത്ഥികളെക്കുറിച്ചുമുള്ള അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞു. മടിയൊന്നും ഇല്ലാതെ പലരും വ്യക്തമായ അഭിപ്രായങ്ങളായിരുന്നു പറഞ്ഞത്.

ജാസ്മിന്‍ - ഗബ്രി കോംമ്പോ, ജാന്മണിയുടെ ശാപം, ജിന്റോയുടെ മോശം വാക്കുകള്‍, കട്ടിലില്‍ തന്നെ ഇരിക്കുന്ന അന്‍സിബ, ആക്ടീവ് അല്ലാത്ത ശ്രീതു, സായി, അന്‍സിബയുടെ മികച്ച മത്സരം എന്നിവെല്ലാം ഓരോ വൈല്‍ഡ് കാർഡ് എന്‍ട്രികളും തുറന്ന് പറഞ്ഞു. ഇതില്‍ ജാസ്മിന്‍ - ഗബ്രി കോംമ്പോയെക്കുറിച്ചാണ് പലരും അഭിപ്രായപ്പെട്ടത്.
അഭിഷേക് ശ്രീകുമാർ നിശിതമായ വിമർശനമായിരുന്നു ജാസ്മിന്‍ - ഗബ്രി കൂട്ടുകെട്ടിനെതിരെ നടത്തിയത്. ഗബ്രി നല്ലൊരു മത്സരാർത്ഥിയാണ്. പക്ഷെ ഇറങ്ങി വന്ന് കളിക്കണം. ആ കൂട്ടുകെട്ട് ഒഴിവാക്കുന്ന് നിനക്ക് ഗുണം ചെയ്യും. അങ്ങനെ പുറത്ത് വരുന്നത് ഒരു മത്സരാർത്ഥി എന്ന നിലയില്‍ എനിക്ക് ദോഷം ചെയ്യും. എന്നാലും ഇവിടേയുള്ള എല്ലാവരുടേയും മികച്ച മത്സരം പുറത്തുകൊണ്ടുവരിക എന്നതാണ് എൻ്റെ ആഗ്രഹം. ശക്തരല്ലാത്ത മത്സരാർത്ഥികളോട് മത്സരിക്കുന്നതില്‍ കാര്യമില്ല. ഗബ്രി ശക്തനാണ്, പക്ഷെ അവിടെ പെട്ടുപോയിരിക്കുകയാണെന്നും അഭിഷേക് ശ്രീകുമാർ പറയുന്നു.
ജാസ്മിനോട് ചില കാര്യങ്ങള്‍ പറയണം എന്നായിരുന്നു ഞാന്‍ ഇവിടേക്ക് വരുന്നുണ്ട് എന്ന് അറിഞ്ഞപ്പോള്‍ പലരും പറഞ്ഞത്. പുറത്തെ കാര്യങ്ങള്‍ എന്തായാലും ഇവിടെ പറയാന്‍ സാധിക്കില്ല. എനിക്ക് എൻ്റെ കാര്യം ഇവിടെ പറയാലോ. ഉളുപ്പുണ്ടോ ജാസ്മിനെ നിന്ന് എന്നായിരുന്നു ആളുകളുടെ ചോദ്യം. അത് മനസ്സിലാക്കേണ്ടത് നിന്റെ ഇഷ്ടം. നീ എന്താണ് ഇവിടെ ചെയ്യുന്നത്. അത് വെച്ച് തന്നെ നോക്കൂ എന്നും അഭിഷേക് പറയുന്നു.
ജാന്മണിയുടെ ജെന്‍ഡർ കാർഡ് ഇറക്കലിനേയും അഭിഷേക് ശ്രീകുമാർ സൂചിപ്പിച്ചു. ആണിനോടും പെണ്ണിനോടുമല്ല കളിച്ചത് എന്ന് പറയല്‍, തൊണ്ട പോകും എന്നൊക്കെയുള്ള പ്രാകലും മോശമായ കാര്യമാണ്. ജിന്റോയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ആദ്യം വളരെ ഇഷ്ടമായിരുന്നെങ്കിലും മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അഭിഷേക് ശ്രീകുമാർ പറഞ്ഞു.












Click it and Unblock the Notifications