Get Updates
Get notified of breaking news, exclusive insights, and must-see stories!

നോറ തകർത്തതല്ല, ജാസ്മിനോടുള്ള കുശുമ്പിന്റെ മൂർത്തീ ഭാവമാണ് അപ്പോള്‍ കണ്ടത്; വൈറല്‍ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ആഴ്ചത്തെ എപ്പിസോഡുകള്‍ കഴിഞ്ഞതോടെ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഏറ്റവും കൂടുതല്‍ പ്രശംസ ലഭിച്ചത് നോറയ്ക്കായിരുന്നു. എന്തിനും ഏതിനും കരയുന്ന ഒരു കുട്ടി എന്ന ഇമേജില്‍ നിന്നും വ്യക്തമായ നിലപാടുള്ള മത്സരാർത്ഥിയായി നോറയെ കണ്ടുവെന്നാണ് പ്രേക്ഷകർ പറയുന്നത്.

ശനിയാഴ്ചത്തെ എപ്പിസോഡില്‍ വീടിനുള്ളില്‍ ഏറ്റവും കൂടുതല്‍ മോശം വാക്കുകള്‍ പറയുന്നവർക്ക് 18+ മാല ഇട്ട് കൊടുക്കൽ ടാസ്ക് ഉണ്ടായിരുന്നു. സ്വാഭാവികമായും കൂടുതൽ മാലകള്‍ കിട്ടിയത് ജിന്റോക്കും ഗബ്രിക്കും. രണ്ട് പേരേയും വീട്ടില്‍ നിന്നും ലാലേട്ടൻ പുറത്താക്കുകയും ചെയ്തു. എന്നിട്ട് കണ്ണുകെട്ടി ആക്റ്റിവിറ്റി റൂമിൽ കൊണ്ട് നിർത്തി.

norah-jasmine

വീട്ടുകാരൂടെ അഭിപ്രായം ചോദിച്ചതിന് ശേഷം ഷോയിലേക്ക് തിരിച്ച് കൊണ്ടുവരാനായിരുന്നു തീരുമാനം. എല്ലാവരും തെറ്റു തിരുത്താൻ തിരിച്ച് വന്നോട്ടേയെന്ന് അഭിപ്രായപ്പെട്ടു. എതിർ അഭിപ്രായം ഉള്ളവർ ഉണ്ടോന്ന് ചോദിച്ചപ്പോൾ നോറ മാത്രം കൈ പൊക്കി പറഞ്ഞു തിരിച്ച് കൊണ്ട് വരണ്ട എന്ന നിലപാട് സ്വീകരിച്ചു.

'അവർ കൊച്ച് കുട്ടികൾ അല്ലല്ലോ, പലപ്പഴായി വാണിങ്ങ് കിട്ടിയിട്ടും തെറി പറഞ്ഞിരുന്നു. ലാലേട്ടൻ എടുത്ത തീരുമാനം ആണു ശരി' എന്നുമായിരുന്നു നോറയുടെ നിലപാട്. ഇരുവരേയും ഷോയിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ നോറയ്ക്ക് പ്രശംസകള്‍ ലഭിക്കുന്നതാണ് കണ്ടത്.

'നോറ ഫയർ ആയ ദിവസമായിരുന്നു. തന്റെ മനസ്സിൽ ഉള്ളതെന്തോ അത് ധൈര്യത്തോടെ വിളിച്ചു പറഞ്ഞവൾ. അവിടെ ജിന്റോയ്ക്കോ ഗബ്രിക്കോ കപ്പ് നേടി കൊടുക്കാൻ വേണ്ടി വന്നവർ അല്ല ആരും. തന്റെ എതിരാളികൾ പുറത്തു പോയാൽ അത് തനിക്കു നല്ലതാണെന്നു ചിന്തിച്ചവർ തന്നെ ആയിരിക്കും അവിടെ ഉള്ളവർ എല്ലാവരും. പക്ഷെ അത് പറയാൻ നോറകു മാത്രമേ ധൈര്യം ഉണ്ടായുള്ളൂ.' എന്നാണ് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്.

ഇമോഷൻസ് കുറച്ചു അധികം ഉണ്ട് എന്നെ ഉള്ളു. പക്ഷെ നോറ പറയുന്ന പോയിന്റ്സ് ഏറെ കുറെ ശരിയാണ്. ലാസ്റ്റ് താൻ പുറത്തായില്ല എന്നറിഞ്ഞപ്പോൾ നോറ ചെയ്ത ആക്ഷൻസ് കണ്ടാൽ അറിയാം അവള്‍ എത്രത്തോളം എക്സ്പ്രസീവും ജെനുവിനും ആണെന്ന്. ഉള്ളിലുള്ള ഫീലിങ് അതെ പടി പുറത്തു കാണിക്കുന്നവളാണെന്നും പ്രേക്ഷകർ കൂട്ടിച്ചേർക്കുന്നു.

അതേസമയം നോറയെ വിമർശിച്ചുകൊണ്ട് ചിലർ എത്തുന്നുണ്ട് എന്നത് മറച്ചുവെക്കാനാവില്ല. ജാസ്മിനോടുള്ള വിരോധം കാരണം നോറയെ ചിലർ ഇന്ന് "തീ " എന്നൊക്കെ വിശേഷിപ്പിക്കുന്നത് കണ്ടുവെന്നാണ് നോറയെ എതിർക്കുന്നുവർ പറയുന്നത് . "നല്ല പിള്ള ""ചമഞ്ഞിരിക്കുന്ന ഭൂരിപക്ഷം സ്ത്രീകളിൽ നിന്നും അനുഭവിക്കുന്ന അതെ വൈബ് ആണ് നോറയിൽ നിന്നും കണ്ടതെന്നും അവർ പറയുന്നു.

അമിതമായി മറ്റൊരു പെണ്ണിനോടുള്ള അസൂയ മൂലം ഇവൾ പലപ്പോഴും പല്ലിറുമുന്നതും തുറിച്ചു കൺകോണിൽ നോക്കുന്നതും കാണാറുണ്ടായിരുന്നു. ഇന്ന് കണ്ടത് നിലപാട് എന്ന് കുറെ മണ്ടന്മാർ പറയുന്നത് കേട്ടു. അവളുടെ ജാസ്മിനോടുള്ള കുശുമ്പിന്റെ മൂർത്തീഭാവം ആണ് ഇന്ന് കണ്ടത്. ഗബ്രിയ്ക് ടാഗ് കൊടുത്തു പുറത്താക്കുന്നു എന്ന് കണ്ടപ്പോൾ വീണ്ടും സയലന്റ് പെണ്ണിന്റെ അതെ ""നല്ലപിള്ള ""കളി.

ഞാൻ ക്ഷമിച്ചതാണ്, എന്റെ വീട്ടുകാരെ പറഞ്ഞിട്ട് ആണ് (അത് കേട്ടാൽ ഓടി സപ്പോർട്ട് ചെയ്യുമല്ലോ ആൽഫ മെയിലുകാർ). എന്നിട്ട് പുറത്താക്കുന്നില്ല എന്ന് കണ്ടപ്പോൾ, കുശുമ്പ് പരിധിവിട്ട് പുറത്തു വന്നു. (ഒരുപാടു നല്ലപിള്ളകളേ കണ്ടിട്ടുണ്ട് ഇതുപോലുള്ള) എനിക്ക് താല്പര്യം ഇല്ല ലാലേട്ടാ എന്ന്. ഇതൊക്കെ സയലന്റ് ആയി കാണുന്ന ബിഗ്‌ ബോസ്സ് തന്നെ അതുകൊണ്ടാണ് നോറയെ വിളിച്ചത് ജാസ്മിനെ സേവ് ആക്കാനെന്നും പ്രേക്ഷകർ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+