ജിന്റോ പുറത്തെ സത്യങ്ങള്‍ വിളിച്ച് പറഞ്ഞു: ജാസ്മിന്‍ നോറ, ഗബ്രി എന്നിവർക്കെതിരെ ബിഗ് ബോസ് നടപടിയോ?
പുറത്ത് പരിചയക്കാരായ മത്സരാർത്ഥികള്‍ ബിഗ് ബോസ് വീടിനുള്ളില്‍ ഗെയിം പ്ലാന്‍ ചെയ്ത് മത്സരിക്കുന്നുവെന്ന ആരോപണം പ്രേക്ഷകർ ഉയർത്താന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഈ ആരോപണത്തിന് ശക്തിപകരുന്ന ഒരു വെളിപ്പെടുത്തലാണ് സീസണ്‍ 6 ലെ പ്രധാന മത്സരാർത്ഥികളില്‍ ഒരാളായ ജിന്റോ ബിഗ് ബോസിനോട് തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.
ബിഗ് ബോസ് വീട്ടിലെ ചില മത്സരാര്‍ത്ഥികള്‍ നേരത്തെ പുറത്ത് നിന്ന് തന്നെ പ്ലാന്‍ ചെയ്താണ് വന്നിരിക്കുന്നുവെന്ന പ്രേക്ഷകരുടെ ആരോപണമാണ് ജിന്റോയും ആവർത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ജിന്റോ ഈ ആരോപണം ഉയര്‍ത്തിയിരുന്നു. പുറത്ത് ഈ വിഷയം ഇപ്പോള്‍ വലിയ രീതിയില്‍ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണെങ്കിലും അകത്ത് ജിന്റോ അല്ലാതെ വേറെ ആരും ഇത് കാര്യമാക്കിയിട്ടില്ല.

'ഇവിടെ മൂന്നാലഞ്ച് പേര്‍ ഒത്തുകളിക്കുകയാണ്. അര്‍ജുന്‍, റസ്മിന്‍, നോറ, ജാസ്മിന്‍, ഗബ്രി. ഇവര്‍ അഞ്ചു പേരും പ്ലാന്‍ ചെയ്ത് വന്നതാണ്. എന്നേയും അതിലേക്ക് ക്ഷണിച്ചിരുന്നു. പക്ഷെ ഞാന്‍ പോയില്ല. എനിക്ക് എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കില്‍ പറഞ്ഞു തരൂ, എനിക്ക് ഇതില്‍ കപ്പ് അടിക്കണം എന്ന് ആഗ്രഹമുണ്ട്' ഇന്നലെ രാവിലെ ജിന്റോ ബിഗ്ബോസിനോട് പറഞ്ഞു.
ജിന്റോയുടെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. ജിന്റോ പറയുന്നത് ശരിയാണെങ്കില്‍ പ്രേക്ഷകരെ കബളിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ മത്സരാർത്ഥികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നത്. അത്തരം പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളിലും സജീവമായി കഴിഞ്ഞു. അത്തരത്തിലുള്ള ഒരു കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ജാസ്മിൻ, ഗബ്രി, റെസ്മിൻ, നോറ, ഇവർ പുറത്തുനിന്നും ഒരുമിച്ചു കളിക്കാൻ ആണ് പ്ലാൻ ഇട്ടത്. ജിന്റോയുടെ അടുത്ത സുഹൃത്തായ നോറയാണ് ജിന്റോയെ ഈ ഗ്രൂപ്പിലെത്തിക്കാൻ വേണ്ടി വിളിച്ചത്. പക്ഷെ ജിന്റോ സമ്മതിച്ചില്ല.
മാത്രമല്ല ജിന്റോയെ ഈ ഗ്രൂപ്പിൽ എത്തിക്കാം എന്ന് ഉറപ്പു പറഞ്ഞ നോറയെ ഇവർ വന്നപ്പോൾ മുതൽ അവോയ്ഡ് ചെയ്യുകയും ഒറ്റപ്പെടുത്തുകയും ചെയ്തു, എന്തുകൊണ്ടന്നാൽ, നോറ ബാക്കി ഉള്ള ടീമ്സിനെ കുറിച്ച് ജിന്റോയോട് സൂചിപ്പിച്ചിരുന്നു. ജിന്റോ ഈ ഗ്രൂപ്പിന്റെ കാര്യം പുറത്തു പറഞ്ഞാൽ നോറ കുടുങ്ങും. കാരണം നോറയാണ് ജിന്റോയെ വിളിച്ചത്!
എന്നാൽ തുടക്കം മുതൽ നോറയുമായി അവർ (ജാസ്മിൻ, ഗബ്രി )ശത്രുത പുലർത്തുന്നതിനാൽ നോറ പറഞ്ഞാൽ ആരും അത് വിശ്വസിക്കില്ല. എന്ന കാരണം കൊണ്ടാണ് തുടക്കത്തിലേ അടിച്ചു പിരിഞ്ഞത്. നോറയാണ് ജിന്റോയെ വിളിച്ചത്,വിളിച്ച സമയത്തു വ്ലോഗ്ഗർ ജാസ്മിൻ, റെസ്മിൻ, അങ്കമാലിയിലെ ആക്ടർ എന്നിവരെ കുറിച് നോറ പറഞ്ഞിരുന്നു. എന്നാൽ ഡീലിന് തയ്യാറല്ലാത്ത ജിന്റോ തന്റെ പേര് വെളിപ്പെടുത്തും എന്ന ഭയത്താലാണ് തുടക്കം മുതൽ നോറ ജിന്റോയെ എതിർത്തത്.
എന്നാൽ പുറത്തുനിന്നും നോറയുമായി കൈകൊടുത്ത ജാസ്മിനും, ഗബ്രിയും ഇവിടെ വന്നു ഫയർ തുടങ്ങിയപ്പോൾ, നോറയ്ക്ക് ജിന്റോയിലേക്കുള്ള ലക്ഷ്യം തെറ്റിപോകുകയും പതറിപോകുകയും,ചെയ്തു
Nb: ലാസ്റ്റ് 5വിൽ എത്തും എന്ന് ഉറപ്പിച്ചിട്ടാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. കൂടെ നിന്നവർ ഒറ്റിയത് കൊണ്ടാണ് പുള്ളിക്കാരി അവിടെ കരഞ്ഞു മെഴുകി നടക്കുന്നത്. ജിന്റോയ്ക്കു പകരം മറ്റൊരാളെ ഗ്രൂപ്പിൽ ഉൾപ്പെടുത്തി എന്ന് കേൾക്കുന്നു. പക്ഷെ അതിനെ കുറിച് കൂടുതൽ ഒന്നും അറിയില്ല












Click it and Unblock the Notifications