Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹഗ്ഗും നെറ്റിയില്‍ ഉമ്മ വെച്ചതുമല്ലാതെ വേറെ എന്ത് ചെയ്തെന്ന് ജാസ്മിന്‍: സായി ജാസ്മിനോട് എല്ലാം പറഞ്ഞു

ബിഗ് ബോസ് വീടിനുള്ളിലെ ജാസ്മിന്‍-ഗബ്രി റിലേഷന്‍ ഷോയ്ക്ക് അകത്ത് മാത്രമല്ല, പുറത്തും ഇതിനോടകം വലിയ രീതിയില്‍ ചർച്ചാ വിഷയമായിട്ടുണ്ട്. ജാസ്മിന്റെ കാമുകനായ അഫ്സല്‍ ഉള്‍പ്പെടേയുള്ളവർ ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ വൈല്‍ഡ് കാർഡ് എന്‍ട്രിയായി എത്തിയ സായി കൃഷ്ണ പുറത്ത് നടക്കുന്ന കാര്യങ്ങള്‍ വ്യക്തമായി തന്നെ ജാസ്മിന് പറഞ്ഞ് കൊടുത്തിരിക്കുകയുമാണ്.

അഫ്സലിന്റെ വോയ്സ് വരെ പുറത്തു വന്നിട്ടുണ്ട്. ഞാന്‍ തന്നെ അക്കാര്യത്തില്‍ വീഡിയോ ചെയ്തിട്ടുണ്ട് എന്നാണ് സായി ജാസ്മിനോട് പറയുന്നത്. നീ വിചാരിക്കുന്നത് പോലെയല്ല പുറത്തെ കാര്യങ്ങള്‍. പുള്ളി തന്റെ കാര്യങ്ങള്‍ വിശദീകരിച്ചതാണ്. അത് പബ്ലിക്കായി. പബ്ലിക്കാക്കാതെ വേറെ മാർഗ്ഗമില്ലായിരുന്നുവെന്നും സായി പറയുന്നു.

jasmin-sai-

നിങ്ങള്‍ ഇവിടെ ഒന്നും വ്യക്തമാക്കുന്നില്ല എന്നതാണ് പ്രശ്നം. നിങ്ങളുടെ റിലേഷനില്‍ നിങ്ങള്‍ തന്നെ സംശയത്തിലാണ്. ഗബ്രി തന്നെ പറയുന്നു കണ്‍ഫ്യൂഷനിലാണ്. അപ്പോള്‍ പുറത്തുള്ളവരുടെ കാര്യം എന്തായിരിക്കും. 24 മണിക്കൂർ ലൈവ് കാണുന്നവർ ചിന്തിക്കുന്നത് പോലെ ആയിരിക്കില്ല 60 സെക്കന്‍ഡ് റീല് കാണുന്നവർ ചിന്തിക്കുന്നത്. ഇവിടെ ഇരിക്കുന്ന നിങ്ങള്‍ക്ക് ഇതൊന്നു ഒരു പ്രശ്നമായി തോന്നില്ലെന്നും സായി ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, പ്രേമം ഇല്ലെന്ന കാര്യ ഞാന്‍ ആദ്യമേ വ്യക്തമാക്കിയിട്ടുള്ളതാണെന്നാണ് ജാസ്മിന്‍ പറയുന്നത്. കയ്യില്‍ പിടിക്കുന്നതും കെട്ടിപിടിക്കുന്നതും നെറ്റിയില്‍ മുത്തും വെക്കുന്നതും അല്ലാതെ വേറെ എന്താണ് ഞങ്ങള്‍ ചെയ്യുന്നത്. ഇതാണോ പുറത്തുള്ളവർ ഇത്ര വലിയ പ്രശ്നമാക്കുന്നതെന്നും ജാസ്മിന്‍ ചോദിക്കുന്നു.

എനിക്ക് വേണ്ടി ഒരാള്‍ പുറത്ത് ഉണ്ടെന്ന് ഒരു ദിവസം ഒരിക്കലെങ്കിലും ഞാന്‍ പറയാറുണ്ട്. ഇവിടുത്തെ റിലേഷനുകള്‍ പ്രേമം എന്ന സ്റ്റേജിലേക്ക് കൊണ്ടു ചെന്നെത്തിക്കാന്‍ എനിക്ക് ഒരു താല്‍പര്യവുമില്ല. എന്നേക്കാള്‍ ക്ലോസ് ആയി ഗബ്രിയുമായി റസ്മിന്‍ പെരുമാറുന്നുണ്ട്. അതൊന്നും ആരും കാണുന്നില്ലെന്നും ചോദിക്കുന്ന ജാസ്മി പുള്ളിക്ക് (അഫ്സലിന്) തന്നെ വിശ്വാസം ഇല്ലേയെന്നും സായിയോട് ചോദിക്കുന്നുണ്ട്.

അതേസമയം, പുറത്തെ കാര്യങ്ങള്‍ പറഞ്ഞതിന് സായിക്ക് ബിഗ് ബോസിന്റെ അടുത്ത് നിന്ന് വാർണിങ് ലഭിക്കുകയും ചെയ്യുകയും. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും സായിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഇതിലും നല്ലത് ജാസ്മിനെ വീട്ടിലെക്ക് പറഞ്ഞു വിട്ട് ഒരാഴ്ച റസ്റ്റ് ഒക്കെ എടുത്തു വീണ്ടും ബിഗ്ഗ് ബോസ്സ് വീട്ടിലെക്ക് കൊണ്ട് വരുന്നതായിരുന്നു എന്നാണ് തോമസ് ചാക്കോ എന്ന പ്രൊഫല്‍ രേഖപ്പെടുത്തുന്ന അഭിപ്രായം.

സായിക്ക് ജാസ്മിൻ ഗബ്രി എന്നിവരെ പറ്റി അവനു തോന്നുന്ന കാര്യങ്ങൾക്ക് പകരം പുറത്ത് ആളുകൾ ജാസ്‌മിൻ ഗബ്രി എന്നിവരുടെ ഗെയിം എങ്ങനെ കാണുന്നു എന്ന് തുടങ്ങി അത്തയും ഫാമിലിയും കൊടുത്ത ഇന്റർവ്യൂ മുതൽ ജാസ്മിന്റെ ലവർന്റെ വോയ്‌സ് ക്ലിപ്പ് ഔട്ട് ആയത് വരെ പറഞ്ഞു കൊടുത്തു. എല്ലാം കഴിഞ്ഞു സായ് എഴുനേറ്റ് പോയപ്പോ ബിഗ്ഗ് ബോസ്സ് വക ഒരു പുറത്തുള്ള കാര്യങ്ങൾ പറയരുത് എന്ന വാണിംഗ് പ്രഹസനമാണെന്നും അദ്ദേഹം പറയുന്നു.

ജാസ്മിനോട് ഇത്ര സ്നേഹം ഉണ്ടേൽ ആദ്യം രോഗത്തിന്റെ പേര് പറഞ്ഞു ജാസ്മിന് അത്തയുടെ കോൾ കിട്ടിയത് പോലെ ഒരു കാൾ കൂടെ ബിഗ്ഗ് ബോസ്സ് അറേഞ്ച് ചെയ്തു കൊടുക്കണം പ്ലീസ്. അത്തയെ ഒന്ന് അങ്ങോട്ട് വിളിച്ചു അന്വേഷിച്ചു നോക്ക് ജാസ്മിന്റെ വീട്ടിലോ അയല്പക്കത്തൊ ആർക്കേലും ജലദോഷമോ പനിയോ അങ്ങനെ എന്തേലും രോഗം ഒക്കെ കാണും. അത് വെച്ച് ഒരു കാൾ സെറ്റ് ആക്കിയാൽ ആരും സംശയിക്കില്ല.

ഇത്രത്തോളം പുറത്തുള്ള കാര്യങ്ങൾ അറിയിച്ചിട്ട് ഒരാളുടെ വെത്യസ്തമായ ഗെയിം കാണാൻ ഇവിടെ ആരും ആഗ്രഹിച്ചോണ്ട് ഇരിക്കുന്നില്ല. ബാക്കി ഉള്ള ഗെയിമേഴ്സിനോട് ഇത്ര വിവേചനം കാണിക്കുന്നത് ബിഗ്ഗ് ബോസ്സ് ഷോയ്ക്ക് ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+