'ഡിജെ സിബിൻ പവർ ടീമിനെ പൊളിച്ചത് മാത്രമല്ല ഈ മറുപടിയും..അപ്സരയുടെ ഭരണം വളരെ ബോറാകുന്നുണ്ട്'
കൊച്ചി:ഡീബേറ്റ് ടാസ്കിലെ പ്രകടനത്തോടെ വലിയ കൈയ്യടിയാണ് വൈൽഡ് കാർഡ് എൻട്രിയായെത്തിയ ഡിജെ സിബിൻ നേടുന്നത്. തന്റെ നിലപാടുകൾ വ്യക്തമായി അവതരിപ്പിക്കാൻ സിബിന് സാധിക്കുന്നുണ്ടെന്നും മികച്ചൊരു ബിബി മെറ്റീരിയലാണ് സിബിൻ എന്നുമാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ സിബിന്റെ ലീഡർഷിപ്പ് ക്വാളിറ്റിയെ കുറിച്ച് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധിക. ഗബ്രിയുടെ ഒരു ചോദ്യത്തിന് സിബിൻ നൽകിയ മറുപടി ചൂണ്ടിക്കാട്ടിയാണ് പ്രതികരണം.വായിക്കാം
'ഈ സീസണിൽ അങ്ങനെ ഒരാളോടും ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നില്ല റോക്കി ഉണ്ടായിരുന്നപ്പോ പുള്ളി കൊള്ളാം എന്ന് തോന്നിയിരുന്നെങ്കിലും ഒരു ഇഷ്ടം തോന്നിയിട്ടില്ലായിരുന്നു.
ഡിജെ സിബിൻ ഇന്നലെ പവർ ടീമിനെ പൊളിച്ചത് എല്ലാരും കണ്ടതാണ്. എനിക്ക് തോന്നുന്നു ഗബ്രിക്ക് അത് ഒരു വാശിയായി മനസ്സിൽ ഉണ്ടായിരുന്നിരിക്കണം.

അപ്സര പറഞ്ഞാൽ ജോലി ചെയ്യില്ല എന്ന് പറഞ്ഞു അൻസിബ ഇരുന്ന സമയത്തു അൻസിബ ചെയ്യുന്നത് തെറ്റല്ലേ എന്ന് അവരുടെ ടീം അംഗം ആയിട്ടുള്ള സിബിനോട് ഗബ്രി ചോദിക്കുന്നു, തെറ്റാണെന്നോ ശരിയാണെന്നോ പറയാൻ പറ്റാത്ത ഒരു ചോദ്യം ആയിരുന്നു അത്. സിബിൻ വളരെ ബ്രില്യന്റ് ആയി അതിന് മറുപടി കൊടുത്തു. അത് ഏകദേശം ഇങ്ങനെയാണ്.
നിങ്ങൾ ഇപ്പൊ പവർ ടീമിൽ ഉള്ളവരാണ് ഇവിടുത്തെ കാര്യങ്ങൾ നന്നായി പോകണമെങ്കിൽ നിങ്ങൾ ഇവിടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഏത് വിധേനയും പരിഹരിക്കണം അതിന് ശിക്ഷ കൊടുക്കൽ മാത്രമല്ല അനുനയവും ആവാം. പക്ഷെ അപ്സര തന്റെ ഭാഗം ന്യായീകരിക്കാൻ അല്ലാതെ ഈ പ്രശ്നം അവസാനിപ്പിക്കാൻ ശ്രമിക്കുന്നില്ല. പവർടീം പ്രശ്നം അവസാനിപ്പിക്കാൻ ആണ് ശ്രമിക്കേണ്ടത്.
എന്ത് നല്ല മറുപടിയാണിത് രണ്ട് ഭാഗത്തെയും ശരികൾ മനസ്സിലാക്കി അപ്സരയുടെ തെറ്റ് ചൂണ്ടി കാണിച്ച് പവർ ടീമിന് ഒരു സൊല്യൂഷൻ ആണ് സിബിൻ കൊടുത്തത്..
ബിഗ് ബോസ് സീസൺ 6 ൽ ആദ്യമായാണ് ഒരാളിൽ ലീഡർ ക്വാളിറ്റി ഫീൽ ചെയ്തത്. ഓരോ ദിവസം കഴിയുമ്പോഴും ഡിജെ സിബിൻ ഗ്രാഫ് ഉയർത്തി കൊണ്ട് വന്നു പ്രേക്ഷകരിൽ ഇഷ്ടം ഉണ്ടാക്കുന്നുണ്ട്.
പറയാതിരിക്കാൻ വയ്യ അപ്സരയുടെ ഭരണം വളരെ ബോറാകുന്നുണ്ട്. ബിഗ് ബോസിനും മുകളിൽ എന്നാണ് അവളുടെ ഭാവം. അൻസിബയ്ക്ക് കയ്യടി കൊടുക്കണം അപ്സരയുടെ അഹങ്കാരം പൊളിച്ചു കയ്യിൽ കൊടുത്തതിന്',












Click it and Unblock the Notifications