'ജാസ്മിൻ അക്കാര്യം അറിഞ്ഞാൽ, അറ്റകൈ പ്രോയഗിച്ചാൽ സിബിൻ തീരും'; കാത്തിരിക്കുന്ന ട്വിസ്റ്റ് അതോ?
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഇപ്പോൾ സിബിൻ-ജാസ്മിൻ പോരാട്ടമാണ്. ഗബ്രി വിഷയം ഉപയോഗിച്ച് കൊണ്ടായിരുന്നു ജാസ്മിനെതിരെ ആദ്യം സിബിൻ തിരിഞ്ഞത്. ഇതിൽ ജാസ്മിൻ തകർന്നെങ്കിലും വലിയ തിരിച്ചുവരവാണ് അവർ നടത്തിയത്. ഇപ്പോൾ വൃത്തിയെന്ന വിഷയം ഉയർത്തിയാണ് ജാസ്മിനെ സിബിൻ തളർത്താൻ ശ്രമിക്കുന്നത്. എന്നാൽ സിബിനെതിരെ പ്രയോഗിക്കാൻ ശക്തമായൊരു അസ്ത്രം തന്നെ ഉണ്ടെന്നും അക്കാര്യം ജാസ്മിൻ തിരിച്ചറിഞ്ഞാൽ ഗെയിം അടിമുടി മാറുമെന്നുമാണ് ഇപ്പോൾ ഒരു ബിഗ് ബോസ് ആരാധകൻ പറയുന്നത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ
'ഇനി ബിഗ് ബോസ് കാണാൻ പോകുന്നത് സിബിനും ജാസ്മിനും തമ്മിലുള്ള പോരാട്ടമാണ് ..
അതിൽ ഇപ്പോൾ മുൻതൂക്കം വൈൽഡ് കാർഡ് ആയി പുറത്തു നിന്ന് കളി കണ്ടു വന്നു ഓരോ മത്സരാർത്ഥികളുടെയും വീക്ക്നെസും സ്ട്രെങ്ങത് കണ്ടു മനസ്സിലാക്കിയ സിബിനു തന്നെ.
സിബിൻ ബുദ്ധി വെച്ച് മാത്രം കളിക്കുമ്പോൾ, ജാസ്മിന്റെ ബുദ്ധിയേ ഇമോഷൻ പലപ്പോഴും കീഴടക്കുന്നുണ്ട് , അവനു ഓരോ മത്സരാർത്ഥിയും കളിയിലെ കരുക്കൾ മാത്രമാണ് . അവിടെ ഇമോഷൻ യാതൊരു സ്ഥാനവുമില്ല. ജയിക്കാൻ എന്ത് മാനിപ്പുലേഷനും ചെയ്യും.24 മണിക്കൂറും ഗെയിം തലയിൽ ഉണ്ട്.

ജാസ്മിൻ അതെ സമയത്ത് ഗെയിമിനെ ഈസി ആയിട്ടാണ് കളിക്കുന്നത്. മുന്നിൽ ടാസ്ക് വരുമ്പോൾ മാത്രമാണ് ഗെയിമിൽ ഇറങ്ങുന്നത്. പിടിക്കുന്ന വള്ളികൾ പലതും അവളുടെ അല്ല .. ഗബ്രിയുടെ വള്ളികൾ ആണ് . അവളെ പിറകോട്ടു അടിക്കുന്നതും അത് തന്നെ.
അവളെ തളർത്താൻ ഗബ്രീ റിലേഷൻ എടുത്തിരുന്നത് അവൾ ഇപ്പോൾ ഓവർകം ചെയ്തു.അപ്പോഴാണ് പുതിയ കാർഡ് ഇറങ്ങുന്നത് ഇന്ന്.വൃത്തി കാർഡ്. ഇതിനു മുൻപ് ഇത് ലാലേട്ടൻ എടുത്തപ്പോൾ അവൾ തകർന്നു പോകും എന്നോർത്തെങ്കിലും, അവൾ അത് തരണം ചെയ്തു.
പക്ഷെ ഇന്ന് സിബിൻ വൃത്തി കാർഡ് ഇറക്കിയപ്പോൾ അവൾക്കു ഏറ്റു. ഇനിയും ഇത് തന്നെ പിന്നെയും ഇറക്കിയാൽ അവളെ ബാധിക്കുമോ എന്നറിയില്ലെങ്കിലും, അവളുടെ വീക്ക്നെസ് അവൾ പുറത്തു കാണിച്ചു .. സിബിൻ അത് ഇനിയും എടുക്കുകയും ചെയ്യും തളർത്തുകയും ചെയ്യും .ജാസ്മിന് ഇപ്പോൾ അവനെ ട്രിഗർ ചെയ്തു തിരിച്ചിടിക്കാൻ തല്ക്കാലം കയ്യിൽ കാർഡുകൾ ഒന്നുമില്ല, ഇനി വീട്ടിനകത്തു അത് ഉണ്ടാകണം അവനായിട്ടു ഉണ്ടാക്കണം. ജാസ്മിന് അവനെ തകർക്കാൻ പറ്റിയ കാർഡ് പക്ഷെ അവിടെ ഇറങ്ങിയിട്ടുണ്ട് . ആ കേസിൽ അവൻ നോറയോടും ശ്രീതുവിനോടും മാപ്പു പറഞ്ഞിട്ടുണ്ട് . ജാസ്മിൻ അതറിഞ്ഞാൽ അറ്റ കൈക്കു അത് പ്രയോഗിച്ചാൽ അവനു കൊള്ളും.
വൃത്തി കാർഡ് ജാസ്മിന് പുറത്തു എന്ത് ഇമ്പാക്ട് ഉണ്ടാക്കുമോ അതിലും വലിയ കരിയർ ഇമ്പാക്ട് ആയിരിക്കും metoo കാർഡ് ഇറക്കിയാൽ, കഴമ്പുണ്ടായലും ഇല്ലെങ്കിലും
സിബിന്റെ ഇപ്പോഴത്തെ ഗെയിം കണ്ടമാനം ഹോൾ ഇട്ടാണ് പോകുന്നത് . ഫെയർ ഗെയിം അല്ലാതെ കളിക്കുമ്പോൾ കൂടെ നിൽക്കുന്നവർ എതിരായാൽ അത് തിരിച്ചടിക്കാൻ സാധ്യതയുണ്ട് . അത് പോലെ ഇപ്പോൾ അവൻ കളിയ്ക്കുന്നതു ഒരു കൂട്ടത്തിൽ നിന്നാണ് .. അത് ബ്രേക്ക് ആയാൽ അവൻ ഒറ്റയ്ക്ക് നിന്ന് ഗാലറിയുടെ സപ്പോർട്ട് ഇല്ലാതെ കളിക്കുമോ എന്ന് കാണണം.ജാസ്മിന് കളിയ്ക്കാൻ ഗാലറി സപ്പോർട്ടിന്റെ ആവശ്യമില്ല. പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ ഒറ്റയ്ക്ക് ഗെയിം കളിയ്ക്കാൻ വലിയ പാടാണ്. അവളുടെ ഡോമിനേറ്റിങ് നേച്ചർ കൂടെ ആള്ക്കാര് നിൽക്കാനും മടി കാണിക്കും.
ജാസ്മിന്റെ ശക്തി, ഒരു ഇഷ്യൂ വന്നാൽ അത് ധൈര്യത്തോടെ ടേക്ക് അപ്പ് ചെയ്യാനും അത് പെർസിസ്റ്റ് ചെയ്യാനും ഉള്ള കഴിവാണ്. ഇഷ്യൂസ് കണക്ട് ചെയ്ത് പ്രതിരോധിക്കാനും അവൾക്കു കഴിയുന്നുണ്ട്. ഉദാഹരണത്തിന് കാലു കയറ്റി വെയ്ക്കുന്നത് അവൾ ബ്ലോക്ക് ചെയ്തത് കക്കൂസിൽ ബോട്ടിൽ വെച്ചത് പറഞ്ഞാണ് . ഭക്ഷണം വേസ്റ്റ് ചെയ്തത് അവൾ ബ്ലോക്ക് ചെയ്തത് , ജാന്മണി ഫുഡ് വേസ്റ്റ് ചെയ്തത് വെച്ചാണ് .ഇവർ തമ്മിലുള്ള ക്യാറ്റ് ആൻഡ് മൗസ് കളി ആയിരിക്കും ഇനി സീസൺ നെ മുന്നോട്ടു കൊണ്ടുപോകുന്നത് .. അറിയേണ്ടത് ജാസ്മിൻ ഇനി എങ്ങനെ സിബിന്റെ കൂട്ടം ചേർന്നുള്ള ഗെയിമിനെ തടയും എന്നാണ് .. സിബിനെ പോലെ തന്നെ ഒരു കൂട്ടം സെറ്റ് ആക്കാൻ ആക്റ്റീവ് ആയി ഇറങ്ങുമോ എന്നാണ്'












Click it and Unblock the Notifications