Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിൻ- ഗബ്രി പ്രേമ നാടകം കാരണം 10 വയസുള്ള മകന് ബിബി കാണാൻ പറ്റുന്നില്ല'..'മലയാളി സാഡിസ്റ്റുകൾ'

ബിഗ് ബോസ് എന്ന ഷോ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള റിയാലിറ്റി ഷോകളിൽ ഒന്നാണ്. ഹിന്ദിയിലായിരുന്നു ബിഗ് ബോസ് ആദ്യം തുടങ്ങിയത്. ഇപ്പോൾ 17 സീസണുകൾ ഹിന്ദിയിൽ പൂർത്തിയാക്കിയിട്ടുണ്ട്. ഇവിടെ മലയാളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ആറാം സീസണാണ്.

റിയാലിറ്റി ഷോ എന്നത് കൊണ്ട് തന്നെ മത്സരാർത്ഥികളുടെ നെഗറ്റീവും പോസിറ്റീവുമെല്ലാം ഷോയിൽ അതുപോലെ തന്നെ സംപ്രേക്ഷണം ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ ഷോ കഴിയാറാകുമ്പോഴേക്കും ചില മത്സരാർത്ഥികൾക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരാറുണ്ട്. ഇത്തരത്തിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ വെറുപ്പ് സമ്പാദിച്ച മത്സരാർത്ഥികൾ ജാസ്മിനും ഗബ്രിയുമാണ്. ഇരുവരുടേയും ലൗ ട്രാക്കിനെതിരെയാണ് പ്രേക്ഷകർ രംഗത്തെത്തുന്നത്. എന്നാൽ മലയാളികളുടെ സാഡിസ്റ്റ് ചിന്താഗതിയാണ് ഇവർക്കെതിരായ വിമർശനത്തിന് കാരണമെന്നാണ് ഒരു ബിഗ് ബോസ് ആരാധകൻ ചൂണ്ടിക്കാട്ടുന്നത്. ബിഗ് ബോസ് ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പ് വായിക്കാം

jasminegabrilovedrama-

'ഈ ബിഗ് ബോസ് സീസൺ കാരണം കൊറേ പ്രേക്ഷകരുടെ ഉള്ളിൽ ഒളിഞ്ഞ ഇരിക്കുന്ന സാഡിസ്റ്റിനെ പുറത്തു ചാടിക്കാൻ പറ്റി. അതിന് പുറമെ കുറച്ചു സദാചാരവും കൂടി ചേരുമ്പോൾ, അവരുടെ ഉള്ളിലെ ഫ്രസ്ട്രേഷൻ തീർക്കാൻ ഒരു കപ്പിൾസിനേയും കിട്ടി, ഗബ്രിയും ജാസ്മിനും. ജാസ്മിനും ഗബ്രിയും ഒരുമിച്ചു ഇരുന്നു കാണിക്കുന്നത് ഭയങ്കര അടിപൊളി കാര്യങ്ങൾ ആണെന് അല്ല ഞാൻ പറയുന്നേ. അവര് ചെയുന്ന പല കാര്യങ്ങളും കാണുമ്പോൾ ചില ആൾക്കാർക്കു ചമ്മൽ വരും എന്നുള്ളത് ഒഴിച്ചാൽ , അവര് ചെയുന്നത് ലോകത്തിലെ ഏറ്റവും വലിയ ഒരു കുറ്റം ആണ് എന്ന് പറഞ്ഞു അവർക്കു എതിരെ ക്രൂരമായ സൈബർ ആക്രമണം നടത്തുന്നത് ആണ് ഇവിടെ പ്രശ്‌നം.

ബിഗ് ബോസ് പ്രോമോയുടെ താഴെ വരുന്ന കമന്റ്സ് കാണുമ്പോ ശെരിക്കും പേടി തോന്നും. "ജാസ്മിനും ഗബ്രിയും പ്രേമ നാടകം കളിക്കുന്ന കാരണം എന്റെ പത്തു വയസ്സുള്ള മോന് ബിഗ് ബോസ് കാണാൻ പറ്റുന്നില്ല, അതുകൊണ്ടു അവരെ എത്രെയും പെട്ടെന്നു ഒഴിവാക്കി തരണം" - ഇതാണ് ഒരു കമന്റ് . പത്തു വയസുള്ള മോന് ചതി , വഞ്ചന , പരദൂഷണം , ബുള്ളിയിങ് , വളഞ്ഞു ഇട്ടു ആക്രമിയ്ക്കൽ, ഇതൊന്നും കാണുന്നത് കൊണ്ട് ഒരു പ്രശ്നവും ഇല്ല, പ്രേമം മാത്രം ആണ് പ്രശ്നം. അങ്ങനെ ആണെങ്കിൽ പത്തു വയസുള്ള കുട്ടിയ്ക്ക് കാണാൻ പറ്റുന്ന ഒരു പരുപാടി ആണോ ബിഗ് ബോസ് ? മറ്റൊരു കമന്റ് ഇങ്ങനെയാർന്നു .."ജാസ്മിന്റെ തലമണ്ട അടിച്ചു പൊട്ടിച്ചു അവളുടെ തലച്ചോറ് പുറത്തു വരുന്നത് എനിക്ക് കാണണം. അത് ചെയ്യുന്നവരെ പുറത്തു വന്നാൽ പൂമാല ഇട്ട് ആനയിക്കും "

നമ്മുടെ ഇന്ത്യൻ ജുഡീഷ്യറിയിൽ പോലും ചെയ്‌ത കുറ്റത്തിന്റെ അളവു അനുസരിച്ചു ആണ് ശിക്ഷ. പക്ഷെ നമ്മുടെ മലയാളി ഓഡിയന്സിന്ടെ മനസ്സിൽ മാത്രം കമ്മിറ്റഡ് ആയൊരു ആണും പെണ്ണും ഒരുമിച്ചു ഇരുന്നു വേണ്ടാത്ത കാര്യങ്ങൾ ചെയ്താൽ തൂക്കി കൊല്ലുന്നതിനു സമാനമായ ശിക്ഷയും.... കുത്തിതിർപ്പു , മോന്തയ്ക് അടിയ്ക്കൽ , ചതി , ശാപം , ഒരാളെ മാത്രം വളഞ്ഞിട്ടു ആക്രമിയ്ക്കൽ, അതിനൊന്നും കാര്യമായ ശിക്ഷ ഇല്ല', പോസ്റ്റിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+