Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്ക് പിരിയഡ്സ് ആണ്', ഗബ്രീ മാപ്പ് പറയെഡായെന്ന് ജാസ്മിൻ, കുലുങ്ങാതെ ഗബ്രി, പവർ ടീമിന്റെ പണി

ടാസ്ക് തുടങ്ങുന്നതിന് തൊട്ട് മുൻപ് പവർ ടീം ഡെൻ റൂം പൂട്ടിയതിന് പിന്നാലെ ബിഗ് ബോസിൽ തർക്കം. ജാസ്മിൻ ഡെൻ റൂമിൽ പോയതിന് തൊട്ട് പുറകെയാണ് ബിഗ് ബോസിനോട് പറഞ്ഞ് പവർ റൂം തങ്ങളുടെ അധികാരം നടപ്പാക്കിയത്. ഇതോടെ ഡെൻ റൂമിനുള്ളിൽ ജാസ്മിനും പുറത്ത് കടക്കാൻ കഴിയാത്ത അവസ്ഥ വന്നു.

താൻ ഈ ടീമിൽ ഇല്ലാത്ത ആളാണെന്നും തനിക്ക് ടാസ്കിൽ പങ്കെടുക്കേണ്ടതുണ്ടെന്നും ജാസ്മിൻ പവർ റൂമിനോട് ആവശ്യപ്പെട്ടെങ്കിലും പവർ റൂം അംഗങ്ങൾ ഇതിന് തയ്യാറായില്ല. ഗബ്രിക്കും ജാസ്മിനും തനിച്ച് മത്സരം കാഴ്ചവെയ്ക്കാൻ രണ്ട് ടീമിലേക്ക് മാറ്റിയിട്ടും ഇവർ വീണ്ടും അതിന് തയ്യാറാകുന്നില്ലെന്നും ഒരുമിച്ച് പോകാൻ താത്പര്യപ്പെടുന്നുവെന്നതിനുള്ള വ്യക്തമായ സൂചനയാണ് ഡെൻ റൂമിലേക്ക് ജാസ്മിൻ വന്നതിന്റെ കാരണം എന്നും പവർ റൂം അംഗങ്ങൾ കാമറ നോക്കി പറഞ്ഞു.

gabri-1

ഇതിനിടയിൽ തനിക്ക് വാഷ് റൂം പോകേണ്ട ആവശ്യമുണ്ടെന്നും അതിനാൽ എത്രയും പെട്ടെന്ന് വാതിൽ തുറക്കണമെന്നും ഗബ്രി ഉച്ചത്തിൽ ആവശ്യപ്പെട്ടു. കാപ്റ്റനായ ജിന്റോ ഇടപെട്ട് പവർ റൂമിനെ കൊണ്ട് വാതിൽ തുറപ്പിക്കണമെന്നും ഗബ്രി പറഞ്ഞു. എന്നാൽ ഇത് പവർ റൂമിന്റെ തീരുമാനമാണെന്നും അത്യാവശ്യമാണെങ്കിൽ ബിഗ് ബോസിനോട് ഗബ്രിക്ക് ആവശ്യപ്പെടാമെന്നുമായി ജിന്റോ. പവർ റൂമും സമാന നിലപാടാണ് എടുത്ത്. ഇതോടെ പവർ ടീം അംഗങ്ങൾക്കും ജിന്റോയ്ക്കുമെതിരെ കടുത്ത ഭാഷയിൽ ഗബ്രി പ്രതികരിച്ചു.

ഇതോടെ പവർ ടീം തങ്ങളുടെ തീരുമാനം വ്യക്തമാക്കി. പവർ ടീമിന്റെ പവർ എന്താണെന്ന് വ്യക്തമാക്കാൻ വേണ്ടി മാത്രമാണ് മുറി പൂട്ടിയതെന്നും എന്നാൽ ഗബ്രി മോശമായി പെരുമാറിയിനാൽ ഗബ്രി മാപ്പ് പറയാതെ മുറി തുറക്കാൻ സാധിക്കില്ലെന്നും പവർ റൂം അംഗങ്ങൾ അറിയിച്ചു. ഇതോടെ താൻ മാപ്പ് പറഞ്ഞിട്ട് ആരും പുറത്തിറങ്ങില്ലെന്നായി ഗബ്രി.

ഇതിനിടയിലാണ് ജാസ്മിൻ തനിക്ക് പിരീയഡ്സ് ആയെന്നും പാഡ് മാറ്റാനായി പുറത്ത് പോകണമെന്നും അറിയിച്ചത്. ഇത് നാടകമല്ലെന്നും അപ്സര ചേച്ചിക്ക് അടക്കം ഇക്കാര്യം അറിയാമെന്നും ജാസ്മിൻ പറഞ്ഞു. എന്നാൽ ജാസ്മിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗബ്രി ജാസ്മിന് വേണ്ടി ഈഗോ വെടിഞ്ഞ് മാപ്പ് പറയട്ടെ എന്ന് പവർ റൂം അംഗങ്ങൾ ആവർത്തിച്ചു. വലിയ അടുപ്പം ഉണ്ടെന്ന് അവകാശപ്പെടുമ്പോഴും എന്തുകൊണ്ട് ഗബ്രി അതിന് തയ്യാറാകുന്നില്ലെന്നും മറ്റ് മത്സരാർത്ഥികൾ ചോദിച്ചു.

ഇതോടെ സോറി പറയെടാ ഗബ്രി എന്ന് ജാസ്മിൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇല്ലെന്ന് നിലപാടിൽ ഗബ്രി തുടരുകയാണ് ചെയ്തത്. അതേസമയം ഗബ്രി പരിഗണിച്ചില്ലെങ്കിലും ജാസ്മിന് ബാത്ത്റൂമിൽ പോകേണ്ട സമയം വരുമ്പോൾ ഗബ്രിയെ പോലെയല്ല തങ്ങളെന്നും അവൾക്ക് പോകേണ്ട ആവശ്യം വരുമ്പോൾ അനുവദിക്കുമെന്നും പവർ റൂം വ്യക്തമാക്കി. ഒടുവിൽ റൂം തുറന്നു കൊടുക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+