Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിനൊരു കപ്പല്ല, ആയിരുന്നെങ്കിൽ ഇപ്പോഴിത് സംഭവിക്കില്ല, കപ്പ് ആർക്കെന്ന് വ്യക്തം'

ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിന്നും ശ്രീതു പുറത്തായിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഫിനാലെ 17 ന് നടക്കാനിരിക്കെയാണ് ശ്രീതുവിന്റെ പുറത്താകൽ. ഇതോടെ ജിന്റോ, ജാസ്മിൻ, അഭിഷേക്, ഋഷി, അർജുൻ എന്നിവർ ടോപ് 5 ലേക്ക് കടന്നിരിക്കുകയാണ്. അതേസമയം ശ്രീതു പുറത്തായതോടെ ഈ സീസണിൽ അർജുൻ കപ്പ് ഉയർത്താനുള്ള സാധ്യത ഏറിയിരിക്കുകയാണെന്നാണ് ഒരു ബിഗ് ബോസ് ആരാധകൻ പറയുന്നത്. ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ബിഗ് ബോസ് ഏഷ്യാനെറ്റും ഇത്രയൊക്കെ ആയിട്ടും മതിയായില്ലേ? ജാസ്മിന്റെ ലൈഫ് വെച്ച് ഇത്രയൊക്കെ റീച്ച് ഉണ്ടാക്കിയത് പോരെ? ജാസ്മിനൊരു കപ്പ്.. ജാസ്മിൻ ഏഷ്യാനെറ്റ്‌ന്റെ മോളാണേ എന്ന് പറഞ്ഞു കരഞ്ഞു കൂവി നടന്നവരോട് പണ്ടേ പറഞ്ഞിരുന്നു,അവരുടെ ലക്ഷ്യം ജാസ്മിനെ വിജയിപ്പിക്കലല്ല. അങ്ങനെ ആയിരുന്നുവെങ്കിൽ അവളുടെ നെഗറ്റീവ്സ് അവർ പുറത്തു വിടില്ലായിരുന്നുവെന്ന്. അവളുടെ നെഗറ്റീവ്സ് കൂടുതൽ എടുത്ത് കാണിച്ചു ടി ആർ പി കൂട്ടി എന്നല്ലാതെ മറ്റൊന്നും ഉണ്ടായില്ല.

sree-1718

പക്ഷേ മറ്റൊരാൾക്ക് അവർ ഫേവറിസം ചെയ്യുന്നത് ഇപ്പോൾ വ്യക്തമായില്ലേ?? ഒന്നും ചെയ്യാതെ വാഴ പോലെയിരുന്ന അർജുൻ Top 5 വന്നത് തന്നെ അത്ഭുതം.. അതോടൊപ്പം വോട്ടിങ്ങിൽ 4ആം സ്ഥാനത്ത് തുടർന്നിരുന്ന ശ്രീതു ഓട്ട് ആയത് അർജുന് വോട്ട് കിട്ടി വിന്നർ ആവാൻ വേണ്ടിയാണെന്നുള്ളത് പകൽ പോലെ വ്യക്തം!!!

കഴിഞ്ഞ 100 ദിവസം കഷ്ടപ്പെട്ട് കണ്ടന്റ് ഉണ്ടാക്കി ഫൈറ്റ് ചെയ്ത് ഈ സീസൺ മുന്നോട്ട് കൊണ്ടു പോയ രണ്ട് വ്യക്തികളാണ് ജാസ്മിനും ജിന്റോയും. അവർക്കു പകരം മരവാഴ പോലെ ഒന്നിലും ഇടപെടാതെ ഒരു മൂലയ്ക്ക് പോയി കിടന്ന അർജുൻ വിന്നർ അല്ലെങ്കിൽ ടോപ് 2 ൽ വന്നാൽ ഏത് വാഴയ്ക്കും ബിഗ് ബോസ് എന്ന ഗെയിം ജയിക്കാമെന്ന അവസ്ഥയാകും! ഇപ്പോൾ അർജുന് കിട്ടുന്ന വോട്ടുകൾ - അർജുൻ ഫാൻസ്‌, സിജോ ഫാൻസ്‌, ഇനി ശ്രീതു ഫാൻസ്‌ ഇപ്പൊ മനസിലായില്ലേ ആർക്ക് വേണ്ടിയുള്ള കപ്പിന്റെ പദ്ധതി ആയിരുന്നുവെന്ന്. വാഴേട്ടായിക്കൊരു കപ്പ്.. കഷ്ടപ്പെട്ട് ഗെയിം കളിച്ചവർ കടക്ക് പുറത്ത്, ഫോസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+