Get Updates
Get notified of breaking news, exclusive insights, and must-see stories!

എനിക്ക് മാരക അസുഖമെന്ന് വരെ പറഞ്ഞു: ശസ്ത്രക്രിയ നടന്നു, പക്ഷെ എന്തിന്? മഞ്ജു പത്രോസ് പറയുന്നു

ടെലിവിഷന്‍ രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് മഞ്ജു പത്രോസ്. ഇതിനോടകം തന്നെ നിരവധി സിനിമകളില്‍ വേഷമിട്ട താരം അളിയന്‍സ് പോലുള്ള ജനപ്രിയ പരിപാടികളിലൂടെ ടിവി പ്രേക്ഷകർക്കിടയിലും നിറ സാന്നിധ്യമാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ ഒരു ശ്രദ്ധേയ മത്സരാർത്ഥി കൂടിയായിരുന്നു താരം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ നിന്നുമുള്ള ഒരു ചിത്രം താരം പങ്കുവെച്ചിരുന്നു. എന്താണ് പറ്റിയതെന്നുള്ള ആരാധകരുടെ ചോദ്യത്തിന് അന്ന് ഉത്തരം നല്‍കാന്‍ സാധിച്ചില്ലെങ്കിലും ആരോഗ്യം വീണ്ടെടുത്തതിന് ശേഷം ഇപ്പോഴിതാ എല്ലാം തുറന്ന് പറയുകയാണ് മഞ്ജു സുനിച്ചന്‍. ബ്ലാക്കീസ് എന്ന തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് താരം രോഗ വിവരങ്ങള്‍ പങ്കുവെക്കുന്നത്.

manju-pathrose

ആദ്യം തന്നെ ബ്ലാക്കീസ് എന്ന നമ്മുടെ കൂട്ടായ്മയ്ക്കാണ് നന്ദി പറയുന്നത്. ഇതുവരെ കാണാത്ത ഒരുപാട് ആളുകളുണ്ട്. അവരെല്ലാം തന്നെ വിളിച്ച് വിവരം തിരക്കി. നമ്മുടെ വീട്ടില്‍ ഒരാള്‍ക്ക് അസുഖം വന്നത് പോലെയായിരുന്നു അവരുടെ പ്രതികരണം. എല്ലാവരുടേയും കോള്‍ പോലും എടുക്കാന്‍ സാധിച്ചില്ല. എല്ലാവരുടേയും സ്നേഹത്തിന് ഒരിക്കല്‍ പോലും നന്ദി പറയുന്നുവെന്നും മഞ്ജു പറയുന്നു.

ഭയങ്കരമായ രീതിയില്‍ പേടിയുള്ള ഒരു വ്യക്തിയാണ് ഞാന്‍. ആശുപത്രിയില്‍ പോവണമെന്നില്ല, സൂചി കണ്ടാല്‍ തന്നെ പേടിയാണ്. അങ്ങനെ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഞാന്‍ ഒരു ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അപ്പോള്‍ ചിലരൊക്കെ കരുതിയത് എന്തോ മാരക അസുഖം ബാധിച്ച് ഞാന്‍ ആശുപത്രിയിലായി എന്നായിരുന്നു.

മഞ്ജുവിന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന തരത്തിലായിരുന്നു യൂട്യൂബ് ചാനലുകളിലെ വാർത്ത. വല്ല ചുണ്ടോ മറ്റോ മാറ്റിവെക്കാന്‍ പോയതായിരിക്കും എന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. യഥാർത്ഥത്തില്‍ എനിക്ക് ഒരു വർഷത്തോളമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. അഭിനയിക്കാന്‍ വേണ്ടി മേക്കപ്പ് ചെയ്യുമ്പോള്‍ വെള്ളം കോരി ഒഴിച്ചത് പോലെ വിയർക്കാന്‍ തുടങ്ങിയെന്നും താരം പറയുന്നു.

മുഖം മാത്രം എന്താണ് ഇങ്ങനെ വിയർക്കുന്നതെന്ന് എല്ലാവരും ചോദിച്ചിരുന്നു. പിന്നെ കുറച്ച് കഴിഞ്ഞപ്പോള്‍ കാലിന് നീര് വരാന്‍ തുടങ്ങി. പീരിയഡ്സിന്റെ സമയത്ത് സഹിക്കാന്‍ പറ്റാത്ത വേദനയാണ്. ഇങ്ങനെയൊക്കെയുള്ള കുറെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഞാന്‍ അതേക്കുറിച്ച് ശ്രദ്ധിച്ചിരുന്നില്ല. ചെക്കപ്പ് ചെയ്താല്‍ അതിന്റെ പുറകെ നടക്കേണ്ടി വരുമല്ലോ എന്നാണ് കരുതിയത്.

ഒടുവില്‍ ഒരു ഗൈനക്കോളജിസ്റ്റിന്റെ അരികില്‍ പോയി. അപ്പോഴാണ് ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറയുന്നത്. പീരിയഡ്സ് ആയിട്ട് ഒന്നര മാസത്തോളം ബ്ലീഡിങ്ങായിരുന്നു. ആ സമയത്താണ് ഞാന്‍ ശരിക്കും ഡോക്ടറുടെ അടുത്തേക്ക് പോവുന്നത്. വിശദമായ പരിശോധന നടത്തിയപ്പോഴാണ് ഫൈബ്രോഡും സിസ്റ്റും കൊണ്ട് എന്റെ യൂട്രസ് നിറഞ്ഞിരിക്കുകയാണെന്ന് കണ്ടെത്തിയത്.

ആദ്യം ഡോക്ടർ പറഞ്ഞത് പേടിക്കേണ്ട മരുന്നുകൊണ്ട് മാറുമെന്നായിരുന്നു. മൂന്നാല് വർഷം മുമ്പ് ഒരു വേദന വന്നപ്പോള്‍ ആശുപത്രിയില്‍ പോയി കാണിച്ചിരുന്നു. കല്ലിന്റെ വേദനയായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ അന്ന് കല്ലൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പക്ഷെ മൂന്നാല് ചെറിയ സിസ്റ്റ് ഉണ്ടെന്ന് അന്ന് പറഞ്ഞിരുന്നു. ചെറിയ മരുന്നും തന്നിരുന്നെങ്കിലും കഴിച്ചിരുന്നില്ല. ജീവിതത്തില്‍ ഒരു മരുന്നും പൂർണ്ണമായി കഴിക്കാത്ത വ്യക്തിയാണ് ഞാനെന്നും മഞ്ജു പറയുന്നു.

അന്ന് ഉണ്ടായിരുന്ന സിസ്റ്റാണ് ഇന്ന് യൂട്രസ് മുഴുവനായി വളർന്നിരിക്കുന്നത്. ഒന്നൊന്നര മാസം മരുന്ന് കഴിച്ചെങ്കിലും ബ്ലീഡിങ് നിന്നില്ല. മാത്രവുമല്ല പെട്ടെന്ന് തന്നെ കിതയ്ക്കാനും തുടങ്ങി. ഞാന്‍ കരുതിയത് ഹാർട്ടിന് വല്ല ബ്ലോക്കും ഉണ്ടെന്നായിരുന്നു. പക്ഷെ ഇതെല്ലാം അതിന്റെ ലക്ഷണമായിരുന്നു. പിന്നീട് ഡോക്ടർ വിളിച്ചാണ്, വിഷമിക്കരുത് നമുക്ക് യൂട്രസ് എടുത്ത് കളയാം എന്ന് പറയുന്നത്. ആദ്യം കേട്ടപ്പോള്‍ എനിക്ക് വലിയ വിഷമമായിരുന്നു. പക്ഷെ പിന്നീട് ഞാനും മാനസികമായി തയ്യാറെടുക്കുകയായിരുന്നുവെന്നും താരം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+