'സിസിക്കാരുടെ വിളി നിന്നു, വീട് വെച്ചു; ബിഗ് ബോസില്‍ നിന്ന് ലഭിച്ചത് വെളിപ്പെടുത്തി കിടിലം ഫിറോസ്
ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും കരുത്തനായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു കിടിലം ഫിറോസ്. ആര്‍ജെയായ കിടിലന്‍ ഫിറോസ് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ബിഗ് ബോസിലേക്ക് താന്‍ എത്തിയ സാഹചര്യവും ആ ഷോ എങ്ങനെയാണ് തന്റെ ജീവിതം മാറ്റിമറിച്ചത് എന്നും വ്യക്തമാക്കുകയാണ് അദ്ദേഹം. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പണവും പ്രശസ്തിയും ലക്ഷ്യമിട്ടാണ് എല്ലാവരും ബിഗ് ബോസിലേക്ക് എത്തുന്നതും തന്റെ ജീവിതം സെറ്റില്‍ഡാകുന്നതില്‍ ബിഗ് ബോസ് വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നുമാണ് കിടിലം ഫിറോസ് പറയുന്നത്. ജീവിതത്തില്‍ പല പ്രശ്‌നങ്ങളും അവസാനിപ്പിക്കാനും ബിഗ് ബോസ് വഴി സാധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിടിലം ഫിറോസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'കുട്ടിക്കാലം മുതലെ ഒരു ഇമേജ് ബില്‍ഡിംഗ് ഞാന്‍ പ്ലാന്‍ ചെയ്തിട്ടില്ല. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തൊട്ട് അത്യാവശ്യം ധിക്കാരിയും തന്റേടിയുമായ ഒരാളായിരുന്നു ഞാന്‍. എനിക്ക് അതൊരു ഇമേജ് പ്രശ്‌നമായിട്ട് ഫീല്‍ ചെയ്തിട്ടില്ല. പക്ഷെ എന്റെ തിരിച്ച് നോക്കുമ്പോള്‍ എന്റെ ലൈഫ് സെറ്റായി. 96 ദിവസം കഴിഞ്ഞ് പുറത്തിറങ്ങി അതിന്റെ ഫുള്‍ പേയ്‌മെന്റ് കിട്ടിയപ്പോള്‍ വലിയ വലിയ സ്വപ്‌നങ്ങള്‍ ഉണ്ടായത് പലതും നടന്നു.
ചിലയിടത്ത് നമ്മള്‍ സൈലന്റാകണം. അത് വിളിച്ച് പറഞ്ഞാല്‍ പിന്നേയും പിന്നേയും പ്രൊവോക്കിംഗ് ആകും ചിലര്‍ക്ക് എന്നുള്ളത് കൊണ്ട് പറയാത്തതാണ്. എന്നെ സംബന്ധിച്ച് പലരും ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം പ്രശ്‌നമാണല്ലെ എന്ന് ചോദിക്കുമ്പോള്‍ ചിരിയാണ് വരുന്നത്. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം എന്റെ രണ്ട് മക്കളുടേയും വിദ്യാഭ്യാസം സെറ്റായി എന്ന് പിതാവ് എന്ന നിലയില്‍ ധാരണയുണ്ട്.
മറ്റൊന്ന് സിസിക്കാര്‍ നല്ല വിളിയായിരുന്നു. 15000 രൂപ മാസം അടക്കണമായിരുന്നു. അത് മുഴുവനായി നിന്നു. വീട് വെക്കാന്‍ പറ്റി. ഇതൊക്കെ എന്നെ സംബന്ധിച്ച് ഇമേജ് മാറ്റി നിര്‍ത്തിയാലും ലൈഫ് സെറ്റാക്കാന്‍ പറ്റിയ പ്ലാറ്റ്‌ഫോമായിരുന്നു. എന്റെ മാത്രമല്ല, ആ കൂട്ടത്തിലുള്ള മിക്കവരുടേയും അവസ്ഥ അത് തന്നെയാണ്. സീസണ്‍ 2 മുതല്‍ എന്നെ വിളിച്ചിരുന്നു. പോകാതിരുന്നത് സീസണ്‍ 2 വില്‍ ആരൊക്കെ ഉണ്ട് എന്ന ധാരണ എനിക്കുണ്ടായിരുന്നു.
കാരണം എന്റെ തുടക്കം ഏഷ്യാനെറ്റില്‍ നിന്നായിരുന്നല്ലോ. അതിനേക്കാള്‍ നല്ല അവസരം വരട്ടെ എന്നാണ് അപ്പോള്‍ ഞാന്‍ ആലോചിച്ചിരുന്നത്. സീസണ്‍ 3 യില്‍ ആരൊക്കെ ഉണ്ട് എന്ന് എനിക്ക് അറിയില്ലായിരുന്നു. ബിഗ് ബോസില്‍ നിന്നിറങ്ങി കഴിഞ്ഞാല്‍ നമുക്ക് വലിയ അവസരം വരികയും അതില്‍ കയറി പോകുകയുമൊന്നുമില്ല. അതൊരു മിഥ്യാ ധാരണയാണ്. ബിഗ് ബോസ് നെഗറ്റീവ് കണ്ടന്റ് ഷോയാണ്.
അതില്‍ പങ്കെടുക്കുന്ന എല്ലാവരുടേയും ഇമേജ് പോകും. ബിഗ് ബോസ് മത്സരാര്‍ത്ഥിയായി വരുമ്പോള്‍ പോസിറ്റീവായും നെഗറ്റീവായും അംഗീകരിക്കുന്നുണ്ടാകും. ഓരോ സീസണ്‍ കഴിഞ്ഞ് പുറത്തിറങ്ങിയവരാരും സമൂഹത്തെ ഉദ്ധരിക്കാനായിട്ട് ഇറങ്ങിയിട്ടുണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. പ്രശസ്തിയും പണവുമാണ് ബിഗ് ബോസ് ഓഫര്‍ ചെയ്യുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഷോയില്‍, ലെജന്‍ഡറി ആക്ടര്‍ അവതാരകനായിട്ടുള്ള ഷോയില്‍ വിളിക്കുകയാണ്.
നിങ്ങള്‍ക്ക് കാശ് ഇങ്ങോട്ട് കിട്ടും. ഇടനിലക്കാര്‍ ചോര കുടിക്കാന്‍ വരുമ്പോള്‍ എങ്ങനെ നില്‍ക്കുന്നു എന്നതിനെ അനുസരിച്ചിരിക്കും. ഒരു ദിവസം കിട്ടുന്ന തുക എന്ന് പറയുന്നത് ചെറിയ തുകയല്ല. നിങ്ങളെ മാര്‍ക്കറ്റ് എങ്ങനെ ഡിമാന്‍ഡ് ചെയ്യുന്നു എന്നതിന് അനുസരിച്ചിരിക്കും. നിങ്ങള്‍ ഒരു ദിവസം ഒരു 10000 രൂപയൊക്കെ മൂല്യമുള്ള ഒരു സെലിബ്രിറ്റിയാണെങ്കില്‍ കണ്ണുംപൂട്ടി 40000 രൂപ ചോദിക്കാം. അവര്‍ ഒരു 30000-35000 രൂപയില്‍ ഉറപ്പിക്കും. പത്ത് ദിവസം കൊണ്ട് എത്ര രൂപയായി?
ലാലേട്ടന് 18-19 കോടി രൂപയൊക്കെയാണ് ബിഗ് ബോസില്‍ പ്രതിഫലമായി കിട്ടുന്നത് എന്നതൊക്കെയാണ് നമുക്കുള്ള അറിവ്. അതിന് രേഖകളൊന്നുമില്ല. അങ്ങനെയാണ് കേള്‍ക്കുന്നത്. ലാലേട്ടന് നെഗറ്റീവ് വരുന്നില്ലേ? എത്രയൊക്കെ ചര്‍ച്ച ചെയ്താല്‍ ഇതിന്റെ അവസാനം കാശാണ്. കാശും പ്രശസ്തിയും കിട്ടുന്ന ഒരിടത്തേക്ക് ആള്‍ക്കാര്‍ പോകും. ബിഗ് ബോസ് ഒരാളുടെ വളര്‍ച്ചക്ക് തടസമാകും എന്ന് കരുതുന്നില്ല'












Click it and Unblock the Notifications