Get Updates
Get notified of breaking news, exclusive insights, and must-see stories!

'റംസാനുമായി വിവാഹം നിശ്ചയിച്ചെന്നടക്കം കമന്റുകൾ'; ദിൽഷയുടെ മറുപടി

ബിഗ് ബോസിന് ശേഷം ഇൻസ്റ്റഗ്രാമിൽ വളരെയേറെ സജീവമാണ് ദിൽഷ പ്രസന്നൻ. പലപ്പോഴും നിരവധി ഡാൻസ് റീലുകൾ തന്റെ ഇൻസ്റ്റഗ്രാമിലൂടെ ദിൽഷ പങ്കുവെയ്ക്കാറുണ്ട്. ഇതിൽ തന്നെ ഏറെയും നടനും നർത്തകനും മുൻ ബിഗ് ബോസ് താരം കൂടിയായ റിസ്വാനൊപ്പമുള്ളതാണ്. ഇവ വളരെ പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി അതിഗംഭീരമാണെന്നാണ് ആരാധകർ പറയുന്നത്.

എന്നാൽ റീൽ വീഡിയോ വൈറലാവാൻ തുടങ്ങിയതോടെ ഇരുവരും പ്രണയമാണെന്നും ഉടൻ തന്നെ വിവാഹതിരാകുമെന്നുമുള്ള അഭ്യൂഹങ്ങളും ഉയർന്നു. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് ദിൽഷ. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദിൽഷയുടെ പ്രതികരണം. വായിക്കാം

dilshamain2

'എന്റെ കൂടെ ഡാൻസ് ചെയ്ത് തുടങ്ങിയതിന് ശേഷം ഒരുപാട് മോശം കമന്റുകൾ റംസാൻ കേട്ടിട്ടുണ്ട്. ഇതൊക്കെ കേൾക്കുമ്പോൾ അവന് വേണമെങ്കിൽ വിചാരിക്കാം ഞാനുമായി ഡാൻസ് ചെയ്യതിരിക്കാം എന്നൊക്കെ. എന്നാൽ അവൻ എന്നെ എപ്പോഴും പിന്തുണയ്ക്കും. ഈ കുറച്ച് കാലത്തിനിടയിൽ അവനറിയാം ഞാൻ എന്താണെന്ന്. അവൻ എന്റെ നല്ല സുഹൃത്താണ്.

ഞങ്ങളുടെ ഒരു ഡാൻസ് ഇറങ്ങി കഴിഞ്ഞാൽ പിന്നെ ഞങ്ങൾ കാമുന്നത് വേറെ പാട്ട് ഇട്ട് ആ ഡാൻസ് എഡിറ്റ് ചെയ്യുന്നു, ദിൽഷയുടേയും റംസാന്റെയും കല്ല്യാണം ഉറപ്പിച്ചു എന്നൊക്കെയുള്ള കമന്റുകളാണ്. ഇതൊക്കെ കാണുമ്പോൾ ഞങ്ങൾ പരസ്പരം അയച്ച് കൊടുക്കാറും ചിരിക്കാറുമൊക്കെയുണ്ട്. നമ്മുക്ക് എത്രപേരെ നമ്മുക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കാൻ പറ്റും. പറയുന്നവർ പറയട്ടെ.

ഒരാളോട് ഇഷ്ടം തോന്നുന്നത് തെറ്റല്ല. പക്ഷേ വിവാഹം എന്നതൊക്കെ രണ്ട് പേർക്കും അവരുടേതായ സമയം വേണം. എനിക്ക് ഇഷ്ടമാണ് എന്നത് കൊണ്ട് പെട്ടെന്ന് വിവാഹം വേണം എന്ന വാശിയൊന്നും പാടില്ല. പകരം രണ്ട് പേരും പരസ്പരം മനസിലാക്കുക. പങ്കാളി എപ്പോഴാണോ തയ്യാറാകുന്നത് അതിന് സമയം കൊടുക്കുക.എന്റെ പങ്കാളിയെ ഞാൻ ഉറപ്പിച്ച് കഴിഞ്ഞാൽ അത് മാധ്യമങ്ങളോട് പറയുന്നതിൽ എനിക്ക് പ്രശ്നങ്ങളൊന്നുമില്ല', ദിൽഷ പറഞ്ഞു.

ലൈഫ് പാട്ണർക്ക് വേണ്ടത് ഈ മൂന്ന് ക്വാളിറ്റിയാണ്. ഒന്ന് എന്നെ നന്നായി സ്നേഹിക്കണം, കാരണം സ്നേഹിക്കാൻ ഒട്ടും കുറവ് കാണിക്കാത്തൊരാളാണ് ഞാൻ. എന്റെ കരിയറിനെ പിന്തുണയ്ക്കുന്ന ആളാവണം, എന്നെ വിശ്വസിക്കണം, എന്നെ സ്നേഹിക്കുന്നത് പോലെ തന്നെ എന്റെ കുടുംബത്തേയും സ്നേഹിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+