'റോബിൻ പുറത്തായ ദിവസം ഓർത്തപ്പോൾ മനസ്സ് വിങ്ങി'; വൈകാരിക കുറിപ്പുമായി ലക്ഷ്മിപ്രിയ, മറുപടിയും
ബിഗ് ബോസ് സീസൺ 6 ൽ നിന്നു അസി റോക്കി എന്ന മത്സരാർത്ഥിയെ പുറത്താക്കിയിരുന്നു. ഹൗസിൽ ഏറ്റവും കൂടുതൽ കണ്ടന്റുകൾ ഉണ്ടാക്കുന്ന മത്സരാർത്ഥിയായിരുന്നു റോക്കി. എന്നാൽ പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവക്കാരനായിരുന്നു. ഗബ്രിയും ജാസ്മിനും പ്രകോപിപ്പിച്ചതിന് പിന്നാലെ കലിപ്പിലായി റോക്കി ബിഗ് ബോസിലെ പ്രോപ്പർട്ടി നശിപ്പിക്കുകയും ഇതിന് പിന്നാലെ മുന്നറിയിപ്പ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ റോക്കി വീണ്ടും പ്രശ്നമുണ്ടാക്കി.
സിജോയുമായുള്ള വഴക്കിനിടെ റോക്കി സിജോയുടെ മുഖത്തിടിച്ചു. സിജോയ്ക്ക് ശസ്ത്രക്രിയയുടെ ആവശ്യം പോലും വരുന്ന സാഹചര്യം ഉണ്ടായി. ഇപ്പോൾ സിജോ ബിഗ് ബോസിനകത്ത് ഇല്ല, കഴിഞ്ഞ ദിവസം മോഹൻലാൽ വന്നപ്പോൾ എന്തുകൊണ്ടാണ് ഹൗസിൽ ആരും സിജോയെക്കുറിച്ച് അന്വേഷിക്കാതിരുന്നത് എന്ന് ചോദിച്ചിരുന്നു.

ഇതിന് പിന്നാലെ കുറിപ്പുമായി എത്തിയിരിക്കുകയാണ് സീസൺ 4 ലെ മത്സരാർത്ഥിയായിരുന്ന ലക്ഷ്മി പ്രിയ. സീസൺ 4 ലെ മത്സരത്തിനടയിൽ നിന്നും പുറത്താക്കപ്പെട്ട റോബിനെക്കുറിച്ചാണ് ലക്ഷ്മിപ്രിയയുടെ കുറിപ്പ്.
ഇന്ന് ലാലേട്ടൻ ബിബി ഹൗസിൽ ഉള്ളവരോട് സിജോ പുറത്ത് പോയിട്ട് ആരും അന്വേഷിക്കാഞ്ഞതെന്ത് എന്ന് ചോദിച്ചപ്പോൾ വീണ്ടും സീസൺ 4 ലേക്ക് മനസ്സ് പോയെന്നും റോബിൻ പുറത്തായ ദിവസം ഓർത്തപ്പോൾ തന്റെ മനസ്സ് വിങ്ങിയെന്നും കണ്ണുകൾ നിറഞ്ഞൊഴുകിയെന്നും ലക്ഷ്മി പ്രിയ പറയുന്നു. റോബിൻ തനിക്ക് എപ്പോഴും സഹോദരനെ പോലെയാണെന്നും താരം കുറിച്ചു. ലക്ഷ്മിപ്രിയയുടെ പോസ്റ്റിവൽ ചേച്ചീ എന്നാണ് റോബിൻ കമന്റ് ചെയ്തിരിക്കുന്നു
ലക്ഷ്മിപ്രിയ പങ്കുവെച്ച കുറിപ്പ്..
ഇന്ന് ലാലേട്ടൻ ബിബി ഹൗസിൽ ഉള്ളവരോട് സിജോ പുറത്ത് പോയിട്ട് ആരും അന്വേഷിക്കാഞ്ഞതെന്ത് എന്നു ചോദിച്ചപ്പോൾ വീണ്ടും സീസൺ 4 ലേക്ക് മനസ്സ് പോയി. റോബിൻ പുറത്തായ ദിവസം ഓർത്തപ്പോൾ എന്റെ മനസ്സ് വിങ്ങി.. കണ്ണുകൾ നിറഞ്ഞൊഴുകി.
ഇപ്പൊ ഇൻസ്റ്റാ നോക്കിയപ്പോൾ റോബിൻ അന്നത്തെ വീഡിയോസ് ചേർത്തു റീൽസ് ഇട്ടിരിക്കുന്നു.. ഓർമ്മകൾ ഒരുപാട് വീണ്ടും....love u Robin.. Always u are my brother. ഒന്നിനും വേണ്ടിയല്ലാതെ ഹൃദയം നിറച്ചും ഒരാളെ സ്നേഹിക്കാൻ പറ്റും എന്നുണ്ടെങ്കിൽ അതിലും മനോഹരമായ മറ്റൊന്നുമില്ല. ലക്ഷ്മി ചേച്ചി.
സഹമത്സരാർത്ഥിയെ ഇടിച്ചതിനാണ് റോബിനെ ഷോയിൽ നിന്ന് പുറത്താക്കിയത്. സീസൺ 4 ലെ മികച്ച മത്സരാർത്ഥി ആയിരുന്നു റോബിൻ അതുകൊണ്ട് തന്നെ റോബിന്റെ ആരാധകർക്ക് പുറത്താക്കൽ അംഗീകരിക്കാൻ പറ്റിയിരുന്നില്ല.












Click it and Unblock the Notifications