'റോബിനെ വിവാഹം കഴിച്ചാൽ നീയും കുടുംബവും മരിക്കുമെന്നായിരുന്നു അതിലുണ്ടായിരുന്നത്'; ആരതി പൊടി പറയുന്നു
ബിഗ് ബോസ് മലയാളം സീസൺ 4 ന് ശേഷമായിരുന്നു റോബിനും സംരഭകയായ ആരതി പൊടിയും തമ്മിൽ പ്രണയത്തിലാകുന്നത്. റോബിന്റെ അഭിമുഖം എടുക്കാനെത്തിയപ്പോൾ പരിചയപ്പെട്ട ഇവരും സുഹൃത്തുക്കളായി പിന്നീട് പ്രണയം പങ്കുവെയ്ക്കുകയായിരുന്നു. തങ്ങളുടെ പ്രണയ ജീവിതത്തെ കുറിച്ച് പലപ്പോഴും ഇവർ മനസ് തുറന്നിട്ടുണ്ട്. ഇപ്പോഴിതാ മൈൽസ്റ്റോൺ മെയ്ക്കേഴിസിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ പ്രണയ വാർഷികത്തെ കുറിച്ച് തുറന്ന് പറയുകയാണ് ആരതിയും റോബിനും.
ആരതിയുടെ വാക്കുകളിലേക്ക് -'കാഴ്ചയിൽ നീളം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്നം കണ്ടിട്ടുളള ആളാണ് ഞാൻ. ജീവിതം ഇത്രകൊണ്ട് എത്തിച്ചിട്ട് അറേഞ്ച് മാര്യേജ് ചെയ്താൽ എങ്ങനെയാകും എന്നൊക്കെ ആശങ്കയുണ്ടായിരുന്നു. പല സുഹൃത്തുക്കളും ഒരുപാട് കഷ്ടപ്പെടുന്നതായി പറഞ്ഞിട്ടുണ്ട്. നമ്മളും അതിൽ ഒരാളായി പോകുമോയെന്ന ആശങ്കയൊക്കെ ഉണ്ടായിരുന്നു. എന്റെ പ്രൊഫഷനെ പിന്തുണയ്ക്കുന്ന ആള് വേണമെന്നാണ് ഉണ്ടായിരുന്നത്.

റിലേഷനിലായിട്ട് ഒരു വർഷമേ ആയുള്ളൂ. പക്ഷേ ഒത്തിരി കാര്യങ്ങൾ സംഭവിച്ചത് കൊണ്ട് അതിൽ കൂടുതൽ തോന്നും. ഒരു വർഷം മുൻപത്തെ കാര്യങ്ങൾ ആലോചിക്കുമ്പോൾ ഒരു യുദ്ധക്കളമായിരുന്നു.ഞാൻ ജീവിതത്തിൽ ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടാണ് ഇവിടെ വരെ എത്തിയത്. അപ്പോൾ ഞാൻ ആലോചിച്ചത് ഇതിൽ കൂടുതൽ ഒന്നും അനുഭവിക്കാൻ ഇല്ലെന്നായിരുന്നു.
റോബിൻ ചേട്ടൻ ജീവിതത്തിലേക്ക് വന്നപ്പോഴാണ് പലതരം ആളുകൾ ഉണ്ടെന്ന് മനസിലായത്. കഴിഞ്ഞിട്ടില്ല ഇനി കിടിക്കുന്നുണ്ടെന്ന് മനസിലായത്. ഞങ്ങൾ പിരിയുന്നുവെന്ന് പറഞ്ഞ് പല വീഡിയോകളും പലരും യുട്യൂബിൽ ഇട്ടിട്ടുണ്ട്. എനിക്ക് അവസാനം വന്ന മെസേജ് എന്താണെന്ന് അറിയുമോ നീ റോബിനെ കല്ല്യാണം കഴിച്ചാൽ നീയും നിന്റെ കുടുംബവും മരിക്കുമെന്ന്. അതിന്റെ സ്ക്രീൻ ഷോട്ടൊക്കെ ഞാൻ ചേട്ടന് കാണിച്ച് കൊടുത്തിരുന്നു. ഇത്രയും ടോക്സിക് ആരാണെന്നാണ് ഞാൻ ആലോചിക്കുന്നത്.എന്തിനാണ് ആളുകൾ ഇത്രയും ഫ്രസ്ട്രേറ്റഡ് ആകുന്നത്', ആരതി ചോദിച്ചു.
അവളുടെ ഒരു കാര്യങ്ങളിലും ഞാൻ ഇടപെടാറില്ല. എവിടെ പോയാലും സുരക്ഷിതമായി ഇരിക്കുകയെന്നതാണ് പ്രധാനം. എന്തെങ്കിലും സംഭവിച്ചിട്ട് പിന്നെ അത് ശരിയാക്കി എടുക്കാൻ എത്ര എളുപ്പമാകുമെന്ന് അറിയില്ല. ഇവളുടെ ബിസിനസ് കാര്യങ്ങളിലൊക്കെ ഞാൻ സഹായിക്കാറുണ്ട്. ആരതി ഭയങ്കര സ്ട്രോങ്ങാണ്. എന്നാലും എല്ലാവർക്കും ഇമോഷൻസ് ഉണ്ടല്ലോ. ആണുങ്ങൾ കരയാറില്ലേ? ഒരാൾ കരഞ്ഞത് കൊണ്ട് അയാൾ വീക്കാണെന്ന് കരുതുന്നില്ല.
എന്നെ സംബന്ധിച്ച് ഞാൻ ഇത്രവരെയെത്തിയില്ലേ? 2017 തൊട്ട് ഞാൻ ഇൻസ്റ്റഗ്രാമിൽ ആക്ടീവായിരുന്നു. അതിൽ നിന്നാണ് ഇവിടേക്ക് വന്നത്. ബിഗ് ബോസ് എനിക്ക് ഒരു പ്ലാറ്റ്ഫോം തന്നു. അത് ഞാൻ റെസ്പെക്റ്റ് ചെയ്യുന്നുണ്ട്. പക്ഷേ ചില കാര്യങ്ങളിൽ വ്യക്തിപരമായി എനിക്ക് എതിർപ്പുകൾ ഉണ്ട്. അക്കാര്യങ്ങളിൽ ഞാൻ ഇപ്പോഴും ഉറച്ച് നിൽക്കുന്നുണ്ട്.
ബിഗ് ബോസ് ഷോ എഡിറ്റഡ് ആണെന്നാണ് പറഞ്ഞത്, സ്ക്രിപ്റ്റഡ് എന്നല്ല. പലരും അത് സ്ക്രിപ്റ്റഡ് ആക്കിമാറ്റി', റോബിൻ പറഞ്ഞു.












Click it and Unblock the Notifications